Get Updates
Get notified of breaking news, exclusive insights, and must-see stories!

റോക്കിയോ ജാസ്മിനോ? ബിഗ് ബോസ് ഫൈനല്‍ ഫൈവില്‍ ആരെല്ലാം ഉണ്ടാകും; സുരേഷ് മേനോന്റെ പ്രവചനം ഇങ്ങനെ

ബിഗ് ബോഗ് മലയാളത്തിന്റെ ആറാം സീസണ്‍ രണ്ടാം വാരാന്ത്യം പിന്നിട്ടിരിക്കുകയാണ്. ഈ വാരാന്ത്യത്തിലും രണ്ട് എവിക്ഷനുകളാണ് ബിഗ് ബോസില്‍ നടന്നത്. സുരേഷ് മേനോനും, നിഷാനയുമാണ് പുറത്തായവര്‍. മുംബൈ മലയാളി കൂടിയായ സുരേഷ് മേനോന്‍ സിനിമ നടന്‍ കൂടിയായിരുന്നു. ഏറെ പ്രതീക്ഷകള്‍ തന്നുവെങ്കിലും ബിഗ് ബോസ് ഹൗസില്‍ മികവുറ്റ പ്രകടനം നടത്താന്‍ കഴിയാതെയാണ് സുരേഷ് മേനോന്‍ മടങ്ങുന്നത്.

അതേസമയം എവിക്ഷന് ശേഷം ബിഗ് ബോസ് ഫൈനല്‍ ഫൈവില്‍ ആരെല്ലാം ഉണ്ടാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് സുരേഷ് മേനോന്‍. പ്രതീക്ഷിച്ചവരും, പ്രതീക്ഷിക്കാത്തവരുമെല്ലാം അടങ്ങുന്നതാണ് സുരേഷ് മേനോന്റെ ടോപ് ഫൈവ് ലിസ്റ്റ്. ആരൊക്കെ ഫൈനല്‍ അഞ്ചില്‍ ഉണ്ടാവുമെന്ന ചോദ്യത്തിന് കിടിലന്‍ പ്രവചനമായിരുന്നു സുരേഷ് മേനോന്‍ നടത്തിയത്.

bigg-boss-malayalam-season-6-suresh-menon

റോക്കി, സിജോ, അപ്‌സര, ജാന്‍മോണി, അര്‍ജുന്‍ എന്നിവരാണ് ഫൈനല്‍ ഫൈവില്‍ ഉണ്ടാവുമെന്ന് സുരേഷ് മേനോന്‍ പറയുന്നു. ലിസ്റ്റില്‍ ഗബ്രിയും ജാസ്മിനും ഇല്ല എന്നതും ഒരല്‍പ്പം ഞെട്ടിക്കുന്നതാണ്. അതേസമയം ബിഗ്‌ബോസ് ഹൗസില്‍ തനിക്കേറെ പ്രിയപ്പെട്ട വ്യക്തി ആരാണെന്നും സുരേഷ് വെളിപ്പെടുത്തി.

ഏറ്റവും പ്രിയപ്പെട്ടയാള്‍ ജാന്‍മോണി ദാസ് ആണെന്നും സുരേഷ് പറഞ്ഞു. അതേസമയം ഏറ്റവും വോട്ട് കുറഞ്ഞ രണ്ട് പേരെയാണ് വാരാന്ത്യത്തിലെ എവിക്ഷനില്‍ പുറത്താക്കിയത്. നാടകീയ നിമിഷങ്ങള്‍ക്ക് ഒടുവിലായിരുന്നു എവിക്ഷന്‍ പ്രഖ്യാപിച്ചത്. പുറത്താക്കാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥി ആരായിരിക്കും എന്ന മറ്റുള്ളവരുടെ അഭിപ്രായം പറയാന്‍ മോഹന്‍ലാല്‍ ആദ്യം ആവശ്യപ്പെടുകയായിരുന്നു.

ഈ വീട്ടില്‍ നില്‍ക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ഷോയിലെ മറ്റ് മത്സരാര്‍ത്ഥികള്‍ പച്ചക്കൊടിയും, പുറത്തുപോകണം എന്ന് വിചാരിക്കുന്നവര്‍ ചുവന്ന കൊടിയും കൊടുക്കാം എന്ന് മോഹന്‍ലാല്‍ പറയുന്നതായിരുന്നു നേരത്തെ വന്ന പ്രമോയില്‍ ഉണ്ടായിരുന്നത്. അന്‍സിബ ഋഷിക്കാണ് പച്ചക്കൊടി നല്‍കിയത്.

ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ശ്രീതു കൃഷ്ണ റെസ്മിനും പച്ചക്കൊടി കൊടുത്തപ്പോള്‍ ശരണ്യ ആനന്ദ് സിജോയ്ക്ക് നല്‍കി. ചുവപ്പ് കൊടി ഒടുവില്‍ ഷോയില്‍ ലഭിച്ചത് സുരേഷ് മേനോനായിരുന്നു. അതേസമയം പ്രേക്ഷക വിധിയിലും സുരേഷ് മേനോന്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തുപോകണം എന്നായിരുന്നു. ഇതോടെയാണ് അദ്ദേഹം പുറത്താവുമെന്ന് ഉറപ്പായത്.

ഷോയില്‍ സത്യസന്ധമായി ഇടപെട്ടെങ്കിലും ഗെയിം കളിക്കുന്നതില്‍ അടക്കം പിന്നില്‍ പോയതാണ് സുരേഷ് മേനോന് തിരിച്ചടിയായത്. രതീഷ് കുമാറുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് സുരേഷ് മേനോന്‍ നേരത്തെ എല്ലാവരുടെയും പിന്തുണ നേടിയിരുന്നു. ആരോടും പ്രശ്‌നങ്ങളില്ലെങ്കിലും ബിഗ് ബോസ് ഹൗസിലെ തന്ത്രങ്ങള്‍ മനസ്സിലാക്കി ഇടപെടാന്‍ സുരേഷ് മേനോന് സാധിച്ചില്ലെന്ന് നേരത്തെ വിമര്‍ശനങ്ങളുണ്ടായിരുന്നു. മോഹന്‍ലാല്‍ നായകനായ ഭ്രമരത്തില്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചത് സുരേഷായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+