Get Updates
Get notified of breaking news, exclusive insights, and must-see stories!

''അതെനിക്ക് ഭയങ്കര വിഷമമുണ്ടാക്കിയ ഒരു കാര്യമാണ്'', ബിഗ് ബോസ് താരം ഷിജു പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് ഷിജു. ഈ സീസണിലെ ജെന്റില്‍മാന്‍ എന്ന വിശേഷണം സ്വന്തമാക്കിയ ഷിജു അനാവശ്യ തര്‍ക്കങ്ങള്‍ക്കൊന്നും ബിഗ് ബോസ് ഹൗസിനുള്ളില്‍ പോയിട്ടില്ല. അഖില്‍ മാരാരുമായിട്ടുള്ള ഷിജുവിന്റെ സൗഹൃദവും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിന് ശേഷം ഷിജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മള്‍ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ പോലും പ്രിയപ്പെട്ടവരോട് പറയാന്‍ സാധിക്കുന്നില്ല എന്നും പൊളിറ്റിക്കലി ഇന്‍കറക്ട് എന്ന് പറയുമ്പോഴേക്ക് നമ്മളുടെ സംസാരം നിന്ന് പോകുകയാണെന്നും ഷിജു പറയുന്നു. ഷിജുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

SHIJU

'ഞാന്‍ ഇതിനകത്ത് ആദ്യം കയറിക്കഴിഞ്ഞപ്പോള്‍ എനിക്ക് വരുന്ന അറ്റാക്ക് എന്ന് പറയുന്നത് നമ്മള്‍ ഒരു വാക്ക് പറഞ്ഞ് കഴിഞ്ഞാല്‍ അത് പൊളിറ്റിക്കലി ഇന്‍കറക്ടാകുന്നു എന്നതാണ്. സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന വാക്കുകളാണ്. പബ്ലിക്ക് കണ്ട് കൊണ്ടിരിക്കുന്ന ഇത്രയും വലിയ ഷോ ആയതിനാല്‍ തന്നെ മോശമായ വാക്കുകള്‍ ഒന്നും ഉപയോഗിക്കരുത് എന്ന് മനസില്‍ ഉറപ്പിച്ച് കൊണ്ടാണ് നമ്മള്‍ അതിനകത്തേക്ക് കയറുന്നത് തന്നെ.

സോഷ്യല്‍ മീഡിയ മാത്രം വെച്ചിട്ടാണ് യുവതലമുറ മറ്റുള്ളവരോട് റിലേഷന്‍ഷിപ്പ് കാണിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്. ഇവര്‍ പൊളിറ്റിക്കല്‍ ഇന്‍കറക്ട് എന്ന് പറയുന്ന വാക്ക് നമുക്കൊരിക്കലും മോശമായി തോന്നില്ല. നമ്മള്‍ ഒരാളെ അപ്രിഷിയേറ്റ് ചെയ്യുമ്പോള്‍ പോലും ശരിയായ വാക്കല്ല ഉപയോഗിക്കുന്നതെങ്കില്‍ അത് പൊളിറ്റിക്കലി ഇന്‍കറക്ട് എന്ന് പറയുമ്പോഴേക്ക് നമ്മുടെ സംസാരം നിന്ന് പോകും.

'അവന്‍ മാറി നിന്ന് എന്റെ സന്തോഷം കാണുകയായിരുന്നു... അവനും കരഞ്ഞു'; മാരാരെക്കുറിച്ച് ഷിജു
എന്നാല്‍ ഈ പറയുന്ന വ്യക്തികള്‍ക്ക് ആ ഇമോഷന്‍സിന്റെ ഡെപ്ത് ഇല്ലതാനും. മൈക്രോഫാമിലിയിലേക്ക് കയറി ഞാന്‍, എനിക്ക്, എന്റെ എന്ന അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്. നീ സെല്‍ഫല്ലേ, നിന്റെ ഫ്രീഡം എന്ന് മാത്രമാണ് പറയുന്നത്. നമ്മളുടെ ഫ്രീഡം, സമൂഹത്തിന്റെ ഫ്രീഡം എന്ന് പറയുന്ന സ്ഥിതിയില്ല. അത് ബാക്കിയുള്ളവരുമായി സംസാരിച്ച് വന്നപ്പോഴേക്ക് ഭയങ്കര ടോക്സിക്കായിട്ട് എനിക്ക് തോന്നി.

ബിഗ് ബോസ് നടന്ന് കൊണ്ടിരിക്കുന്ന സമയവും അത് കഴിഞ്ഞുള്ള രണ്ട് മാസവുമൊക്കെയേ ഈ ആള്‍ക്കാരുടെ സപ്പോര്‍ട്ട് ഉണ്ടാകൂ. അത് കഴിഞ്ഞാല്‍ അത് നില്‍ക്കും. എന്നാല്‍ ബിഗ് ബോസ് ഉണ്ടാക്കുന്ന അനക്കം ആ സമയത്ത് ആള്‍ക്കാരുടെ ഉള്ളില്‍ നില്‍ക്കും. ഈ ഒരു ജനറേഷന്‍ ഒരു 10 വര്‍ഷം കഴിയുമ്പോഴേക്ക് നമ്മുടെ കള്‍ച്ചറോ രീതിയോ ഇല്ലാത്ത ഒരു സമൂഹമായിട്ട് മാറും എന്നാണ് എനിക്ക് തോന്നുന്നത്.

അതെനിക്ക് ഭയങ്കര വിഷമമുണ്ടാക്കിയ ഒരു കാര്യമാണ്. ആര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടുമൊരു ഇമോഷന്‍സ് ഇല്ല. സ്നേഹം എന്ന് പറയുന്നത് ഒരു ത്യാഗമാണ്. എന്നാല്‍ അതിന്റെ ഒരു രീതിയും സുഖവും ആര്‍ക്കും മനസിലാകുന്നില്ല. ആ ഒരു കള്‍ച്ചര്‍ വളര്‍ന്ന് കഴിഞ്ഞാല്‍ നമുക്ക് ഗുരുക്കന്‍മാരോടും മാതാപിതാക്കളോടും ഒന്നും സ്നേഹമുണ്ടാകില്ല. എനിക്ക് അങ്ങനെ നില്‍ക്കാന്‍ പറ്റില്ല. അതെനിക്ക് പ്രകടിപ്പിക്കണം. കാരണം ഞാന്‍ അങ്ങനെ അല്ല വളര്‍ന്ന് വന്നത്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+