'സിജോയെ തോൽപ്പിക്കണമെങ്കിൽ ഇനി ചെയ്യേണ്ടത് ഈ ഒരേയൊരു കാര്യം മാത്രം'; വൈറലായി ആരാധകന്റെ കുറിപ്പ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ൽ തുടകം മുതൽ തന്നെ ചർച്ചയായ പേരുകളിലൊന്നാണ് സിജോയുടേത്. ശക്തനായ മത്സരാർത്ഥിയെന്ന് മാത്രമല്ല എല്ലാ വിഷയങ്ങളിലും കൃത്യമായി ഇടപെട്ട് പ്രതികരിക്കാൻ സിജോ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഈ സീസണിൽ സിജോ കപ്പടിക്കാനുള്ള സാധ്യത ഏറെയെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരധകൻ. സിജോയെ തോൽപ്പിക്കാൻ അവിടെ ഇപ്പോൾ സിജോയുടെ കൂടെ നിൽക്കുന്ന ഒരു മത്സരാർത്ഥികൾക്കും സാധിക്കില്ലെന്നും ആരാധകൻ പറയുന്നു. കുറിപ്പിൻറെ പൂര്‌ണരൂപം വാിക്കാം
'ഇനി സിജോയെ തോൽപ്പിക്കാൻ അവിടെ ഇപ്പോൾ സിജോയുടെ കൂടെ നിൽക്കുന്ന ഒരു മത്സരാർത്ഥികൾക്കും സാധിക്കില്ല . അവരെക്കൊണ്ട് സാധിക്കും വേണമെങ്കിൽ സിജോയെ ഫിസിക്കൽ അസാൾട്ട് എന്ന ഒരു കുറ്റത്തിൽ പെടുത്തി ചതിച്ചു പുറത്താക്കാൻ ഇപ്പോൾ അവിടെ നിൽക്കുന്നവർക്ക് സാധിക്കൂ. അല്ലാതെ കളിച്ചു തോൽപ്പിക്കാൻ ഇപ്പോൾ അവിടെ നിൽക്കുന്ന മറ്റു ഒരു മത്സരാർത്ഥിക്കും പൊട്ടൻഷ്യൽ ഇല്ല.

ഇനി സിജോയെ അവര്‍ക്ക് തോല്‍പ്പിക്കണം എങ്കില്‍ അവരില്‍ ആരെങ്കിലും ചതിച്ചു തോല്‍പ്പിക്കണം,അതെ നടക്കൂ.. അവരുടെ മുമ്പില്‍ വേറെ ഒരു മാര്‍ഗ്ഗവും ഇനിയില്ല.. പക്ഷേ പുറത്തുനിന്ന് ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വരുന്ന ആഴ്ചയിലോ ഇല്ലെങ്കില്‍ അതിന്റെ അടുത്ത ആഴ്ചയിലോ കയറണം കയറുന്ന ആള്‍ സിജോയുടെ ഗെയിം മാത്രം പഠിച്ച് അകത്തു കയറണം സിജോയെ എങ്ങനെ തോല്‍പ്പിക്കാന്‍ സാധിക്കും എന്ന് മാത്രം പഠിച്ച് അകത്ത് കയറിയാല്‍ പോരാ..
സിജോ പോലും അറിയാതെ സിജോയ്ക്ക് എതിരെ അയാൾ കളിക്കണം വന്ന വൈൽഡ് കാർഡ് എൻട്രി എനിക്ക് എതിരെയാണ് കളിക്കുന്നത് എന്ന ചെറിയ ഒരു സംശയം പോലും സിജോയ്ക്ക് കൊടുക്കാതെ കളിക്കണം. അതിന് കഴിവുള്ള ഒരാളായിരിക്കണം ഇനി വേൾഡ് കാർഡ് എൻട്രിയായി കയറാൻ.അതിന് സാധിച്ചില്ലെങ്കിൽ കഴിഞ്ഞ സീസണിൽ അഖിൽമാരാർക്ക് കിട്ടിയതിലും കൂടുതൽ സപ്പോർട്ടും ജനപിന്തുണയും സിജോയ്ക്ക് ലഭിക്കും കപ്പ് ഉറപ്പായും സിജോ തൂക്കിയിരിക്കും', പോസ്റ്റിൽ പറഞ്ഞു.


Click it and Unblock the Notifications