ഐശ്വര്യ അഭിഷേക്, രണ്‍ബീർ ആലിയ അടുത്തില്ല, ഷാരൂഖ് ഗൗരി ദമ്പതിമാര്‍ ആസ്തിയില്‍ ഒന്നാം സ്ഥാനത്ത്

ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനിയാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സെലിബ്രിറ്റി ലോകത്ത് അഥവാ ബോളിവുഡില്‍ ഏറ്റവും സമ്പത്ത് ആര്‍ക്കാണ്. ഐശ്വര്യ റായ്-അഭിഷേക് ബച്ചന്‍, രണ്‍വീര്‍-ദീപിക, ആലിയ ഭട്ട്-രണ്‍ബീര്‍ കപൂർ അങ്ങനെ നിരവധി പേരുകള്‍ അതിലുണ്ട്. എന്നാല്‍ ഇവരൊന്നുമല്ല ആസ്തിയില്‍ മുമ്പന്‍മാര്‍. ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന്‍-ഗൗരി ഖാന്‍ ദമ്പതിമാര്‍ക്കാണ് ഏറ്റവും സമ്പത്തുള്ളത്.

ആര് കേട്ടാലും അമ്പരന്ന് പോകുന്ന സമ്പത്താണ് ഇരുവര്‍ക്കുമുള്ളത്. ഷാരൂഖ് ഇന്ത്യയിലെ തന്നെ വമ്പന്‍ താരമാണെങ്കില്‍, ഗൗരി അറിയപ്പെടുന്ന ഇന്റീരിയര്‍ ഡിസൈറാണ്. ഇരുവര്‍ക്കുമായി 8096 കോടി രൂപയുടെ സമ്പത്താണ് ഉള്ളത്. മറ്റൊരു സെലിബ്രിറ്റിക്കും ഈ നേട്ടം അവകാശപ്പെടാനാവില്ല. ഗൗരിയും ഷാരൂഖും വിവാഹിതരായിട്ട് 32 വര്‍ഷങ്ങളോളമായി. ഷാരൂഖിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ ഗൗരിയുടെ പിന്തുണയുമുണ്ട്.

srk-gauri

ഗൗരി ഷാരൂഖിന്റെ ജീവിതത്തില്‍ എത്തിയതില്‍ പിന്നെയാണ് ബാസിഗര്‍ പോലുള്ള വമ്പന്‍ വിജയങ്ങള്‍ ഷാരൂഖിനെ തേടിയെത്തുന്നത്. ദില്‍വാലെ ദുല്‍ ഹനിയ ലേ ജായേംഗെ പോലുള്ള മെഗാ ഹിറ്റുകളും അതിന് ശേഷമാണ് പിറന്നത്. ബോളിവുഡിലെ മറ്റൊരു താരത്തിനും ഇല്ലാത്ത ബിസിനസ് സാമ്രാജ്യവും ഷാരൂഖിനുണ്ട്. ഗൗരിയും അതിനൊപ്പം തന്നെ പങ്കാളിയാണ്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ഷാരൂഖ്.

100 കോടിയാണ് ഷാരൂഖിന്റെ പ്രതിഫലം. അതിന് പുറമേ ചിത്രത്തിന്റെ ലാഭ വിഹിതവും ഷാരൂഖിന് ലഭിക്കുന്നുണ്ട്. ഈ വര്‍ഷം ഇറങ്ങിയ മെഗാ ഹിറ്റ് ചിത്രം പഠാന്റ ലാഭവിഹിതമായി 250 കോടിയാണ് ഷാരൂഖിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതുപോലെ ജവാനില്‍ 60 ശതമാനം ലാഭവിഹിതമാണ് ഷാരൂഖിന് ലഭിച്ചത്. ഷാരൂഖ് അറിയപ്പെടുന്നൊരു നിര്‍മാതാവാണ്. റെഡ് ചില്ലീസ് എന്ന താരത്തിന്റെ നിര്‍മാണ കമ്പനി രാജ്യത്തെ തന്നെ ഏറ്റവും അറിയപ്പെടുന്നൊരു നിര്‍മാണ കമ്പനിയാണ്.

ഓം ശാന്തി ഓം പോലുള്ള നിരവധി ബ്ലോക്ബസ്റ്ററുകള്‍ താരം നിര്‍മിച്ചിട്ടുണ്ട്. ഈ വര്‍ഷം റിലീസായ ജവാനും റെഡ് ചില്ലീസാണ് നിര്‍മിച്ചത്. ഐപിഎല്ലില്‍ സ്വന്തമായി ടീമും ഷാരൂഖിനുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ എന്ന ടീം രണ്ട് തവണ കിരീടവും നേടിയിട്ടുണ്ട്. മുംബൈ, ഡല്‍ഹി, ലണ്ടന്‍, ദുബായ്, എന്നിവിടങ്ങളിലെല്ലാം ഷാരൂഖിന് വീടും സ്ഥലവുമുണ്ട്.

അതേസമയം സമ്പത്തില്‍ ഗൗരിയും ഒട്ടും പിന്നില്‍ അല്ല. സെലിബ്രിറ്റി ഡിസൈനര്‍ കൂടിയാണ് ഗൗരി. ഗൗരി ഖാന്‍ ഡിസൈന്‍സ് എന്ന ഡിസൈനര്‍ സ്റ്റുഡിയോയും അവര്‍ക്കുണ്ട്. ഷാരൂഖിനും ഗൗരിക്കുമായി ഒരു ബിസിനസ് തന്നെ ദുബായിലുണ്ട്. ഇതിന്റെ മൂല്യം 18000 കോടിയാണ്. യുഎഇയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി 2008ലാണ് കൈകോര്‍ക്കുന്നത്.

ദുബായ് ബീച്ചിന് സമീപമുള്ള റെസിഡെന്‍ഷ്യല്‍ കോംപ്ലക്‌സാണിത്. എസ്ആര്‍കെ ബുലവാര്‍ഡ് എന്നാണ് ഇതിന്റെ പേര്. റാസ് അല്‍ ഖൈമയിലെ ഡാന ഐലന്‍ഡ്‌സിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോസ് ആഞ്ചല്‍സിലെ ആര്‍ക്കിടെക്ടായ ടോണി ആഷായിയാണ് ഇത് ഡിസൈന്‍ ചെയ്തത്. ഗൗരിയാണ് ഇന്റിരീയര്‍ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q