Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനും ആരതി പൊടിയും വിവാഹിതരായി? ചിത്രങ്ങൾ പുറത്ത്, ഡേറ്റ് തെറ്റിച്ച് പറഞ്ഞതോ? അടിമുടി ട്വിസ്‌റ്റ്

ബിഗ് ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് റോബിൻ രാധാകൃഷ്‌ണൻ. റിയാലിറ്റി ഷോ അവസാനിച്ച ശേഷവും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് വളരെ പ്രിയങ്കരനായി മാറിയിരുന്നു. നിരവധി പേരാണ് അദ്ദേഹത്തെ പിന്തുടരുന്നത്. അവതാരകയും സംരഭകയുമായ ആരതി പൊടിയുമായുള്ള റോബിൻ രാധാകൃഷ്‌ണന്റെ പ്രണയവും ഏറെ ചർച്ചയായ കാര്യമായിരുന്നു. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളിൽ അടുത്തിടെ പുറത്തുവന്നിരുന്നു.

ഫെബ്രുവരി പതിനാറിന് ഇവരുടെ വിവാഹം നടക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. എന്നാൽ ഏറ്റവും ഒടുവിൽ റോബിനും ആരതിയും എല്ലാ പ്രതീക്ഷകളെയും മറികടന്നുകൊണ്ട് സർപ്രൈസ് ആയി വിവാഹം ചെയ്‌തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിവാഹ ചിത്രങ്ങൾ റോബിൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടതോടെയാണ് എല്ലാവരും ഞെട്ടിയത്.

robinradhakrishnanaratipodiactress

ബോളിവുഡ് ശൈലിയിൽ വസ്ത്രം അണിഞ്ഞ റോബനും ആരതിയും വിവാഹിതരായി എന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. വലിയ രീതിയിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. പങ്കുവച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ ആയിരക്കണക്കിന് പേരാണ് ചിത്രം ഷെയർ ചെയ്‌തിരിക്കുന്നത്. ഇൻസ്‌റ്റഗ്രാമിൽ ഇരുവർക്കും ആശംസ അറിയിച്ചുകൊണ്ട് നിരവധി പേർ രംഗത്ത് വന്നിട്ടുമുണ്ട്.

അ​ഗ്നിയെ സാക്ഷി നിർത്തി വധുവായ ആരതിയുടെ കൈപിടിച്ചിരിക്കുന്ന റോബിനെ ചിത്രങ്ങളിൽ കാണാം. എന്നാൽ ഇരുവരും കേരളീയ ശൈലിയിലുള്ള വസ്ത്രങ്ങൾ അല്ല അണിഞ്ഞിരിക്കുന്നത്. മാത്രമല്ല കൂടുതൽ ആളുകൾ ചിത്രങ്ങളിൽ കാണുന്നുമില്ല. ഇതോടെ വിവാഹത്തിന് മുൻപുള്ള മറ്റെന്തെങ്കിലും ചടങ്ങാണോ ഇതെന്ന ചോദ്യമാണ് പലരും സോഷ്യൽ മീഡിയയിലൂടെ ഉയർത്തുന്നത്.

രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. എങ്കിലും വിവിധ കാരണങ്ങളാൽ പിന്നീട് വിവാഹം നീളുകളായിരുന്നു, ഇരുവരും തങ്ങളുടെ പ്രഫഷൻ മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു. അടുത്തിടെയാണ് വിവാഹം ഉടൻ ഉണ്ടാവുമെന്ന് റോബിൻ പ്രഖ്യാപിച്ചത്. ഇതിന് ശേഷം കുറേ ദിവസങ്ങളായി വിവാഹത്തിനുള്ള ഒരുക്കങ്ങളിൽ മുഴുകി ഇരിക്കുകയായിരുന്നു താരം.

രണ്ടാഴ്‌ച നീണ്ടുനിൽക്കുന്ന ചടങ്ങുകൾ ഉറപ്പായും വിവാഹത്തിന് ഉണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം റോബിൻ തന്നെ പറഞ്ഞത്. അതിൽ 9 ദിവസത്തെ ചടങ്ങുകൾ ഗംഭീരം ആയിരിക്കും. ബാച്ചിലർ പാർട്ടിയൊക്കെ അടിച്ചു പൊളിച്ചു എന്നാണ് റോബിൻ പറഞ്ഞത്. അതുകൊണ്ട് തന്നെ ഫെബ്രുവരി 16 ഞായറാഴ്‌ചത്തെ വിവാഹത്തിന് മുന്നോടിയായുള്ള എന്തെങ്കിലും ചടങ്ങിന്റെ ചിത്രങ്ങളാണോ ഇപ്പോൾ പുറത്തുവിട്ടതെന്ന ചോദ്യവും ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു. എന്തൊക്കെയാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും എല്ലാം സർപ്രൈസാണെന്നും റോബിൻ പറഞ്ഞിരുന്നു. അതുപോലെ തന്നെയൊരു സർപ്രൈസ് ആണോ വിവാഹത്തിന്റെ കാര്യത്തിലും റോബിനും ആരതിയും ഒളിപ്പിച്ചത് എന്നാണ് ആരാധകരുടെ സംശയം.

അതിനിടെ റോബിന് കോടികൾ വിലയുള്ള വണ്ടിയും ആഭരണങ്ങളും നൽകിയാണ് ആരതി പൊടിയുടെ വീട്ടുകാർ പെണ്ണിനെ നൽകുന്നത് എന്നായിരുന്നു ഈയിടെ ചില വാർത്തകളിൽ പറഞ്ഞിരുന്നത്. എന്നാൽ സ്ത്രീധനം വാങ്ങാതെയാണ് താൻ വിവാഹം ചെയ്യുന്നത് എന്നാണ് റോബിൻ വ്യക്തമാക്കിയത്. കൂടാതെ രണ്ട് വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ഹണിമൂണ്‍ പ്ലാനാണ് തങ്ങളുടേത് എന്നും താരം അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+