Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്ത്രീകളെ ബഹുമാനമില്ല, പോടീ വിളിയില്‍ റോക്കിക്ക് പണികൊടുത്ത് പവര്‍ ടീം' നോമിനേഷനിലെത്തി

ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്റെ ആദ്യ ദിനം തന്നെ മത്സരാര്‍ഥികളെ കാത്തിരുന്നത് വന്‍ സര്‍പ്രൈസുകള്‍. ഇതുവരെ കാണാത്ത നിയമങ്ങളാണ് ബിഗ് ബോസ് അവതരിപ്പിച്ചിരുന്നത്. 4 ബെഡ് റൂം കണ്‍സെപ്റ്റ് ഇതില്‍ ഏറെ കഠിനമായിരുന്നു. മത്സരാര്‍ഥികള്‍ക്ക് താമസിക്കാന്‍ നാല് ബെഡ് റൂമുകള്‍ ഉണ്ടാവും. അതില്‍ മൂന്ന് മുറികള്‍ കഷ്ടപ്പാടിന്റേതാണ്.

പരിമിതമായ സൗകര്യങ്ങളാണ് ഇതിലുണ്ടാവുക. നാലാമത്തെ മുറിയില്‍ എത്തുന്നവര്‍ പവര്‍ ടീമായി മാറും. കാരണം ഇതാണ് ബിഗ് ബോസ് ഹൗസിലെ പവര്‍ റൂം. ഈ റൂമിലാണ് ഏറ്റവും സൗകര്യങ്ങള്‍ ഉള്ളതും. പക്ഷേ ഇതിലേക്ക് വേറെയും ടാസ്‌കുകള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നു.

bigg-boss-season-6-nomination-list

ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത് അടക്കമായിരുന്നു ടാസ്‌ക്. ആദ്യം തിരഞ്ഞെടുക്കേണ്ടത് ക്യാപ്റ്റനെയായിരുന്നു. പവര്‍ ടീമിനെ തിരഞ്ഞെടുക്കുക ക്യാപ്റ്റനാണ്. പവര്‍ ടീമും ക്യാപ്റ്റനും ചേര്‍ന്നാണ് മറ്റ് മുറികളില്‍ ആരെല്ലാം താമസിക്കണമെന്ന് തീരുമാനിക്കുന്നത്. പവര്‍ ടീമിന്റെ റൂമിലുള്ളരെ മറ്റ് ടീമംഗങ്ങള്‍ക്ക് നോമിനേറ്റ് ചെയ്യാനും സാധിക്കില്ല.

അത് മാത്രമല്ല പവര്‍ ടീമിന് മറ്റുള്ളവരില്‍ നിന്നും ഒരാളെ എവിക്ഷന്‍ പ്രക്രിയയിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യാനുമാവും. ജയിലിലേക്ക് പോകേണ്ട ഒരാളെ തിരഞ്ഞെടുക്കുന്നതും പവര്‍ ടീം ആയിരിക്കും. പവര്‍ ഹൗസിലുള്ള ആരെയും ജയിലിലേക്ക് അയക്കാന്‍ പാടില്ല. എന്ത് പാചകം ബിഗ് ബോസ് ഹൗസില്‍ ചെയ്യണമെന്ന് ഇവര്‍ക്ക് തീരുമാനിക്കാം.

അതേസമയം സീസണ്‍ ആറിലെ ആദ്യത്തെ ക്യാപ്റ്റനായി അര്‍ജുനാണ് തിരഞ്ഞെടുക്കപ്പെട്ടത്. ടാസ്‌കില്‍ തനിക്ക് ലഭിച്ച പന്തുകളെല്ലാം ശ്രീരേഖ അര്‍ജുന്‍ ശ്യാമിന് നല്‍കിയതോടെ, കൂടുതല്‍ പന്തുകള്‍ ലഭിച്ച അര്‍ജുന്‍ ക്യാപ്റ്റനാവുകയായിരുന്നു. ടാസ്‌കിനിടെ റോക്കി ഗ്രൂപ്പ് കളിക്കുന്നുവെന്ന് ജാസ്മിന്‍ ജാഫര്‍ ഉറക്കെ പ്രഖ്യാപിച്ചതും ഹൗസില്‍ സംഘര്‍ഷമുണ്ടാക്കി.

ആദ്യ ദിനം ടാസ്‌കില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ആദ്യ നോമിനേഷന്‍ കൂടിയാണ് നടന്നത്. എട്ട് പേരാണ് നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ ഒരാള്‍ നേരിട്ടാണ് എത്തിയത്. ബാക്കിയുള്ളവര്‍ നോമിനേഷനിലൂടെയാണ് എത്തിയത്. പവര്‍ ടീമാണ് ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്തത്.

പവര്‍ ടീം എന്തുകൊണ്ടാണ് റോക്കിയെ നോമിനേറ്റ് ചെയ്തതെന്നും വിശദീകരിച്ചു. സീസണിലെ ആദ്യ ക്യാപ്റ്റന്‍സി ടാസ്‌കിനിടെ അധിക്ഷേപകരമായ ചില പരാമര്‍ശങ്ങള്‍ റോക്കിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് പവര്‍ ടീമിലുള്ള ഗബ്രി പറഞ്ഞു. നേരത്തെ ടാസ്‌കിനിടെ ജാസ്മിനും അസി റോക്കിയും തമ്മില്‍ പോടാ പോടി വിളികളുണ്ടായിരുന്നു. ഇതാണ് റോക്കിക്ക് പാരയായത്.

സിജോയുമായി ചേര്‍ന്ന് റോക്കി ഫിസിക്കല്‍ ടാസ്‌ക് കളിക്കുന്നത് ജാസ്മിന്‍ ജാഫര്‍ കണ്ടുപിടിച്ചതാണ് പ്രശ്‌നങ്ങള്‍ തുടങ്ങാന്‍ കാരണമായത്. നോറ അഞ്ച് വോട്ട്, അന്‍സിബ 5, സിജോ 5, ജിന്റോ 6, രതീഷ് കുമാര്‍ 6, സുരേഷ് മേനോന്‍ 6, ശരണ്യ 3 വോട്ടുകളോടെയാണ് നോമിനേഷനിലേക്ക് എത്തിയത്. സാധാരണ ആദ്യ വാരം ബിഗ് ബോസ് ആരെയും പുറത്താക്കാറില്ല. ഇത്തവണ എട്ട് പേരില്‍ ഒരാളെ പുറത്താക്കി വലിയൊരു മാറ്റം കൊണ്ടുവരാനും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+