Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ കാര്യം സാധിക്കാൻ ആരും ബിഗ് ബോസിലേക്ക് പോവണ്ട, മുഴുവൻ സ്ക്രിപ്റ്റഡ് ആണോ..?'; മറുപടിയുമായി റെസ്‌മിൻ

മലയാളി പ്രേക്ഷകരെ ഏറ്റവും അധികം സ്വാധീനിച്ച റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഓരോ സീസണിലും ഓരോ താരോദയങ്ങളും ഫാൻ ആർമികളും ഒക്കെ ബിഗ് ബോസിന് മാത്രം സ്വന്തമായ കാര്യമാണ്. അഞ്ചോ ആറോ സീസണുകൾ പിന്നിട്ടിട്ടും ജനപ്രീതിയിൽ ഒരിടിവും ബിഗ് ബോസിന് നേരിടേണ്ടി വന്നിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിൽ മത്സരിച്ച ഒട്ടുമിക്ക താരങ്ങളും മലയാളികൾക്ക് സുപരിചിതരാണ്.

അത്തരത്തിൽ ബിഗ് ബോസിലൂടെ നമുക്കെല്ലാവർക്കും അറിയാവുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് റെസ്‍മിൻ ഭായ്. ബിഗ് ബോസ് അഞ്ചാം സീസണിലാണ് റെസ്‌മിൻ മത്സരിച്ചത്. കപ്പ് നേടാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. സീസണിൽ കപ്പ് നേടിയതാവട്ടെ ജിന്റോ ആയിരുന്നു. എങ്കിലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവമാണ് റെസ്‌മിൻ. ബിഗ് ബോസ് താരങ്ങൾക്ക് ഒപ്പം റെസ്‌മിൻ പല വേദികളിലും പ്രത്യേക്ഷപ്പെടാറുണ്ട്.

resminbiggbossnews

ഇപ്പോഴിതാ റെസ്‍മിൻ ബിഗ് ബോസിലെ ചില അനുഭവങ്ങളും അവിടേക്ക് പോവാനിരിക്കുന്നവർക്കുള്ള ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ്. ബിഗ് ബോസിൽ ഫെയിം കിട്ടുമെന്ന് കരുതി പോവുന്നവരോടായിരുന്നു റെസ്‍മിന്റെ ഉപദേശം. മാത്രമല്ല ബിഗ് ബോസ് വിമർശകർ നിരന്തരം ഉന്നയിക്കുന്ന ചോദ്യമായ സ്ക്രിപ്റ്റഡ് ആണോ എന്ന ചോദ്യത്തിനും റെസ്‌മിൻ മറുപടി നൽകി. ഫൺ വിത്ത് സ്‌റ്റാർസിൽ സംസാരിക്കുകയായിരുന്നു താരം.

റെസ്‌മിൻ ഭായിയുടെ വാക്കുകൾ

ബിഗ് ബോസിൽ പോവാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ നിങ്ങൾ എന്ത് വന്നാലും ജീവിതത്തെ ആ രീതിയിൽ നോക്കി കാണുന്നവരോ, എന്ത് സംഭവിച്ചാലും പോസിറ്റീവ് ആയിട്ടുള്ളവരോ ആണെങ്കിൽ മാത്രം ഇതിലേക്ക് പോവുക. അല്ലെങ്കിൽ പിന്നെ എനിക്ക് രക്ഷപ്പെടണം, കുറച്ചുകൂടി ഫെയിം വേണം, നമ്മുടെ പോസിറ്റീവുകൾ മാത്രം കാണിച്ച് നിൽക്കുമെന്ന് കരുതി വരുന്നവർ ആണെങ്കിൽ പെടുമെന്ന കാര്യം ഉറപ്പാണ്.

പോസിറ്റീവ് ഒന്നും അവർ ഇടില്ല. പുറത്തിരിക്കുന്ന ആളുകൾക്ക് അടിയും ഇടിയും കുത്തുമൊക്കെ കാണാൻ ആയിരിക്കും കൂടുതൽ താൽപര്യം. അപ്പോൾ അത്തരം കണ്ടന്റുകൾ കൂടുതലായി ഇടാൻ ആയിരിക്കും അവർ ശ്രമിക്കുക. കൊറേ പേർ ചോദിക്കുന്നുണ്ട് ഇത് സ്ക്രിപ്റ്റഡ് ആണോ എന്നൊക്കെ. ഇല്ല, ഒരിക്കലും അത് അങ്ങനെയല്ല. ഒരു രണ്ട് ദിവസം ഒക്കെ ആണെങ്കിൽ നമ്മൾ ഒന്ന് കോൺഷ്യസ് ആവും, ആളുകൾ കാണുന്നതൊക്കെ ഓർത്തിട്ട്.

ആദ്യമൊക്കെ ആലോചിക്കും ക്യാമറയുണ്ട്, ക്യാമറയുണ്ട് എന്നൊക്കെ. നമ്മൾ സംസാരിക്കുമ്പോൾ ആണെങ്കിലും നമ്മളുടെ നടത്തം ആണെങ്കിലും അത് അങ്ങനെയാണ്.കുറച്ചു പേരൊക്കെ ഉണ്ട് അങ്ങനെ സ്‌റ്റൈലിഷ് ആയിട്ട് പോവുന്നവർ. നല്ല മേക്കപ്പും ഡ്രസും ഒക്കെ ഇട്ട് നടക്കുന്ന ആളുകളുമുണ്ട്. അവസാന ദിവസം ഒക്കെ ആവുമ്പോൾ തല ചൊറിഞ്ഞോക്കെ ഇരികുകയായിരിക്കും.

ലിവിംഗ് റൂമിൽ ഇരിക്കാൻ ബിഗ് ബോസ് അനൗൺസ് ചെയ്യുമ്പോൾ ചിലപ്പോൾ കുളിക്കാൻ ഒക്കെ കയറിയതായിരിക്കും. അപ്പോൾ മുണ്ടൊക്കെ ഉടുത്ത് അങ്ങനെ തന്നെ വന്നുനിൽക്കേണ്ടി ഒക്കെ വരാറുണ്ട്. നമ്മൾ ടോട്ടാലി ക്യാമറ ഉണ്ടെന്നൊക്കെ മറന്നുപോകും. ചില ദിവസങ്ങളിൽ നമ്മൾ ഭയങ്കര തിരക്കിൽ ആയിരിക്കും ബിസി ഷെഡ്യൂൾ ആയിരിക്കും. ചില ദിവസങ്ങളിൽ ഒരു കാര്യവും ഇല്ലാതെ നമ്മൾ വെറുതെ ഇരിക്കേണ്ടി വരും.

അപ്പോഴാണ് നമ്മൾ ഈ പാട്ടൊക്കെ പാടി ഡാൻസ് ഒക്കെ കളിക്കും. രാവിലത്തെ ഡാൻസ് ഒക്കെ നല്ലതാണു. എന്തെങ്കിലും ഒക്കെ ആക്റ്റിവിറ്റി വാക്ഔട്ട് ഒക്കെ ചെയ്യുമ്പോൾ ആ ഒരു ദിവസം കൊറച്ചുകൂടി നല്ലതായി മാറുകയാണ് ചെയ്യുന്നത്. പാതിരാത്രി എപ്പോഴോ ആയിരിക്കും കിടന്നുറങ്ങുന്നത്. നമ്മൾ അതിൽ ടൈം അറിയുന്നില്ല. അവിടെ വാച്ച് പോലും ഒന്നും കിട്ടില്ല. സായി ആണ് സൂര്യനെ നോക്കി സമയം പറയുന്നത്. ഭക്ഷണം ഒക്കെ കഴിക്കുന്നത് പല നേരത്താണ്.

സമയം പറയുന്നത് ടിവിയിൽ മാത്രമാണ് നമുക്കില്ല. ബാഗ് എല്ലാം നമ്മൾ എൻട്രി ചെയ്യും മുൻപേ അവിടെ സബ്‌മിറ്റ് ചെയ്യും. നമ്മുടെ എല്ലാ ഡ്രസും കുടഞ്ഞ്, അത് തിരിച്ചും മറിച്ചും നോക്കി അവർ തന്നെയാണ് അത് മടക്കിയിട്ട് അവർ തന്നെയാണ് പെട്ടി അയച്ചു തരുന്നത്. സിഗരറ്റ് വലിക്കുന്ന ആളുകൾ പോലും അത് സമയത്ത് നൽകുകയാണ് ചെയ്യുന്നത്. മരുന്നൊക്കെ അവരാണ് കൊണ്ട് തരുന്നത്.

സമയം ഒന്നും നോക്കാതെ നിൽക്കണം. സാധാരണ നമുക്കൊരു വിഷമം വന്നാൽ ഫോൺ എടുക്കുക ആരെയെങ്കിലും വിളിക്കുക ഒക്കെയാണ് ചെയ്യുക. ഞാനൊക്കെ ആണെങ്കിൽ വണ്ടിയെടുത്ത് എങ്ങോട്ടെങ്കിലും ഒക്കെ പോവാറാണ്. കാറ്റൊക്കെ കൊണ്ട് പുറത്തുപോയി തിരിച്ചുവരികയാണ് ചെയ്യാറുള്ളത്. ഇത് അതൊന്നും നടക്കില്ല.

നമ്മളീ വഴക്കൊക്കെ ഉണ്ടാക്കിയ ആൾക്കാരെ തന്നെ പിറ്റേ ദിവസം കണി കാണുക എന്ന് പറഞ്ഞാൽ, അതാണ് കാര്യം. ഇപ്പൊ ജിന്റോയുമായി കൊഴപ്പം ഒന്നുമില്ല, സ്ഥിരം കോൺടാക്റ്റ് ഒന്നുമില്ല. എങ്കിലും അനിയന്റെ ഫങ്ക്ഷന് ഒക്കെ വന്നിരുന്നു. അല്ലാതെ സ്ഥിരം ബന്ധമൊന്നുമില്ല. സംസാരിക്കാറുണ്ട്, ഇപ്പോ വേറെ പ്രശ്‌നങ്ങൾ ഒന്നുമില്ല.

ഫൈറ്റ് നടക്കുന്നത് ആ സമയത്തെ പ്രഷർ കൊണ്ടായിരിക്കും. പിന്നെ തല്ലുപിടിക്കുന്നത് മാത്രമാണ് ഇവിടെ കാണിക്കുന്നുണ്ടാവുക. അതിന് മുൻപ് നടന്നതും പിന്നാലെ നടന്നതും ഒന്നും അവർ കാണിക്കില്ല. നമ്മൾ ചിലപ്പോൾ പ്രശ്‌നം ഒക്കെ കഴിഞ്ഞ് സാരമില്ല ബ്രോ എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു പോയിട്ടുണ്ടാവും. അതൊന്നും അവർ കാണിക്കില്ല.

അതിന്റെ ആവശ്യം അവർക്കില്ലലോ, അത് വേണ്ടല്ലോ. അതൊരു ഗെയിം ഷോയാണ്, അല്ലെങ്കിൽ റിയാലിറ്റി ഷോയാണ്. നമ്മൾ അതൊക്കെ വിട്ടു പക്ഷേ പുറത്തുള്ള ആൾക്കാർ ആണ് ഇപ്പോഴും ഓർമിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴും ഗെയിം കളിച്ചോണ്ട് ഇരിക്കുകയാണ് പ്രേക്ഷകർ. എന്തെങ്കിലും വീഡിയോ ഒക്കെ ഇട്ടാൽ അവർ ഇപ്പോഴും ബിഗ് ബോസിൽ തന്നെയായിരിക്കും.

നമ്മൾ അത് അവിടെ തീർന്നിട്ടാണ് വരുന്നത്. പിന്നെ അവിടുത്തെ പ്രശ്‌നം കൊണ്ട് മിണ്ടാതിരിക്കുന്ന കുറച്ചു പേരും ഉണ്ട്. അത് അത്രയും അവർക്ക് പേഴ്‌സണലി വേദനയായത് കൊണ്ടായിരിക്കും. അതുകൊണ്ട് അവർ മിണ്ടുന്നുണ്ടാവില്ല. പിന്നെ അവിടേക്ക് പോവാൻ ആഗ്രഹിക്കുന്നവരോട് എനിക്ക് പറയാനുള്ളത് എന്താണെന്ന് വച്ചാൽ അതിനകത്ത് നടക്കുന്നത് എല്ലാം സത്യമല്ല.

അതൊരു ഷോ മാത്രമാണ് പുറത്തിറങ്ങിയാലാണ് റിയാലിറ്റി. അവിടെ ചിലപ്പോൾ നമ്മുടെ കൂടെ ഉള്ള ആൾക്കാർ ആണെങ്കിലും, അതൊരു വേറെ ലോകമാണ്. അവിടെ കൊറെയൊക്കെ ഫേക്ക് വേൾഡ് ആണ്. കുറച്ചുപേർ മാത്രമാണ് വളരെ ജെനുവിൻ ആയിട്ടുള്ളത്. ബാക്കിയൊക്കെ ആളുകൾ അവിടെ പെരുമാറുന്നത് വേറെ രീതിയിലാണ്.

നിങ്ങൾ നിങ്ങളായിട്ട് തന്നെ നിന്നാൽ മതി എന്നതാണ് അവിടെ നൂറ് ദിവസം തികയ്ക്കാനുള്ള കാര്യം. നിങ്ങളായിട്ട് നിന്ന് കഴിഞ്ഞാൽ അത് ഇഷ്‌ടപ്പെടുന്ന ആളുകൾ ഉണ്ടാവും. കൊറേ ആൾക്കാർ സൈലന്റ് ആയിട്ടുള്ള, ഇന്ട്രോവേർട്ട് ആയിട്ടുള്ള ആളുകൾ അങ്ങനെ നിന്നോളൂ, പക്ഷേ നിങ്ങൾ ഇത്തിരി കഷ്‌ടപ്പെടും. വേറെ ആരെങ്കിലും ഒക്കെ തല്ലുപിടിക്കുന്ന സമയത്ത് നിങ്ങൾ ഇടപെട്ടില്ലെങ്കിൽ എല്ലാരും പറയും നീ ഒന്നിലും ഇടപെടുന്നില്ല എന്നൊക്കെ. പക്ഷേ അയാൾ വിചാരിക്കും ഞാൻ എന്ത് തേങ്ങയ്ക്ക് ആണെന്ന് വിചാരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+