ദീപികയ്ക്ക് 20, ആലിയക്ക് 15 കോടി, ഇതൊന്നും ഒരു പ്രതിഫലമേയല്ല; ഈ സംവിധായകന് വാങ്ങുന്നത് ഇത്ര
ബോളിവുഡ് താരകേന്ദ്രീകൃതമായ വലിയ ഇന്‍ഡസ്ട്രിയാണ്. അവിടെ വമ്പന്‍ പ്രതിഫലം വാങ്ങുന്ന ഷാരൂഖ് ഖാന്, സല്മാന് ഖാന് പോലുള്ള താരങ്ങളുണ്ട്. പക്ഷേ അതേ പോലെ തന്നെ ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കത്രീന കൈഫ് പോലെ മെഗാ പ്രതിഫലം വാങ്ങുന്ന നടിമാരുമുണ്ട്. ഇവരെല്ലാം മറ്റ് ഭാഷകളിലും അഭിനയിക്കുന്നതിനാല്‍ സൂപ്പര്‍ താരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലം ഇവര്‍ക്ക് മൊത്തത്തില്‍ ലഭിക്കുന്നുണ്ടാവും.
എന്നാല്‍ ഒരു സംവിധായകനെ സംബന്ധിച്ച് ഇത്ര വലിയ തുക ചിന്തിക്കാന്‍ പോലുമാവില്ല. അതല്ലെങ്കില്‍ എസ്എസ് രാജമൗലിയോ അതല്ലെങ്കില്‍ രാജ്കുമാര് ഹിരാനിയോ പോലുള്ള സംവിധായകരായിരിക്കണം. എന്നാല്‍ അതൊന്നുമല്ലാതെ കോടികള്‍ സ്വന്തമാക്കുന്ന ഒരു സംവിധായകനുണ്ട്.

ഒരു സംവിധായകനാണ് സാധാരണ ആയിരം കോടി ചിത്രങ്ങള്‍ സമ്മാനിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാറുള്ളത്. എന്നാല്‍ താരങ്ങള്‍ക്ക് ലഭിക്കുന്നത് പോലെയുള്ള പ്രതിഫലം സംവിധായകര്‍ക്ക് ലഭിക്കാറില്ല. എന്നാല്‍ അടുത്തിടെ ഒരു സംവിധായകന് ഈ പറഞ്ഞ ചരിത്രമെല്ലാം തിരുത്തിയിരിക്കുകയാണ്. തന്റെ ചിത്രത്തിലെ താരങ്ങളേക്കാള്‍ 30 മടങ്ങ് അധികമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന പ്രതിഫലം.
അതായത് ദീപികയ്ക്കും ആലിയക്കുമെല്ലാം ലഭിക്കുന്ന പ്രതിഫലം ഒന്നുമല്ലെന്ന് സാരം. ഇന്ത്യയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായി ഇതോടെ ആ സംവിധായകന് മാറിയിരിക്കുകയാണ്. മറ്റാരുമല്ല ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ഹീരാമണ്ഡി എന്ന ബന്‍സാലിയുടെ പുതിയ നെറ്റ്ഫ്ളിക്സ് സീരീസിലൂടെയാണ് ഈ നേട്ടം അദ്ദേഹം കൈവരിച്ചിരിക്കുന്നത്. ബന്‍സാലിയുടെ ഒടിടി അരങ്ങേറ്റം കൂടിയായിരുന്നു ഇത്. സിനിമയാക്കണമെന്ന് കരുതിയ സീരീസായിരുന്നു ഇത്. ബോളിവുഡിലെ വമ്പന്‍ താരങ്ങളെല്ലാം അണിനിരന്നിട്ടുണ്ട് ഈ സീരീസില്‍.
ആറ് സ്ത്രീകളുടെ കഥയാണ് ഹീരാമണ്ഡി പറയുന്നത്. എന്നാല്‍ സീരീസിനായി ബന്‍സാലി വാങ്ങിയ പ്രതിഫലം അറുപത് കോടി രൂപയാണ്. ഒടിടിയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന സംവിധായകനായും അദ്ദേഹം മാറിയിരിക്കുകയാണ്. ബോളിവുഡില്‍ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിക്കുന്ന ബന്‍സാലിക്ക് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്.
അതേസമയം ഹീരാമണ്ഡിയില്‍ അഭിനയിച്ച നടിമാരില്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചത് സൊനാക്ഷി സിന്‍ഹയ്ക്കാണ്. രണ്ട് കോടി രൂപയാണ് നടിയുടെ പ്രതിഫലം. ബന്‍സാലിയുടെ പ്രതിഫലവുമായി നോക്കുമ്പോള്‍ 30 മടങ്ങിന്റെ വ്യത്യാസമുണ്ട്. മനീഷ കൊയ്രാള, റിച്ചാ ഛദ്ദ, അദിതി റാവു ഹൈദാരി, ഷര്‍മിന്‍ സെഹ്ഗാള്‍, സഞ്ജീദ ഷെയ്ഖ് എന്നിവര്‍ക്കെല്ലാം രണ്ട് കോടിയില്‍ താഴെയാണ് പ്രതിഫലം ലഭിച്ചത്.
രോഹിത് ഷെട്ടിയായിരുന്നു നേരത്തെ ഒടിടിയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയ സംവിധായകന്. ഇന്ത്യന്‍ പോലീസ് ഫോഴ്സിന് 20 മുതല്‍ 30 കോടി വരെയാണ് രോഹിത് പ്രതിഫലം വാങ്ങിയത്. ബന്‍സാലിയാണ് ഹീരാമണ്ഡിയുടെ മുഖം എന്ന നിലയിലാണ് കൂടുതല്‍ പ്രതിഫലം ലഭിച്ചത്.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications