'പട്ടിണി കിടക്കാം, പക്ഷേ സെക്‌സില്ലാതെ പറ്റില്ല..'; ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ സാമന്തയുടെ കമന്റ് ശ്രദ്ധ നേടുന്നു
തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികമാരിൽ ഒരാളാണ് സാമന്ത. പ്രതിഫലകണക്കിലും, താര മൂല്യത്തിലും ഒക്കെ ഒരുപടി മുന്നിലാണ് അവർ. എന്നാൽ താരത്തെ വ്യത്യസ്‌തയാക്കുന്നത് അവരുടെ വ്യക്തി ജീവിതത്തിലെ നിലപാടുകളും, മറ്റ് കാര്യങ്ങളും കൂടിയാണ്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് സാമന്ത ഒരു ചോദ്യത്തിന് നൽകിയ മറുപടി വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
സെക്‌സ് ആണോ ഭക്ഷണം ആണോ പ്രധാനം എന്നായിരുന്നു ചോദ്യം. എന്നാൽ താരം ഇതിന് നൽകിയ മറുപടിയാണ് കൈയ്യടി നേടിയത്. ഭക്ഷണം കഴിക്കാതിരിക്കാം എന്നാൽ സെക്‌സ് ഇല്ലാതെ പാടില്ലെന്നായിരുന്നു സാമന്തയുടെ മറുപടി. ഒട്ടും ആലോചിക്കാതെ തന്നെ താരം നൽകിയ മറുപടി വർഷങ്ങൾക്ക് ശേഷവും യൂട്യൂബിൽ ഉൾപ്പെടെ വലിയ രീതിയിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്.

സെക്‌സിനെ കുറിച്ച് തുറന്നുസംസാരിക്കാൻ മടിക്കുന്ന, പങ്കാളികൾ പോലും അതിന് തയ്യാറാവാത്ത ഒരു നാട്ടിൽ സാമന്തയുടെ മറുപടി കൈയ്യടി അർഹിക്കുന്നതാണെന്നാണ് പല ആരാധകരും അഭിപ്രായപ്പെടുന്നത്. സാമന്തയുടെ കമന്റിനെ എതിർത്തവരും കുറവല്ല. ഭക്ഷണത്തേക്കാൾ വലുതാണോ സെക്‌സ് എന്നായിരുന്നു ചിലരുടെ ചോദ്യം.
അതേസമയം, നേരത്തെ നാഗചൈതന്യയുമായി സാമന്ത വേർപിരിഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇരുവരും തമ്മിലെ പ്രശ്‌നം എന്താണെന്ന് വ്യക്തമല്ലെങ്കിലും ആരാധകരെ സംബന്ധിച്ച് ഈ വാർത്ത ദുഃഖകരമായിരുന്നു. 2021 ഒക്ടോബറിൽ ആയിരുന്നു വർഷങ്ങൾ നീണ്ട ബന്ധത്തിന് അവസാനമായതായി ഇരുവരും പ്രഖ്യാപിച്ചത്. 2017ലായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഇത്തരം വിവാദങ്ങളിൽ നിന്നൊക്കെ അകന്നു നിൽക്കുകയാണ് താരമിപ്പോൾ.
നിർമ്മാണരംഗത്തേക്ക് കൂടി കടന്നിരിക്കുകയാണ് താരമിപ്പോൾ. കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ പ്രൊഡക്ഷൻ ഹൗസിന്റെ വിശേഷങ്ങൾ സാമന്ത പങ്കുവച്ചത്. ത്രലാല മൂവിംഗ് പിക്‌ചേഴ്‌സ് എന്നാണ് പ്രൊഡക്ഷൻ ഹൗസിന്റെ പേര്. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുകയും ചലച്ചിത്ര പ്രവർത്തകർക്ക് കാമ്പുള്ള കഥകൾ പറയാനുള്ള വേദിയായും ത്രലാല മൂവിംഗ് പിക്‌ചേഴ്‌സ് പ്രവർത്തിക്കുമെന്നാണ് സാമന്ത അറിയിച്ചത്.
സാമന്തയുടെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസിൽ തിരിച്ചടി നേരിട്ടിരുന്നു. കഴിഞ്ഞ വർഷം ഇറങ്ങിയ യശോദയും, മലയാളിയായ ദേവ് മോഹൻ നായകനായ ശാകുന്തളവും പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല. വിജയ് ദേവരക്കൊണ്ടയ്ക്ക് ഒപ്പം അഭിനയിച്ച ഖുഷി എന്ന ചിത്രവും ബോക്‌സ് ഓഫീസിൽ കനത്ത പരാജയമാണ് നേരിട്ടത്.












Click it and Unblock the Notifications