Get Updates
Get notified of breaking news, exclusive insights, and must-see stories!

"രേണു ബിഗ് ബോസിൽ കയറുന്ന അന്ന് മുതൽ പൊരിഞ്ഞ അടി നടക്കാൻ സാധ്യത, അവസാനം സിംപതി കാർഡ് ഇറക്കുമോ?"

ബിഗ് ബോസ് മലയാളം ഏഴാം സീസൺ ഇന്ന് മുതൽ ആരംഭിക്കുകയാണ്. ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് ബിഗ് ബോസ് എത്തുന്നത് എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. ഏകദേശം ആറ് മാസത്തോളം വൈകിയാണ് ഇക്കുറി ഷോ നടക്കുന്നതെന്ന് വേണമെങ്കിൽ പറയാം. ഇന്ന് വൈകീട്ടോടെ ആരംഭിക്കുന്ന ഷോയിലെ മത്സരാർത്ഥികൾ ആരൊക്കെ എന്നതിനെ കുറിച്ച് ഏകദേശ ധാരണ ആയി കഴിഞ്ഞു.

ഏതാണ്ട് 20 മത്സരാർത്ഥികൾ ആദ്യഘട്ടത്തിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽ ഏറെക്കുറെ മുഴുവൻ ആളുകളുടെയും പേരുകൾ പല യൂട്യൂബർമാരും പങ്കുവച്ചു കഴിഞ്ഞു. അതിൽ മുൻനിരയിൽ തന്നെ ഉള്ള പേരുകളിൽ ഒന്നാണ് രേണു സുധിയുടേത്. കൂടാതെ ടെലിവിഷൻ താരമായ അനുമോൾ, ഷാനവാസ്, നടി സരിഗ, അവതാരക ശാരിക, നടൻ അപ്പാനി ശരത് എന്നിങ്ങനെ നീണ്ട നിര തന്നെ ഇക്കുറി ബിഗ് ബോസിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.

saikrishnarenusudhi

ഇപ്പോഴിതാ ബിഗ് ബോസ് ഏഴാം സീസണിനെ കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ യൂട്യൂബറും മുൻ ബിഗ് ബോസ് താരവുമായ സീക്രട്ട് ഏജന്റ് എന്ന് വിളിക്കപ്പെടുന്ന സായ് കൃഷ്‌ണ. ഇക്കുറി പ്രധാന പേരുകളിൽ ഒന്നായ രേണു സുധി ബിഗ് ബോസിൽ പോയാൽ അടി നടക്കാൻ സാധ്യത ഉണ്ടെന്നാണ് സായ് പറയുന്നത്. മോഹൻലാൽ കഴിഞ്ഞ വർഷങ്ങലിലേത് പോലെ അല്ലാതെ ഉറച്ചു നിൽക്കുമോ എന്ന് കണ്ടറിയണമെന്നും സായ് പറയുന്നു.

സായ്‌ കൃഷ്‌ണയുടെ വാക്കുകൾ

ബിഗ് ബോസിന് ഇന്ന് തുടകമാവുകയാണ്. ഞാൻ ഇത്ര ദിവസം സീസൺ ഏഴിനെ കുറിച്ച് ഇതുവരെ വീഡിയോ ഇട്ടില്ലെന്ന് ചോദിച്ചാൽ ഒരു മുൻ മത്സരാർത്ഥി എന്ന നിലയിൽ എനിക്ക് ഇട്ട് കഴിഞ്ഞാൽ ഒരുപാട് പേരുകൾ പറയേണ്ടി വരും. ഇപ്പോഴാണെങ്കിൽ പ്രശ്‌നമില്ല. ഓരോരുത്തരായി ബിഗ് ബോസിൽ വീട്ടിൽ കയറി. ഇന്ന് രാത്രിയോടെ ലാലേട്ടനുമുള്ള ഷൂട്ട് തുടങ്ങും. ഇനിയിപ്പോ വീഡിയോ ഇടുന്നത് കൊണ്ട് ഒരു പ്രശ്‌നവുമില്ല.

അല്ലെങ്കിൽ ഞാൻ വിളിച്ചുപറഞ്ഞാൽ, എനിക്ക് പണ്ടൊരു ഗതികേട് വന്നതാണ്. ഇതിന് മുൻപ് ഞാൻ കേറണ്ട ഒരു സീസണിൽ മുൻ മത്സരാർഥിയുടെ പേര് വിളിച്ചു പറഞ്ഞതോട് കൂടിയിട്ട് ആ സീസണിൽ എനിക്ക് കയറാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് അറിഞ്ഞാലും ഒരു പേരും ഞാൻ പറയാതിരിക്കുന്നത്. ഇരുപത് പേർ കയറിയിട്ടുണ്ട്. പതിഞ്ചോ പതിനെട്ടോ പേരെ കുറിച്ചുള്ള വിവരങ്ങൾ നമുക്ക് കിട്ടിയിട്ടുണ്ട്.

ഒന്നാമത്തെ തന്നെ ഇതിൽ രേണു സുധിയാണ് ഉള്ളത്. വൺ ആൻറ് ഓൺലി രേണു സുധി. അവൾ കേറിയിട്ടുണ്ട്. അത് മാത്രമല്ല, ഒരു ട്വിസ്‌റ്റ് കൂടിയുണ്ട്, അവരുടെ ചേച്ചി. ഇപ്പ്രാവശ്യം ഇവർ മാത്രമല്ല കുടുംബാംഗങ്ങളും ഉണ്ടാവുമെന്നുള്ള ഒരു വിവരം ഉണ്ടായിരുന്നു. അതിനുള്ള ഒരു ടാസ്‌ക് തന്നിരുന്നു. രേണു സുധിയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം ഞാൻ കണ്ടിരുന്നു.

ചേച്ചിയുടെ ഒപ്പം ഇരുന്നിട്ട്, ഞങ്ങൾ രണ്ടുപേരും എവിടെയും പോയിട്ടില്ല എന്നൊക്കെ പറഞ്ഞുകൊണ്ട്. എന്റെ പൊന്നോ എന്തൊരു സ്ക്രിപ്റ്റ്, കൊടൂര സ്ക്രിപ്റ്റ് എന്ന് വേണെമെങ്കിൽ പറയാം. ബിഗ് ബോസിൽ ആ സ്ക്രിപ്റ്റ് വർക്ക് ആയാൽ രേണു കളിക്കും. രേണു അകത്ത് കേറിയാൽ അന്ന് മുതൽ തന്നെ പര അടി നടക്കാൻ ഞാൻ ചാൻസ് കാണുന്നുണ്ട്.

അകത്ത് കയറിയാൽ ഉടൻ ഇപ്പോഴുള്ള മത്സരാർത്ഥികൾ എല്ലാം തന്നെ രേണുവിനെ ലക്ഷ്യം വയ്ക്കാനും സാധ്യത കാണുന്നുണ്ട്. അതൊരു ചാൻസ് ഉണ്ട്. രേണു സിംപതി കാർഡ് ഇറക്കുമോ എന്നാണ് ചോദ്യം. പക്ഷേ ഇനി അതൊന്നും നടക്കില്ലെന്നാണ് ലാലേട്ടൻ പറഞ്ഞത്. പാവം മനുഷ്യൻ എല്ലാ സീസണിലും ഇങ്ങനെയൊക്കെ പറഞ്ഞിട്ട് അവസാനം എയറിലാകും. ഇത്തവണ എങ്കിലും അങ്ങനെ ആവാതിരുന്നാൽ മതിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+