Get Updates
Get notified of breaking news, exclusive insights, and must-see stories!

'അപ്സര എവിക്ട് ആയെന്ന് പോസ്റ്റ് ഇടാൻ കാരണം ഇതാണ്'; യാഥാർത്ഥ്യം തുറന്നുപറഞ്ഞ് ആൽബി ഫ്രാൻസിസ്

ബിഗ് ബോസിൽ നിന്നും അപ്സര എവിക്ട് ആയി എന്ന രീതിയിൽ ഭർത്താവ് ആൽബി ഫ്രാൻസിസ് കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. എന്നാൽ അപ്സര ഇതുവരേയും പുറത്തായിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഇതോടെ സിമ്പതി വോട്ട് പിടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന തരത്തിൽ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആൽബി ഫ്രാൻസിസ്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലെ ആൽബിയുടെ വാക്കുകളിലൂടെ

'ഞാന്‍ ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. അപ്‌സര പുറത്തായി എന്നു കേൾക്കുന്നുണ്ടെന്ന് പറഞ്ഞ്. ഒരുപാട് പേര്‍ വിളിച്ച് അന്വേഷിച്ചിരുന്നു. ഞാന്‍ അറിഞ്ഞ കാര്യമാണ് ഞാന്‍ പറഞ്ഞത്. റസ്മിന്‍ ഔട്ടാകുന്നു, അതിന് പിന്നാലെ അപ്‌സരയാണ് ഉള്ളത്, അതുകൊണ്ട് അപ്സര ഔട്ടാകുന്ന എന്ന രീതിയിൽ ലോകത്തിലെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളും റിവ്യുവേഴ്‌സും പറയുന്നത് കണ്ടു. ഇതൊരു ഷോ ആണെന്നും അപ്‌സരയ്ക്ക് വോട്ട് കുറവാണെന്നും എനിക്കറിയാം.

Apsara

കഴിഞ്ഞ 15 വര്‍ഷമായി ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ്. നിരവധി ഷോകള്‍ സംവിധാനം ചെയ്യുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ഇതൊരു ഷോയായി മാത്രം കാണുന്നത് കൊണ്ട് അപ്‌സരയ്ക്ക് വോട്ട് കുറവാണെങ്കില്‍ അപ്‌സര പുറത്താകുമെന്ന് എനിക്ക് കൃത്യമായി അറിയാവുന്ന കാര്യമാണ്. അതില്‍ പ്രത്യേകിച്ച് അത്ഭുതങ്ങളൊന്നുമില്ല. ഒരുപക്ഷെ അപ്‌സരയ്ക്ക് വോട്ട് കിട്ടിയിട്ടുണ്ടാകില്ല. അതുകൊണ്ടായിരിക്കും. അണ്‍ഒഫീഷ്യല്‍ വോട്ടിംഗിലൊക്കെ അപ്സരക്ക് വോട്ട് കുറവാണെന്ന രീതിയിൽ ഒരുപാട് വീഡിയോകൾ യുട്യൂബിൽ കണ്ടു. അതൊക്കെ ശരിയാണെങ്കിൽ ഒരുപക്ഷെ ഇന്ന് രാത്രി അപ്സര ഔട്ടാകുമായിരിക്കും.

'ജാസ്മിനും അഫ്സലും ബന്ധം പിരിഞ്ഞിട്ടില്ല, 50 ലക്ഷം നേടിയെടുക്കാനുള്ള നാടകം'; വിമർശനങ്ങൾക്ക് മറുപടി
റസ്മിന്‍ പുറത്തായെന്ന് കേൾക്കുന്നു, ചിലപ്പോൾ അപ്സരയും ഔട്ടായേക്കും. അപ്പോൾ ഞാൻ ഇട്ട പോസ്റ്റിന് എന്താണ് കുഴപ്പം. അപ്സര ഔട്ടായി പുറത്ത് വന്നാൽ പോലും ഇത് ജീവിതത്തിന്റെ അവസാനമൊന്നുമല്ല. ബിഗ് ബോസ് എന്നത് ഒരു ഷോ മാത്രമാണെന്ന് വിശ്വസിക്കുന്ന, ഇതിന്റെ പിന്നണിയിലെ എല്ലാ കാര്യങ്ങളും അറിയാവുന്ന വർഷങ്ങളായി ടെലിവിഷൻ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരാണ് ഞങ്ങൾ. അതുകൊണ്ട് ഇതിനെ കുറിച്ചൊക്കെ ഞങ്ങൾക്ക് ധാരണയുണ്ട്. ഇനി ഔട്ടായിപ്പോയാൽ തന്നെ എന്താണ് കുഴപ്പം.

ഇത്തവണ പന്ത്രണ്ടോ പതിമൂന്നോ പേരാണ് ഉള്ളത്. അതിൽ അപ്‌സരയേക്കാള്‍ വോട്ട് കിട്ടിയവരുണ്ടെങ്കില്‍ അവര്‍ അവിടെ നില്‍ക്കട്ടെ. അതല്ലേ നല്ലത്. വോട്ട് കിട്ടിയവർ നിൽക്കും അല്ലാത്തവർ പുറത്താകും. ഇതത്ര വലിയ സംഭവമൊന്നുമല്ല. എന്റെയൊരു കാഴ്ചപ്പാടില്‍ അപ്‌സര നന്നായി കളിക്കുന്നുണ്ടെന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ദയവു ചെയ്ത് പോസ്റ്റ് ഇടുമ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകള്‍ ഇടാതിരുന്നാൽ സന്തോഷം. മറിച്ചുള്ള കമന്റുകൾ വിഷമിപ്പിക്കും. നിങ്ങളുടെ വീട്ടിലുള്ളവരെക്കുറിച്ച് അനാവശ്യം പറയുമ്പോള്‍ നിങ്ങള്‍ക്ക് എന്താണോ തോന്നുക അത് തന്നെയാണ് ഞങ്ങൾക്കും ഉണ്ടാകുന്നത്.

പിന്നെ പറയാനുള്ള കാര്യം അപ്‌സര അഹങ്കാരിയാണ്, അമിത ആത്മവിശ്വാസമാണ് എന്നൊക്കെ രീതിയിൽ പലരും കമന്റിടുന്നത് കണ്ടു. സ്വന്തം കഴിവില്‍ വിശ്വാസമുള്ള ഒരാള്‍ അതിനെക്കുറിച്ച് പറയുന്നത് ഒരിക്കലും അഹങ്കാരം ആണെന്ന് ഞാന്‍ കരുതുന്നില്ല. അപ്‌സര ഇതിനെ കാണുന്നത് ഒരു ഗെയിം മാത്രമായിട്ടാണ്. ഇത് ഒരു പെണ്‍കുട്ടി പറയുന്നത് കൊണ്ടാണ് പലരും പറയുന്നത് അപ്‌സരയ്ക്ക് ഓവര്‍ കോണ്‍ഫിഡന്‍സ് ആണെന്ന്. മറിച്ച് അവിടെയുള്ളൊരു പുരുഷ മത്സരാർത്ഥിയാണ് ഇത് പറയുന്നതെങ്കിൽ ഇതാണ് ആണ്, ആണത്വം, ഇവനൊരു ആൺകുട്ടിയാണെന്ന് പറയും. ബിഗ് ബോസിൽ വന്ന് ഒരു പെണ്‍കുട്ടി അഭിപ്രായം പറയുമ്പോള്‍ അത് അവളുടെ അഹങ്കാരമാണ്, ഓവര്‍ കോണ്‍ഫിഡന്‍സ് ആണ് എന്ന് കൂടുതലും പറയുന്നത് പെണ്‍കുട്ടികളാണ്. സ്ത്രീകള്‍ക്കെതിരെ പറയുന്നത് സ്ത്രീകള്‍ തന്നെയാണ്. എന്റെ ഭാര്യ പറയുന്നത് അഹങ്കാരമോ ഓവര്‍ കോണ്‍ഫിഡന്‍സോ അല്ല. ഒരു പെൺകുട്ടിക്ക് ആത്മവിശ്വാസം എത്രത്തോളം ഉണ്ടോ അത് അവരുടെ ജീവിതത്തിൽ വിജയിക്കാൻ സഹായിക്കുന്നതാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

പല ആള്‍ക്കാരും സോഷ്യല്‍ മീഡിയയില്‍ വന്ന് പറയുന്നുണ്ട് അപ്‌സര പുറത്തായിട്ടില്ല ഇതെന്റെ ഗെയിം സ്ട്രാറ്റജി ആണെന്നും പറയുന്നുണ്ട്. പക്ഷെ, അപ്‌സര പുറത്താകില്ല എന്നാണ് പ്രേക്ഷകര്‍ വിചാരിച്ചിരിക്കുന്നത്. പക്ഷെ അപ്‌സരക്ക് വോട്ട് കുറവാണെങ്കില്‍ അപ്‌സര പുറത്താകും. അതുകൊണ്ട് തന്നെ പോളുകൾ വെച്ച് നോക്കുമ്പോൾ ഇന്ന് എവിക്ഷൻ ഉണ്ടായാൽ അപ്സര പുറത്താകാനുള്ള സാധ്യത ഉണ്ട്. ഒരു പോസ്റ്റ് ഇട്ടത് കൊണ്ട് അപ്സരയ്ക്ക് വോട്ട് കിട്ടുമെന്നോ വലിയ ചർച്ചയാകുമെന്നോ ഞാൻ കരുതുന്നില്ല. അപ്സര ഔട്ടായാലും എന്റടുത്തേക്കാണ് വരുന്നത്. എന്റെ അവസാന ശ്വാസം വരേയും അവൾക്ക് എന്റെ പിന്തുണ ഉണ്ടാകും. ഞാൻ എന്റെ ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നയാളാണ്. അപ്സരയെ ഇത്രയും കാലം പിന്തുണച്ചവർക്ക് നന്ദി',.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+