Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിലർ ലക്ഷങ്ങൾ വാരിയെറിഞ്ഞ് പിആർ ചെയ്യുന്നു; എങ്കിലും ഈ സീസണിൽ ആദ്യം ഓർമ്മ വരിക അനീഷിന്റെ മുഖം!

ബിഗ് ബോസ് ഏഴാം സീസണിൽ മത്സരം കടുത്ത രീതിയിലേക്ക് നീങ്ങുകയാണ്. ഇതുവരെ ഉള്ളത് പോലെയല്ല ഇനിയങ്ങോട്ട് കാര്യങ്ങൾ എന്നതാണ് യാഥാർഥ്യം. പത്താം ആഴ്‌ചയിലേക്ക് എത്തിയിരിക്കുകയാണ് ബിഗ് ബോസ്. അറുപത്തിനാല് ദിവസങ്ങൾ പൂർത്തിയായപ്പോൾ തന്നെ ആകെ മത്സരാർത്ഥികളുടെ എണ്ണം വെറും 11 ആയി ചുരുങ്ങിയിരുന്നു. കാരണം അപ്രതീക്ഷിതമായാണ് പലരും പുറത്തായത്.

ഒനിയൽ അല്ലെങ്കിൽ ജിസേൽ പോലെയുള്ള മത്സരാർത്ഥികൾ ഒരേ ആഴ്‌ച ബിഗ് ബോസ് വീടിന് പുറത്തേക്ക് പോവുമെന്ന് ഒരാളും കരുതിയിട്ടുണ്ടാവില്ല. അതാണ് പ്രേക്ഷകരുടെ തീരുമാനത്തിന്റെ പ്രത്യേകത. ബിഗ് ബോസിൽ ഇനി ശേഷിക്കുന്നവരിൽ വൈൽഡ് കാർഡ് ഒഴിച്ച് നിർത്തിയാൽ തുടക്കം മൂതൽ കാണുന്ന മുഖങ്ങൾ ഒൻപത് പേരായിരിക്കും. അതിൽ എന്തുകൊണ്ടും വ്യത്യസ്‌തത പുലർത്തുന്ന ആളാണ് അനീഷ് എന്ന കാര്യത്തിൽ സംശയമില്ല.

aneeshbiggboss

കാരണം അനീഷ് കോമണറായ ഒരു മത്സരാർത്ഥി എന്ന് ഒരിക്കലും തോന്നിക്കാത്ത രീതിയിൽ ആണ് ബിഗ് ബോസിൽ പെരുമാറിയിട്ടുള്ളത്. ഒൻപത് ആഴ്‌ചകൾ പിന്നിടുമ്പോൾ അനീഷിന് സ്വന്തമായി വലിയൊരു ആരാധകവൃന്ദവും ഉയർന്നുവന്നിട്ടുണ്ട്. ഒരുപക്ഷേ ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു കോമണർ ഇത്രയധികം ജനപ്രീതി ആർജിക്കുന്നതും പ്രേക്ഷകരെ വശത്താക്കുന്നതും.

ഇത്തവണ പ്രധാനമായി ഉയർന്ന ആരോപണങ്ങളിൽ ഒന്നായിരുന്നു പിആർ. പ്രത്യേകിച്ച് അനുമോൾ അടക്കമുള്ള മത്സരാർത്ഥികൾക്ക് നേരെ ഇത് ഇടയ്ക്കിടെ ആരോപണമായി വരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അനീഷിനെതിരെ ഇതുവരെ ആരോപണം വന്നിട്ടില്ല. സീസണിൽ ഏവരും ആദ്യം ഓർക്കുന്ന മുഖമാണ് അനീഷിന്റേത് എന്നാണ് ഇപ്പോൾ ഒരു ആരാധകൻ പറയുന്നത്. വൈറലായ ആ കുറിപ്പിൽ അനീഷിന്റെ മനുഷ്യത്വത്തെ കുറിച്ചാണ് പറയുന്നത്.

കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ പതിനഞ്ച് വർഷമായിട്ട് എന്റെ ഫാദർ മെഡിസിൻ കഴിക്കുന്നൊരാളാണ്.... ഞാൻ വീട്ടിലുള്ള നേരം മുടങ്ങാതെ ഞാനാണ് അദ്ദേഹത്തിന് മെഡിസിൻ എടുത്തു കൊടുക്കുന്നത്..... നിങ്ങൾ ഓരോരുത്തരുടേയും അടുത്ത് മെഡിസിനുമായി ഞാൻ വരുന്നതും നിങ്ങൾക്കത് തരുന്നതും ഒരു കണ്ടെന്റും ഉണ്ടാക്കാൻ വേണ്ടിയല്ല .. എന്റെ ഹൃദയം കൊണ്ടാണ് ഞാൻ നിങ്ങളുടെ കയ്യിലേക്ക് ആ മെഡിസിൻ വെച്ച് നീട്ടുന്നത്.

ചിലർ അങ്ങനെയാണ്... അവരുടെ നിത്യ ജീവിതത്തിൽ അവർ പാലിക്കുന്ന ഒരു ചിട്ടയായ ജീവിതശൈലിയുണ്ട് .. ചില ഓർമകളുണ്ട് .. ബിഗ്ബോസ് ഹൗസിനുള്ളിലെ അനീഷിന്റെ നിത്യ ജീവിതം നിങ്ങളൊന്ന് പരിശോധിച്ചാൽ മനസിലാകും.. രാവിലത്തെ മുടങ്ങാതെയുള്ള സുപ്രഭാതത്തിൽ തുടങ്ങി ...
രാത്രി ലൈറ്റണക്കുന്ന നേരം നേരത്തെ കിടന്നുറങ്ങുന്ന അനീഷിന്റെ ചില രീതികളുണ്ട്.

എപ്പിസോഡിലെ സ്ക്രീൻ സ്പേസുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത ചില കാര്യങ്ങൾ അദ്ദേഹം മുടങ്ങാതെ പാലിക്കുന്നതിന് പുറത്തും അകത്തും അദ്ധേഹം പഴി കേൾക്കേണ്ടി വരുന്നത് തീർത്തും വേദനാജനകമാണ്... ഈ മനുഷ്യൻ ഒരാൾക്ക് മെഡിസിൻ എടുത്തു കൊടുക്കുന്നത് മാത്രം നിങ്ങൾ ശ്രദ്ധിച്ചാൽ മതി... താൻ മെഡിസിൻ അവിടെ വെച്ചിട്ട് പൊക്കോ എന്ന് പറഞ്ഞ് ഈ മനുഷ്യനെ ചിലർ ആട്ടിയാൽ പോലും.

അത് കയ്യിൽ കൊടുക്കുന്ന കയ്യിൽ മേടിക്കാൻ പറയുന്ന അനീഷിന്റെ ഒരു രീതിയുണ്ട് .. ഭക്ഷണത്തെ ബഹുമാനിക്കുന്നത് പോലെ തന്നെയാണ് അദ്ദേഹം മെഡിസിനും ബഹുമാനം കൊടുക്കുന്നത് ... പുറത്തുള്ള പ്രമുഖരായ ചില മീഡിയ ചാനലുകളും ...ഷാനവാസടക്കമുള്ള ഹൗസ് മെമ്പേസുമാരും അയാളെ വലിച്ച് കീറി ഒട്ടിച്ച് വിട്ടിട്ടും അയാൾക്ക് പരിഭവമില്ല ..

ചിലരൊക്കെ ലക്ഷങ്ങൾ വാരി എറിഞ്ഞ് പിആർ കൊണ്ട് മാത്രം ഒരു പക്ഷേ ഈ സീസൺ വിജയിച്ചെന്ന് വരാം ..എന്നാൽ നിങ്ങൾ ഒരു കാര്യം മറക്കരുത് .. സീസൺ 7 എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം ഓടി എത്തുന്ന മുഖം അത് അനീഷേട്ടന്റേതായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+