'ഞാന്‍ പോണ് ബിഗ് ബോസ്, തൊടല്ലേ എന്ന് പറഞ്ഞതാണ്, എന്നെ കൊണ്ട് തല്ലിച്ചതാണ്'; പൊട്ടിക്കരഞ്ഞ് റോക്കി
ബിഗ് ബോസ് മലയാളത്തിന്റെ സീസണ്‍ ആറിലെ ഏറ്റവും സംഭവബഹുലമായ ദിവസമായിരുന്നു തിങ്കളാഴ്ച്ച സംപ്രേഷണം ചെയ്തത്. സഹതാരമായ സിജോയെ മുഖത്തടിച്ചതിനെ തുടര്‍ന്ന് അസി റോക്കി പുറത്തായിരിക്കുകയാണ്. ബിഗ് ബോസ് ഹൗസില്‍ ഫിസിക്കല്‍ അസോള്‍ട്ട് പാടില്ലെന്നാണ് നിയമം. അത് ലംഘിച്ചതിനാണ് റോക്കിയെ പുറത്താക്കിയിരിക്കുന്നത്.
മുന്‍ സീസണില്‍ റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയത് പോലെയാണ് റോക്കിയെയും ബിഗ് ബോസ് പുറത്താക്കിയത്. റോക്കിയും സിജോയും തമ്മില്‍ വലിയ വാക്കേറ്റമാണ് നടന്നത്. അപ്‌സരയോടുള്ള വാക്കേറ്റമായിരുന്നു ആദ്യം. ഇതാണ് പിന്നീട് സിജോയിലേക്ക് എത്തിയതും, അവസാനം അടിയില്‍ കലാശിച്ചതും.

അപ്‌സര കഴിഞ്ഞ ദിവസത്തെ ഭക്ഷണം ചൂടാക്കി കൊടുത്തതിന് ശേഷമാണ് റോക്കി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. തലേദിവസത്തെ ഭക്ഷണം വേസ്റ്റാവാതെ ഇരിക്കാന്‍ അപ്‌സര അത് ചൂടാക്കി വെച്ചിരുന്നു. ഇതിനിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ നടന്ന റോക്കി അപ്‌സരയെ പരമാവധി അസഭ്യം പറഞ്ഞു. വീട്ടുകാരെ അടക്കം പറഞ്ഞായിരുന്നു റോക്കിയുടെ പ്രകോപനം.
അപ്‌സര റാസ്‌കല്‍ എന്ന് റോക്കിയെ വിളിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അപ്‌സര സോറി പറയണമെന്നായിരുന്നു റോക്കിയുടെ ആവശ്യം. ഇത് പവര്‍ ടീം ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീടും റോക്കി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതോടെ സിജോയും നോറയുമെല്ലാം അപ്‌സരയെ പിന്തുണയ്ക്കുകയായിരുന്നു. ഇതോടെയാണ് സിജോയും റോക്കിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
നീ അധ്യാപകന്‍ അല്ലേ, പുറത്ത് നിന്റെ പണി വേറെ അല്ലേ എന്നായിരുന്നു റോക്കി പറയുന്നത്. സിജോയെ കള്ളന്‍ എന്നും, പിന്നില്‍ നിന്നും കുത്തുന്നവന്‍ എന്നൊക്കെയായിരുന്നു റോക്കിയുടെ അധിക്ഷേപം. ഇതോടെ ചൂടായ സിജോ ഗുണുവാവേ എന്ന് വിളിച്ച് റോക്കിയുടെ താടിയില്‍ തൊടുന്നു. ഇതോടെ വീണ്ടും ധൈര്യമുണ്ടെന്ന് തൊടെടാ എന്ന് പറഞ്ഞ് റോക്കി സിജോയെ പ്രകോപിപ്പിക്കുകയായിരുന്നു.
സിജോ ചെറുതായി ഒന്ന് തൊട്ടതോടെ റോക്കി സിജോയെ കവിളത്ത് ഇടിക്കുകയായിരുന്നു. ഇതോടെ പുറത്താകുമെന്ന കാര്യം റോക്കി ഉറപ്പിക്കുകയായിരുന്നു. തന്നെ തൊട്ടതിനാണ് ഇടിച്ചതെന്ന നിലപാടിലായിരുന്നു റോക്കി. ബിഗ് ബോസ് റോക്കിയെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
അതേസമയം കണ്‍ഫഷന്‍ റൂമില്‍ ഇരുന്ന് പൊട്ടിക്കരയുന്ന റോക്കിയെയാണ് പിന്നീട് കണ്ടത്. ഞാന്‍ പോണ് ബിഗ് ബോസ്. ഇങ്ങനെയുള്ളവര്‍ക്കൊപ്പം നില്‍ക്കാന്‍ എന്നെ കൊണ്ട് പറ്റില്ല. എന്ത് പറഞ്ഞാലും എന്റെ മെക്കിട്ട് കേറാനാണ് ഇവിടെ പല ആള്‍ക്കാരും ശ്രമിക്കുന്നത്. ഞാന്‍ അവനെ തൊട്ടിട്ടില്ല. തൊടല്ലേ തൊടല്ലേ എന്ന് പറഞ്ഞതാ.
എന്നെ തൊട്ടാല്‍ ഞാന്‍ അറിയാതെ ഇടിച്ച് പോകും. എനിക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല. എന്നെ പൊയ്‌ക്കോളാം, എനിക്കിവിടെ പറ്റില്ല. ആറ് വര്‍ഷത്തെ എന്റെ സ്വപ്നമാ പോയത്. ഞാന്‍ കഷ്ടപ്പെട്ട് കാത്തിരുന്നതാ.
എന്നെ പരമാവധി പ്രകോപിപ്പിച്ച് അവന്‍ തലിപ്പിച്ചതാ. എനിക്കിത് കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ പറ്റണില്ല. എനിക്ക് വാഴ കളിച്ച് ഒരു മൂലയ്ക്കിരിക്കാമായിരുന്നു. പക്ഷേ ഇതൊന്നും കണ്ടിട്ട് പ്രതികരിക്കാതിരിക്കാനാവില്ല. സിജോയോട് ക്ഷമ ചോദിക്കുന്നു. സിജോയുടെ അമ്മ, അപ്പ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ക്ഷമിക്കണം, എന്റെ കയ്യീന്ന് പോയതാ. കേരളത്തിലുള്ള എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും റോക്കി പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.












Click it and Unblock the Notifications