അഫ്സലിനല്ല, ജാസ്മിന്‍ അക്കൗണ്ട് കൊടുത്തത് ഇവനാണ്: അവന്‍ എട്ടിന്റെ പണിയാണ് തിരിച്ച് കൊടുത്തത്; സായി കൃഷ്ണ
ബിഗ് ബോസ് മലയാളം സീസണ്‍ 6 താരം ജാസ്മിനെ വിശ്വസിച്ചവർ തന്നെ ചതിച്ചുവെന്ന് സഹമത്സരാർത്ഥിയായ സായി കൃഷ്ണ. ജാസ്മിന്‍ ബിഗ് ബോസിന് അകത്ത് വലിയ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പുറത്ത് അവള്‍ എല്ലാ കാര്യങ്ങളും ഏല്‍പ്പിച്ച് പോയ ഒരു വ്യക്തി ജാസ്മിന്റെ ഫാമിലിക്കെതിരേയും ജാസ്മിനെതിരേയും തിരിഞ്ഞ് കൊത്തുകയാണുണ്ടായത്. അതോടെയാണ് ജാസ്മിന്‍ ഇല്ലാതായാത്. അത് ചെയ്തത് വിവി എന്ന യൂട്യൂബ് വ്ലോഗറായ വിവേക് ആണെന്നും സായി കൃഷ്ണ വ്യക്തമാക്കുന്നു.
ജാസ്മിന്റെ ഉപ്പ ജാഫർക്കയെക്കൊണ്ട് എന്നെ വിളിപ്പിച്ചത് വിവിയാണ്. എന്നിട്ട് അവന്‍ തന്നെ ആ കോള്‍ റെക്കോർഡ് ചെയ്യുകയും പുറത്ത് വിടികയും ചെയ്യുന്നു. സെല്‍ഫ് ഡിഫന്‍സ് എന്ന പേരിലാണ് വിവി ആ കോള്‍ റെക്കോർഡുകള്‍ പുറത്ത് വിട്ടതെന്ന് പറയുന്നത്. പിന്നീട് എങ്ങനെയാണ് അതിന്റെ മുഴുവന്‍ ഭാഗവും മറ്റ് യൂട്യൂബ് ചാനലകളില്‍ എത്തുന്നത്. നിനക്ക് ആവശ്യമുള്ളത് മാത്രമാണല്ലോ പുറത്ത് വന്നിരിക്കുന്നത്.

ജാസ്മിനെ എല്ലാ തരത്തിലും ഇല്ലാതാക്കിയത് വിവിയാണ്. തന്റെ പ്രൊഫൈല്‍ അടക്കം ജാസ്മിന്‍ വിശ്വസിച്ച് കൈമാറിയത് അവനായിരുന്നു. അതുകൊണ്ട് തന്നെ വിവിയെ ജാസ്മിന്റെ ഉപ്പയും വിശ്വസിച്ചെന്നും സായി കൃഷ്ണ വ്യക്തമാക്കുന്നു. വിവാഹം തീരുമാനിച്ചിരുന്ന അഫ്സലിനാണ് ജാസ്മിന്‍ തന്റെ പ്രൊഫൈലുകള്‍ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത് എന്ന തരത്തിലുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ യാഥാർത്ഥ്യം അതല്ലെന്നാണ് സായിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
വിവിക്ക് കൃത്യമായി ജാസ്മിനോട് ഒരു താല്‍പര്യമുണ്ടായിരുന്നു. അത് ഞാന്‍ പച്ചക്ക് പറയാം. വിവി ആരവിനോട് പലപ്പോഴും പറഞ്ഞത് എന്താണെന്ന് ആരവ് എന്നോട് പറഞ്ഞിട്ടുണ്ട്. അഫ്സലും ജാസ്മിനും റിലേഷനില്‍ നില്‍ക്കുന്ന സമയത്തല്ലേ നീ ഒറ്റക്ക് ടിക്കറ്റ് എടുത്ത് വന്ദേഭാരതില്‍ ടിക്കറ്റ് എടുത്ത് ഖാദർ കരിപ്പൊടിയുടെ കല്യാണത്തിന് പോയത്. എന്തുകൊണ്ടാണ് നീ അടുത്ത സുഹൃത്തായ ആരവിന് ടിക്കറ്റ് എടുത്തില്ല. എന്തുകൊണ്ടാണ് നീ അങ്ങനെ പോയതെന്ന് ആരവ് എന്നോട് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം അഫ്സലിന് മനസ്സിലാകാന്‍ വേണ്ടിയാണ് പറയുന്നത്.
ബിഗ് ബോസില്‍ ജാസ്മിന് ഒരു ഹേറ്റ് വന്നപ്പോള്‍ അതിന് ഇന്ധനം പകരുന്ന പരിപാടിയാണ് വിവി ചെയ്തോണ്ടിരുന്നത്. എന്നെ വിളിച്ചൊക്കെ ഇത് സംസാരിക്കുമായിരുന്നു. അപ്പോഴും ഞാന്‍ വിചാരിക്കുന്നത് അഫ്സലിന്റെ ഭാഗത്ത് ന്യായമുണ്ട്. ജാസ്മിന്‍ അകത്ത് കാണിക്കുന്ന പല കാര്യങ്ങളും പുറത്ത് നില്‍ക്കുന്ന അഫ്സലിന് വിഷമം ഉണ്ടാകാന്‍ കാരണമാക്കുന്നത് സ്വാഭാവികമാണ്.
ജാസ്മിന്റെ ഉപ്പ ആരോഗ്യ പ്രശ്നം വന്ന സമയത്ത് ജാസ്മിനെ വിളിച്ച ഒരു വിഷയം ഉണ്ടല്ലോ. അത് ഇത്രയും കോമഡിയും ഫേക്ക് നാടകമാണ് എന്ന രീതിയിലൊക്കെ അവതരിപ്പിച്ച് കുളമാക്കിയത് വിവിയാണ്. ജാസ്മിന്റെ ഉപ്പയുടെ ഫോണ്‍ റെക്കോർഡർ ഞാന്‍ കംപ്ലീറ്റ് കേട്ടു, എല്ലാ കാര്യങ്ങളും അദ്ദേഹം മകള്‍ക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ട് എന്നാണ് വിവി പറഞ്ഞത്.
അഫ്സലിനെ അടക്കം മാനിപ്പുലേറ്റ് ചെയ്ത് ജാസ്മിന്റെ പേഴ്സണല്‍ ചാറ്റ് അടക്കം പുറത്ത് വിടീച്ചത് വിവിയാണ്. ഇത് മാത്രമല്ല, റോബിന്റേയും ആരതിയുടേയും വിഷയത്തില്‍ വരെ നീ കളിച്ച കളികളെല്ലാം പുറത്ത് വരുന്നുണ്ട്. ഇവന് ഒപ്പം നില്‍ക്കുന്നവരോട് ഒന്ന് മാത്രമേ പറയാനുള്ളു, നിങ്ങളുടെ കോളുകളൊക്കെ റെക്കോർഡ് ചെയ്ത് നാളെ ഭീഷണിപ്പെടുത്തുമെന്നും സായി കൃഷ്ണ ആരോപിക്കുന്നു.
അതേസമയം, സായി ഉന്നയിച്ച ജാസ്മിനുമായി ബന്ധപ്പെടുത്തിയുള്ള ആരോപണത്തെ വിവേക് പൂർണ്ണമായി നിഷേധിക്കുകയാണ്. ഒരു നോട്ടം കൊണ്ട് പോലും ജാസ്മിനെ ആ രീതിയില്‍ കാണുകയോ ആ രീതിയില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്റെ ഒരു നല്ല ഫ്രണ്ടായിട്ടെ എന്നും അവളെ കണ്ടിട്ടില്ലെന്നും വിവേക് വ്യക്തമാക്കുന്നു.












Click it and Unblock the Notifications