Get Updates
Get notified of breaking news, exclusive insights, and must-see stories!

അനീഷിനെ ടാർഗറ്റ് ചെയ്‌ത്‌ വന്നിരിക്കുകയാണ് മുൻഷി രഞ്ജിത്; പക്ഷേ ഏറ്റില്ല..! കിട്ടിയത് വായടപ്പിക്കുന്ന മറുപടി

ബിഗ് ബോസ് അവസാന ആഴ്‌ചയിലേക്ക് കടന്നിരിക്കുകയാണ്. ഇനി ശേഷിക്കുന്നത് വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമാണ്. അതിനിടയിൽ നേരത്തെ പുറത്തായ പലരും വീണ്ടും ബിഗ് ബോസ് ഹൗസിൽ കയറി ഇരിക്കുകയാണ് ഇപ്പോൾ. ആ വിഷയത്തിൽ നിലപാട് പങ്കുവയ്ക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സ് പരിപാടിയിലൂടെ രേവതി. അനീഷിനെ മനപൂർവം ടാർഗറ്റ് ചെയ്‌തു വന്നിരിക്കുകയാണ് മുൻഷി രഞ്ജിത് എന്നാണ് രേവതി പറയുന്നത്.

രേവതിയുടെ വാക്കുകൾ ഇങ്ങനെ

രഞ്ജിതും ബിൻസിയും ശൈത്യയും ഒക്കെ ബിഗ് ബോസിലേക്ക് വീണ്ടും കയറിയിട്ടുണ്ട്. രഞ്ജിത് ആണെങ്കിൽ അനീഷിനെ ടാർഗറ്റ് ചെയ്‌തു വന്നേക്കുകയാണ്. ഞാനൊരു കാര്യം പറയാം. ഇപ്പോ അവിടെ നിൽക്കുന്ന ടോപ് 7 എന്ന് പറയുന്ന ആൾക്കാർ അവർ കളിച്ച് ഇവിടെ വരെ എത്തിയ ആൾക്കാരാണ്. ഒരാഴ്‌ചയോ രണ്ടാഴ്‌ചയോ ഒക്കെ നിന്ന് ഔട്ട് ആയ ആൾക്കാർ അവിടെ പോയി നിന്ന് അവരുടെ ഗെയിമിനെ ചോദ്യം ചെയ്‌താൽ അത് ചിലപ്പോൾ പ്രേക്ഷകർ അംഗീകരിക്കണം എന്നില്ല.

aneeshmunshi

ആൾക്കാർ ആ രീതിയിൽ എടുക്കണമെന്നില്ല. നിങ്ങൾ എന്തിന് ഇതൊക്കെ ചോദിക്കുന്നത് എന്നാണ് അവർ ചിന്തിക്കുക. ഭയങ്കര സേഫ് ഗെയിം കളിച്ചു വന്ന ആളാണെങ്കിൽ നമുക്ക് പോയി ചോദിക്കാം. പക്ഷേ ഇപ്പൊ അവിടെ ഉള്ള എല്ലാവരും അത്യാവശ്യം സംസാരിച്ചും, റിയൽ ആയിട്ട് നിന്നും ഒക്കെ കളിച്ചിട്ടുള്ള ആളുകൾ മാത്രമാണ്. പിആർ ഉണ്ടോ ഇല്ലയോ എന്നുള്ളത് മറ്റൊരു കാര്യം, അതിനെ കുറിച്ച് ഞാൻ ഇപ്പോൾ ഒന്നും സംസാരിക്കാൻ നിൽക്കുന്നില്ല.

രഞ്ജിത് അനീഷിനെ ടാർഗറ്റ് ചെയ്‌ത്‌ വച്ചാണ് പോയത്. പിആർ അനു എന്നൊക്കെയാണ് വിളിക്കുന്നത് അനുമോളെ. നെവിനുമായി കോംബോ ആവാൻ നിൽക്കുകയാണ് ആർജെ ബിൻസി. ആദിലയെയാണ് ശൈത്യ കൂടുതൽ ഫോക്കസ് ചെയ്യുന്നത്. രഞ്ജിത് ആവട്ടെ എല്ലാവർക്കും കൈ കൊടുക്കുന്നു. ഷാനവാസ് ആണെങ്കിൽ വാ തുറക്കുന്നേ ഇല്ല. എല്ലാം ഒബ്‌സർവേഷൻ ചെയ്യുകയാണ്. പോവുമ്പോൾ എല്ലാമെടുത്തിടാൻ ആയിരിക്കും.

രഞ്ജിത്തും അനീഷും തമ്മിൽ ഒരു മണിക്കൂറാണ് സംസാരിച്ചത്. അവിടെ വച്ച് തന്നെ അനീഷിനെ ടാർഗറ്റ് ചെയ്യുകയാണ്. ഷാനവാസ് ഇതെല്ലം കേട്ട് നിൽക്കുകയാണ്. ഇനി എന്ത് ഗെയിം ഇരിക്കുന്നു ഷാനവാസ്, നമുക്ക് കിട്ടാനുള്ളത് ഒക്കെ കിട്ടും. അത് കഴിഞ്ഞ് എല്ലാ ക്യാമറയും നോക്കി അവർ ഞാൻ ഇവിടെയുണ്ട് എന്നൊക്കെ പറയുന്നത് കാണാം. ഗെയിം കളിയ്ക്കാൻ പറ്റാത്തതിന്റെ വിഷമം ആണെന്ന് തോന്നുന്നു.

പക്ഷേ ഇവിടെ രഞ്ജിത് നല്ല രീതിയിൽ അനീഷിനെ ടാർഗറ്റ് ചെയ്യുന്നത് കാണാം. ബിഗ് ബോസ് നാരി ഡോട്ട് കോം അല്ലേ അനീഷ് എന്നാണ് രഞ്ജിത് ചോദിക്കുന്നത്. നല്ല രീതിയിൽ അനീഷിന്റെ ഗെയിം ചോദ്യം ചെയ്യുന്നുണ്ട് രഞ്ജിത്. അനുമോൾ ആകാശത്ത് നിന്ന് താഴെയിറങ്ങാൻ അല്ലേ താൻ പറഞ്ഞിരുന്നത് ഇപ്പോൾ എന്നിട്ട് തലയിൽ വച്ച് നടക്കുകയല്ലേ താൻ എന്നാണ് രഞ്ജിത് ചോദിക്കുന്നത്.

ലോകത്ത് ആരുമായി ബന്ധം വയ്ക്കില്ലെന്ന് പറഞ്ഞ ആൾക്ക് ഇപ്പോൾ കല്യാണം കഴിക്കണം എന്നാണോ, ഭയങ്കരം തന്നെയെന്നാണ് രഞ്ജിത് പറയുന്നത്. ഓപ്പോസിറ്റ് നിൽക്കുന്ന ആൾക്ക് താൽപര്യമില്ലെങ്കിൽ ഞാനത് വിട്ട വിഷയമാണ് എന്നാണ് അനീഷ് പറയുന്നത് മറുപടിയായി. അനീഷും അനുവും തമ്മിൽ എല്ലാം പറഞ്ഞുതീർത്തു. പിന്നെ ഇവർ അത് എടുത്ത് പറയുമ്പോൾ കുത്തിപ്പൊക്കുന്നതായി മാത്രമേ നമുക്ക് തോന്നുകയുള്ളൂ.

ഷാനവാസ് എല്ലാം കൊണ്ട് കേട്ട് നിൽക്കുകയാണ്, ചിരിക്കുകയാണ്. അപ്പോൾ അനീഷ് പറയുന്നുണ്ട് പുറത്ത് നിന്നൊരാൾ വന്ന് ഇതൊന്നും കുത്തിപോക്കേണ്ട ആവശ്യമില്ല. ഒരു ആവശ്യവുമില്ല. അപ്പോൾ രഞ്ജിത് പറയുകയാണ് അനുമോളെ ഒരു ചായ കിട്ടുമോ പിആർ ചായ, അപ്പോൾ അനുമോൾ ആകെ തരിച്ചു ഇരിക്കുകയാണ്. അവർ ക്ലൂ കൊടുത്തിരുന്നു, പിആറിനെ കുറിച്ചൊക്കെ. അതാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+