Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങനെ ചെയ്താല്‍ നീ എന്നെ തല്ലിക്കോ' ശത്രുക്കളോട് പോലും ചെയ്യില്ല, ജാസ്മിനോട് അപ്‌സര

ബിഗ് ബോസ് മലയാളത്തിലെ ആറാം സീസണില്‍ ഒരാഴ്ച്ച പിന്നിട്ടപ്പോള്‍ പവര്‍ റൂം അംഗങ്ങളും അല്ലാത്തവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുകയാണ്. ഇതിനിടയില്‍ ഇന്നലെ അപ്‌സര വളരെ ഇമോഷണലായി സംസാരിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഐസ്‌ക്രീമിനെ ചൊല്ലിയായിരുന്നു തര്‍ക്കം ആരംഭിച്ചത്.

തനിക്ക് ലഭിച്ച ഐസ്‌ക്രീമില്‍ നിന്ന് ജാന്‍മോണിയും അപ്‌സരയും തന്നോട് ചോദിക്കാതെ എടുത്തത് ശരിയായിലെന്ന് ഗബ്രി പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഐസ്‌ക്രീം കഴിക്കാന്‍ തുടങ്ങുന്ന സമയത്ത് ഗബ്രി ഇത് പറഞ്ഞത് ഒട്ടും ഇഷ്ടപ്പെടാതിരുന്ന ഇരുവരും ഇത് ഫ്രിഡ്ജില്‍ തിരികെ കൊണ്ടുവന്ന് വെച്ചു. ഇതിനിടെ ജാസ്മിന്‍ ഗബ്രിയുടെ ഭാഗം പറയാനായി അപ്‌സരയ്ക്ക് അരികിലേക്ക് ജാസ്മിന്‍ കൂടി എത്തിയതോടെയാണ് വിഷയം കൈവിട്ട് പോയത്.

bigg-boss-season-6-apsara-jasmine-fight

വളരെ വൈകാരികമായി രോഷത്തോടെയായിരുന്നു നിലവിലെ ക്യാപ്റ്റന്‍ കൂടിയായ അപ്‌സര ജാസ്മിനോട് പ്രതികരിച്ചത്. നീ ഇന്നലെ സ്‌ട്രോബറിയുടെ ഐസ്‌ക്രീം കഴിച്ചോ എന്ന് പറഞ്ഞായിരുന്നു അപ്‌സര ജാസ്മിനോട് പ്രതികരിച്ചത്. അത് ആര് പറഞ്ഞിട്ട് കിട്ടിയതാണെന്ന് അറിയുമോ? ഞാന്‍ പറഞ്ഞിട്ടാണ് അത് കിട്ടിയത്. അതാണ് എന്റെ ക്വാളിറ്റി.

നിനക്ക് സ്‌ട്രോബറി ഫ്‌ളേവറാണ് ഇഷ്ടമുള്ളതെന്ന് പറഞ്ഞപ്പോള്‍, ഇവിടെ ആരുടെ കൈയ്യിലാണ് സ്‌ട്രോബറി ഫ്‌ളേവര്‍ ഉള്ളതെന്ന് അറിഞ്ഞപ്പോള്‍, അവരുടെ അടുത്ത് പോയി ജാസ്മിന് ഐസ്‌ക്രീം കിട്ടിയിട്ടില്ല അവള്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് കിട്ടിയത് ഞാന്‍ വേണ്ടാ എന്ന് പറഞ്ഞിട്ടുണ്ടെന്നും അപ്‌സര പറഞ്ഞു.

ഞാന്‍ ഇത് പറയുന്നത് നിനക്ക് മനസ്സിലാവണമെങ്കില്‍, നീ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ ആരെങ്കിലും ഈ രീതിയില്‍ പറയണം. ഇതിനോട് റിയാക്ട് ചെയ്യരുതെന്ന് ഞാന്‍ എല്ലാവരോടും പറഞ്ഞിട്ടുണ്ട്. ആ ഐസ്‌ക്രീം എനിക്ക് ഉറക്കം വരാതിരിക്കാന്‍ വേണ്ടി കഴിക്കാന്‍ എടുത്തതാണ്. അവന്റെ സ്വഭാവമാണ് ഗബ്രി കാണിച്ചത്.

ഞാനാണെങ്കില്‍ ശത്രുക്കള്‍ ഭക്ഷണം എടുത്താല്‍ പോലും അത് എടുക്കേണ്ട എന്ന് പറയില്ല ജാസ്മിന്‍. ഇവിടെ എത്ര ദിവസമുണ്ടാവുമെന്ന് എനിക്കറിയില്ല. ഇത്ര ദിവസം നിന്നിട്ടും, നീ എന്റെ ഭക്ഷണം എടുത്ത് കഴിക്കുകയോ, എനിക്ക് ഇഷ്ടമില്ലാത്ത ഒരാള്‍ കഴിക്കുകയോ ചെയ്യുന്നതിനെതിരെ ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ നീ എന്നെ തല്ലിക്കോ? ഞാനൊരിക്കലും എരിതീയില്‍ എണ്ണ ഒഴിച്ചതല്ല. അങ്ങനെ ഗബ്രി വിചാരിച്ചാല്‍ തനിക്ക് പുല്ലാണ്.

ക്യാപ്റ്റനെന്ന നിലയില്‍ എല്ലാവരോടും പ്രശ്‌നമുണ്ടാക്കരുതെന്നേ പറയൂ. ജാസ്മിന്‍ പോലും എന്നോട് ആ രീതിയിലാണ് പെരുമാറിയത്. ജാസ്മിന്‍ ഈ വിഷയത്തില്‍ ഇല്ല. അതുകൊണ്ട് നീ മാറിപോയിരിക്ക് എന്നൊക്കെ പറഞ്ഞത്. എനിക്കൊരു തെറ്റ് പറ്റി. ഞാനിവിടെ ടീം കളിക്കാന്‍ വന്നതാണ്. എനിക്ക് ഒന്നോ രണ്ടോ ടീമല്ല, പതിനെട്ട് ടീം ഇവിടെയുണ്ടെന്നും അപ്‌സര പറഞ്ഞു. എന്നെ പറ്റി പറഞ്ഞ ഗബ്രിക്ക് ഇവിടെ ഒറ്റ ടീമേ ഉള്ളൂവെന്നും അപ്‌സര പരിഹസിച്ചു. അതേസമയം ഗബ്രിയെ പറയുമ്പോള്‍ തനിക്ക് വിഷമമാകുന്നുണ്ടെന്നായിരുന്നു ജാസ്മിന്‍ ഇതിനെല്ലാം മറുപടി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+