ബോബി ഡിയോളിന് ആസ്തി 66 കോടി മാത്രം, സിനിമയിലേ ഇല്ലാത്ത ഭാര്യയുടെ ആസ്തി ഞെട്ടിക്കും
ബോളിവുഡിലെ ഏറ്റവും പഴക്കം ചെന്ന കുടുംബങ്ങളിലൊന്നാണ് ഡിയോള്‍ കുടുംബം. ധര്‍മേന്ദ്രയില്‍ നിന്നാണ് അത് ആരംഭിച്ചത്. ഹേമ മാലിനി, സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷാ ഡിയോള്‍ എന്നിവരെല്ലാം അഭിനേതാക്കളാണ്. ഡിയോള്‍ കുടുംബത്തിലെ പ്രമുഖരെല്ലാം അഭിനയത്തിലുണ്ട്. എന്നാല്‍ സണ്ണി ഡിയോളിന്റെയോ ബോബി ഡിയോളിന്റെയോ ഭാര്യമാരെ കുറിച്ച് അധികം പറഞ്ഞുകേട്ടിട്ടില്ല.
ബോബി ഡിയോളിന്റെ ഭാര്യ ടാന്യ പൊതുവേദികളില്‍ തീരെ പ്രത്യക്ഷപ്പെടാത്ത വ്യക്തിയാണ്. എന്നാല്‍ ബിസിനസ് ലോകത്തെ ടാന്യ വളരെ പ്രശസ്തയാണ്. ബോബിയേക്കാള്‍ ആസ്തിയില്‍ അടക്കം മുന്നില്‍ നില്‍ക്കുന്നത് ടാന്യയാണ്. സിനിമയിലേക്ക തിരിഞ്ഞുനോക്കാത്ത ടാന്യയുടെ ആസ്തിക്ക് പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ടാന്യ ബോളിവുഡിനെ താരപ്രഭയിലൊന്നും വീഴാത്ത വ്യക്തിയാണ്. അതുകൊണ്ട് പാര്‍ട്ടികളിലും മറ്റും അവര്‍ വരാറുമില്ല. ബോബിയും ടാന്യയും തമ്മില്‍ വിവാഹം ചെയ്തിട്ട് 27 വര്‍ഷത്തോളമായി. ബോബി സൂപ്പര്‍ താരമായി നിന്ന സമയത്തും ടാന്യയെ ബോളിവുഡിലെ പ്രമുഖ പരിപാടികള്‍ക്കൊന്നും ആരും കണ്ടിട്ടില്ല.
ആനിമലിന്റെ വിജയത്തോടെ ബോബി ഡിയോളിന് മറ്റൊരു ഇമേജ് ലഭിച്ചിരുന്നു. എന്നിട്ടും ടാന്യയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരും കണ്ടിരുന്നില്ല. 1996ലാണ് ബോബിയും ടാന്യയും വിവാഹിതരാകുന്നത്. ആര്യമാന്‍ ഡിയോള്‍, ധരം ഡിയോള്‍ എന്നിങ്ങനെ രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. 1995ല്‍ ഒരു സുഹൃത്തിന്റെ പാര്‍ട്ടിയില്‍ വെച്ചാണ് ബോബി ടാന്യയെ പരിചയപ്പെടുന്നത്.
നടന്‍ ചങ്കി പാണ്ഡെയുടെ വീട്ടില്‍ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയതെന്ന് ടാന്യ മുമ്പൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യ കാഴ്ച്ചയില്‍ തന്നെ ടാന്യയെ ബോബി ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ബോബിയുടെ പ്രപ്പോസലുകള്‍ ആദ്യം അവര്‍ നിരസിക്കുകയാണ് ചെയ്തത്.
നിരന്തരമായ സംസാരത്തിലൂടെ മാത്രമേ ടാന്യ ബോബിയുടെ വിവാഹ വാഗ്ദാനം അംഗീകരിച്ചത്. പലര്‍ക്കും അറിയാത്തൊരു കാര്യം ടാന്യ ഡിയോള്‍ ദേവേന്ദ്ര അഹുജയുടെ മകളാണ് എന്നതാണ്. രാജ്യത്തെ അറിയപ്പെടുന്ന കോടീശ്വരന്‍മാരില്‍ ഒരാളാണ് അദ്ദേഹം. സെഞ്ചൂറിയന്‍ ബാങ്കിന്റെ പ്രമോട്ടറായിരുന്നു അദ്ദേഹം. ട്വന്റിയത്ത് സെന്റ്വറി ഫിനാന്‍സ് കമ്പനിയുടെ എംഡിയുമായിരുന്നു അദ്ദേഹം.
2010ലാണ് ദേവേന്ദ്ര അഹുജ മരിക്കുന്നത്. വമ്പന്‍ സമ്പാദ്യം തന്നെ മകള്‍ക്കായി അഹുജ നല്‍കിയിരുന്നു. 300 കോടിയുടെ ഓഹരികളും വസ്തുക്കളുമാണ് താന്യക്കായി പിതാവ് നല്‍കിയത്. അതുപോലെ ടാന്യ അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈനറാണ്. സ്വന്തമായി ഫര്‍ണിഷിംഗ് സ്റ്റോറും അവര്‍ക്കുണ്ട്.
ബോബി ഡിയോളിന് 66 കോടിയുടെ സമ്പത്താണ് ഉള്ളത്. ഒരു ചിത്രത്തിന് നാല് മുതല്‍ 5 കോടി വരെയാണ് താരം വാങ്ങുന്നത്. 6 കോടിയുടെ വീടും താരത്തിന് മുംബൈയിലുണ്ട്. എന്നാല്‍ ഭാര്യ ടാന്യയുടെ മുന്നില്‍ ബോബിയുടെ ആസ്തി വളരെ ചെറുതാണ്.












Click it and Unblock the Notifications