ബിഗ് ബോസ് ഹൗസിലേക്ക് സര്‍പ്രൈസ് എന്‍ട്രിയായി ഉപ്പും മുളകിലെ മുടിയന്‍; നാലാമനായി എത്തി റിഷി
ബിഗ് ബോസ് മലയാളത്തിലെ സീസണ്‍ ആറിന്റെ ലോഞ്ചില്‍ നാലാം മത്സരാര്‍ത്ഥിയെ പ്രഖ്യാപിച്ചു. തീര്‍ത്തും സര്‍പ്രൈസ് എന്‍ട്രിയായി ഉപ്പും മുളകിലെ മുടിയന്‍ വിഷ്ണു എന്നറിയപ്പെടുന്ന റിഷിയാണ് എത്തിയത്. മോഹന്‍ലാലാണ് പ്രഖ്യാപിച്ചത്. ആദ്യത്തെ മത്സരാര്‍ത്ഥിായി അന്‍സബിയും, സെലിബ്രിറ്റി ട്രെയിനറായ ജിന്റോ, യമുനാ റാണി എന്നിവര്‍ക്ക് ശേഷമായിരുന്നു റിഷിയുടെ പേര് പ്രഖ്യാപിച്ചത്.

ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലൂടെയാണ് റിഷി പ്രശസ്തനായത്. മുടിയനെന്ന പേരിലാണ് പിന്നീട് റിഷി അറിയപ്പെട്ടത്. പരമ്പരയില്‍ വിഷ്ണുവിന്റെ സ്വാഭാവിക കോമഡികള്‍ വലിയ കൈയ്യടികള്‍ നേടിയിരുന്നു. നേരത്തെ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ റിഷി ബിഗ് ബോസ് ഹൗസിലേക്ക് എത്തിയേക്കുമെന്ന് പ്രവചിച്ചിരുന്നു.
ഉപ്പും മുളകിലും ബാലുവിന്റെയും നീലുവിന്റെയും മകനായ വിഷ്ണുവെന്ന മുടിയനായിട്ടായിരുന്നു റിഷിയെ എല്ലാവരും അറിയുന്നത്. ഈ പരമ്പരയില്‍ മടിയനായും ചേട്ടനായും റിഷി നടത്തിയ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡാന്‍സറെന്ന നിലയിലുള്ള റിഷി പ്രശസ്തനാണ്.
ഡി4 ഡാന്‍സ് ഷോയില്‍ കിടിലന്‍ നൃത്തപ്രകടനത്തിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്തിരുന്നു റിഷി. നീരജ് മാധവ് നായകനായ പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലും റിഷി അഭിനയിച്ചിട്ടുണ്ട്. കൊച്ചി കാക്കനാട് സ്വദേശിയായ റിഷിയുടെ പിതാവ് വ്യവസായിയായ സുനില്‍ കുമാറാണ്. അമ്മ പുഷ്പലത. റിതു, റിഷേഷ് എന്നിവര്‍ സഹോദരങ്ങളാണ്.












Click it and Unblock the Notifications