'ആര്യ ആദ്യമേ ഉപദേശിച്ചു, സിബിൻ പുറത്തായതിന് കാരണം അത്? പെട്ടത് ബിഗ് ബോസ് തന്നെ'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ലെ ശക്തനായ മത്സരാർത്ഥിയായിരുന്നു സിബിൻ. വൈൽഡ് കാർഡായി എത്തി വളരെ പെട്ടെന്ന് തന്നെ ആരാധകരെ സമ്പാദിക്കാൻ സിബിന് സാധിച്ചു. എന്നാൽ ഇപ്പോഴിതാ സിബിൻ ബിഗ് ബോസ് ഹൗസിൽ നിന്നും സ്വയം പുറത്ത് പോയെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
സിബിൻ ജാസ്മിനോട് മോശമായ ആംഗ്യം കാണിച്ചതിന്റെ പേരിൽ ബിഗ് ബോസ് സിബിനെതിരെ നടപടി സ്വീകരിച്ചിരുന്നു. താരത്തെ പവർ റൂമിൽ നിന്നും പുറത്താക്കുകയും സിബിന്റെ ഗെയിം സ്ട്രാറ്റജികൾ ഹൗസിലെ മറ്റുള്ളവർക്ക് മുൻപിൽ തുറന്നുകാട്ടുകയും ചെയ്തിരുന്നു. ഇതിന് ശേഷം കടുത്ത മാനസിക സംഘർഷത്തിലായിരുന്നു സിബിൻ. പിന്നാലെ തനിക്ക് പുറത്ത് പോകണമെന്നും ഇനിയും ബിഗ് ബോസിൽ തുടരാൻ സാധിക്കില്ലെന്നും സിബിൻ അറിയിക്കുകയായികുന്നു. സിബിൻ സ്വയം വാക്കൗട്ട് ചെയ്തെന്ന തരത്തിലാണ് ഇപ്പോൾ പുറത്തുവരുന്നത്. അതേസമയം സിബിൻ പുറത്ത് പോയിട്ടുണ്ടെങ്കിൽ ഇപ്പോൾ യഥാർത്ഥത്തിൽ പ്രതിസന്ധിയിലായിരിക്കുന്നത് ബിഗ് ബോസ് തന്നെയാണെന്ന് പറയുകയാണ് ഒരു ആരാധകൻ. അതിന്റെ കാരണവും ആരാധകൻ വിശദമാക്കുന്നുണ്ട്. വായിക്കാം

'സിബിൻ ആര്യയുടെ (സീസൺ 2) സുഹൃത്ത് ആണ്.സ്റ്റാർ മ്യൂസിക് പ്രോഗ്രാം ഇവർ ഒന്നിച്ചു ഉണ്ടായിരുന്നു. ആര്യ പലവട്ടം സിബിനോട് പറഞ്ഞിട്ടുണ്ട് ബിഗ്‌ബോസിൽ പോകരുത് എന്ന് ചില മീഡിയസിൽ കണ്ടിരുന്നു. മിക്കവാറു ആര്യയുടെ ഉപദേശം, അനുഭവങ്ങൾ തന്നെ ആയിരിക്കും സിബിനെ മാനസികമായി തളർത്തി ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്.
സീസൺ 2 എപ്പിസോഡിൽ ആര്യയുടെ നെഗറ്റീവ്സ് ആയിരുന്നു കുടുതലും കാണിച്ചത്. ആര്യക്കും ഫ്രണ്ട്സിനും പുറത്ത് വില്ലത്തി പരിവേഷം ആയിരുന്നു.ലാലേട്ടൻ മിക്ക വീക്കെന്റിലും അവരെ ഫയറിങ് ആയിരുന്നു.ജാസ്മിൻ, നോറയെ തലോടി തന്നെ മാത്രം ലാലേട്ടൻ ഇടിച്ചു താഴ്ത്തിയപ്പോൾ സിബിന് ആര്യയുടെ വാക്കുകൾ ഓർമ വന്നു കാണും. ആര്യയുടെ പോലെ തന്റെയും നെഗറ്റീവ് മാത്രമാണ് പുറത്തു പോകുന്നത് എന്നു സിബിനു സംശയം തോന്നിയിട്ടുണ്ടവും.
സിബിനെ കുറ്റം പറയാൻ പ്രേക്ഷകരുടെ അഭിപ്രായം എന്നൊക്കെ പറഞ്ഞു ലാലേട്ടൻ തന്നെയാണല്ലോ തെറ്റിദ്ധരിപ്പിച്ചത്. ബിഗ്‌ബോസ് ശരിക്കും വൈൽഡ് കാർഡുകൾ വന്നപ്പോൾ പുറത്തു കാര്യങ്ങൾ എല്ലാം അറിഞ്ഞ മത്സരാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും ജബ്രി ഒറ്റപെടത്തിരിക്കാനും കൊടുത്ത തെറ്റായ സൂചന ആണെങ്കിലും ഇപ്പോൾ പെട്ടത് ബിഗ്‌ബോസ് തന്നെയാണ്.
സിബിൻ എന്ന വൻമരം വീണു? കണ്ണുകെട്ടി പുറത്തേക്ക് കൊണ്ടുപോയി, ഞെട്ടിത്തരിച്ച് മത്സരാർത്ഥികളും ആരാധകരും
.
എന്റർടെയിനർ,ഗായകൻ തമാശ, ലീഡർ , വാക് ചതുര്യം ഉള്ള മത്സരർഥി ആയിരുന്നു സിബിൻ.. കഴിഞ്ഞ 2 കണ്ടന്റിന് ഒരു ക്ഷാമം ഉണ്ടായിരുന്നില്ല. ക്രിയേറ്റീവ് ആയി റൂം ലോക്ക് ചെയ്യുന്ന ഐഡിയയും നോറയെ കൊണ്ട് കിലുക്കം റോൾ ചെയ്യിച്ചതും അങ്ങനെ പലതും സിബിൻ കൊണ്ട് വന്നു. എന്നാൽ അപ്രീസിയേഷന് പകരം ലാലേട്ടൻ അതിനു വരെ ചാർത്തി കൊടുത്തത് കുറ്റങ്ങൾ. ബിഗ്‌ബോസിന്റെ ടൈം ബെസ്റ്റ് ടൈം.
സിബിൻ ആന്റ് പൂജ വൈൽഡ് കാർഡിൽ വന്ന് മികച്ച നിന്ന രണ്ടു പേര് ഒറ്റയടിക്ക് പുറത്താവുന്ന അവസ്ഥ. ബിഗ്‌ബോസെ ഇനി എങ്കിലും പ്രേക്ഷകരുടെ പേരുടെ പേരിൽ ആർക്കും തെറ്റായ സൂചന കൊടുക്കരുത്. ഏഷ്യാനെറ്റിന്റെയോ ബിഗ്‌ബോസിന്റെയോ തീരുമാനം എന്ന് കൃത്യമായി പറയണം.












Click it and Unblock the Notifications