'ജ്യൂസ് മാത്രമേ കുടിക്കാനാവൂ, വായില്‍ സ്‌ക്രൂ, ബാന്‍ഡേഡ്'; സാഹചര്യം ഇങ്ങനെയെന്ന് സിജോ
ബിഗ് ബോസ് ആറാം സീസണില്‍ നാടകീയമായ സംഭവങ്ങള്‍ കൊണ്ട് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിജോയെ നേരത്തെ റോക്കി മുഖത്തടിക്കുകയും, അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഹൗസില്‍ ഇത് ആദ്യമായിട്ടായിരുന്നു ഇത്ര വലിയ ഫിസിക്കല്‍ അസോള്‍ട്ട് നടന്നത്.
അതേസമയം ശസ്ത്രക്രിയ കഴിഞ്ഞ ഇന്ന് ബിഗ് ബോസ് ഹൗസില്‍ അപ്രതീക്ഷിതമായി സിജോ എത്തിയത് എല്ലാവരെയും അമ്പരപ്പിക്കുകയും ചെയ്തു. തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കാര്യങ്ങളെല്ലാം താരം സംസാരിക്കുകയും ചെയ്തു. മോഹന്‍ലാല്‍ ഇന്ന് ഷോയിലെത്തി മത്സരാര്‍ത്ഥികളോട് എല്ലാം ദേഷ്യപ്പെട്ടിരുന്നു.

അതേസമയം വീക്കെന്‍ഡ് എപ്പിസഡോഡില്‍ മത്സരാര്ത്ഥികളെ നിര്‍ത്തിപ്പൊരിക്കുന്ന മോഹന്‍ലാലിനെയാണ് കണ്ടത്. സിജോയ്ക്ക് പരുക്ക് പറ്റിയത് ഒരാളുപോലും അന്വേഷിച്ചില്ലെന്നായിരുന്നു മോഹന്‍ലാല്‍ ചൂണ്ടിക്കാണിച്ചത്. മത്സരാര്‍ഥികള്‍ ഇതുകേട്ട് തലതാഴ്ത്തുന്നതും കാണാം.
ബിഗ് ബോസ് ഹൗസിലെ ഗുരുതര നിയമലംഘനമാണ് സിജോയ്ക്ക് അടിയേറ്റ സംഭവമെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ആകെ രണ്ടുപേരാണ് ബിഗ് ബോസിനോട് സിജോയെ കുറിച്ച് അന്വേഷിച്ചത്. അത് ശ്രീരേഖയും ശരണ്യയുമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ബാക്കിയുള്ളവരൊന്നും അതിന് മുതിര്‍ന്നില്ലെന്നും മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ വിമര്‍ശിച്ച് കൊണ്ട് പറഞ്ഞു.
അതേസമയം സിജോയെ കുറിച്ച് ബാക്കിയുള്ളവർ അന്വേഷിക്കാതിരുന്നത് സങ്കടകരമായ ഒന്നാണ്. സിജോയ്ക്ക് മത്സരാര്‍ത്ഥികളെ എല്ലാവരെയും കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ അദ്ദേഹത്തെ ഷോയിലേക്ക് ക്ഷണിച്ചത്. ഷോയിലെ മത്സരാര്‍ത്ഥികളോട് ചോദിച്ചിരുന്നുവെന്നായിരുന്നു ജാസ്മിന്‍ മോഹന്‍ലാലിന് നല്‍കിയ മറുപടി.
രണ്ട് പേര്‍ പോയതില്‍ വിഷമമുണ്ട്. എന്നാല്‍ ഒരുപാട് വിഷമം ഇല്ലെന്നും ജാസ്മിന്‍ വ്യക്തമാക്കി. എന്നാല്‍ ഷോയിലേക്ക് വന്ന സിജോ ആരോടും പരിഭവമില്ലെന്ന് വ്യക്തമാക്കി. തന്നെ കുറിച്ച് ആരും ചോദിക്കാത്തതിലും പ്രശ്‌നമില്ല. എല്ലാം ഗെയിമിന്റെ ഭാഗമായിട്ടാണ് എടുത്തതെന്നും സിജോ വ്യക്തമാക്കി.
അതിന് ശേഷമാണ് തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സിജോ വ്യക്തമാക്കിയത്. വായില്‍ കുറച്ച് പുതിയ അതിഥികളുണ്ട്. താടിയൊക്കെ എടുത്തു. ചെറിയൊരു ഓപ്പറേഷനും കഴിഞ്ഞു. വായില്‍ നാല് സ്‌ക്രൂവുണ്ട്. ബാന്‍ഡേജുണ്ട്. എല്ലാ ഭക്ഷണവും കഴിക്കണമെങ്കില്‍ സമയമെടുക്കും. രണ്ടാഴ്ച്ച കഴിഞ്ഞാലേ അത് സാധ്യമാകൂ. നിലവില്‍ ജ്യൂസ് മാത്രമേ കുടിക്കാനാവൂ എന്നും സിജോ പറഞ്ഞു.
പ്രേക്ഷകരോട് മാത്രമാണ് എനിക്ക് നൂറ് ശതമാവും ആത്മാര്‍ത്ഥയുള്ളത്. ബിഗ് ബോസ് ഒരിക്കലുമൊരു കാളപ്പോരോ അടിപിടിയോ അല്ല. തോക്കും വടിവാളുമൊന്നുമല്ല ആയുധം. ഇവിടെ ബുദ്ധിയും നാക്കുമാണ് എന്റെ ആയുധമെന്നും സിജോ വ്യക്തമാക്കി. ബിഗ് ബോസിലേക്ക് വരും മുമ്പ് ജേതാവായിട്ടേ മടങ്ങി വരൂ എന്ന് അമ്മയ്ക്ക് നല്‍കിയ വാക്കാണ്. മികച്ച സീസണാക്കി മാറ്റുമെന്നും പറഞ്ഞതാണ്. അത് പാലിക്കുമെന്നും സിജോ പറഞ്ഞു.












Click it and Unblock the Notifications