ബോഗെയിന്‍വില്ല ഭീഷ്മപര്‍വത്തെ വീഴ്ത്തിയോ? കളക്ഷനില്‍ വന്‍ കുതിപ്പ്; ആദ്യ രണ്ട് ദിന കളക്ഷന്‍ ഇത്ര
കൊച്ചി: മലയാള സിനിമയില്‍ സംവിധായകരിലെ ഏറ്റവും വലിയ ബ്രാന്‍ഡാണ് അമല്‍ നീരദ്. തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന സംവിധായകന്‍ ഏറ്റവും പുതിയ ചിത്രം ബോഗെയിന്‍വില്ല കഴിഞ്ഞ തിയേറ്ററുകളിലെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ട് ദിവസം കൊണ്ട് വമ്പന്‍ കളക്ഷനാണ് ചിത്രം കേരള ബോക്‌സോഫീസില്‍ നിന്നും വേള്‍ഡ് വൈഡില്‍ നിന്നുമായി നേടിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷറഫുദീന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോഗെയിന്‍വില്ലയിലൂടെ ജ്യോതിര്‍മയി അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍ അമല്‍ നീരദ് ചിത്രത്തില്‍ ആദ്യമായി അഭിനയിക്കുന്നത്.

ബ്ലോക്ബസ്റ്റര്‍ ഹിറ്റായി മാറിയ ഭീഷ്മപര്‍വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ബോഗെയിന്‍വില്ല. അമല്‍ നീരദിന്റെയും മമ്മൂട്ടിയുടെയും ഏറ്റവും വലിയ ആദ്യ ദിന കളക്ഷനും ഭീഷ്മപര്‍വത്തിനായിരുന്നു ലഭിച്ചത്. അതേസമയം ബോഗെയിന്‍വില്ലയിലൂടെ കുഞ്ചാക്കോ ബോബന്റെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷനാണ് രേഖപ്പെടുത്തിയത്.
3.3 കോടിയാണ് ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്. ഇത് കേരള ബോക്‌സോഫീസിലെ റെക്കോര്‍ഡുകളിലൊന്നാണ്. ആഗോള തലത്തില്‍ 6.85 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഓവര്‍സീസില്‍ നിന്ന് മൂന്ന് കോടിയോളം ചിത്രം കളക്ട് ചെയ്തുവെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ സാക്‌നില്‍ക്ക്.കോം റിപ്പോര്‍ട്ട് ചെയ്തു.
മികച്ച ഒക്കുപ്പെന്‍സിയാണ് ആദ്യ ദിനത്തില്‍ രേഖപ്പെടുത്തിയത്. 35.19 ശതമാനമായിരുന്നു രാവിലത്തെ ഷോകളുടെ ഒക്ക്യുപ്പെന്‍സി 35.19 ശതമാനമായിരുന്നു. നൂണ്‍ ഷോകള്‍ക്ക് 32.15 ശതമാനവും, വൈകീട്ടത്തെ ഷോകള്‍ക്ക് 44.18 ശതമാനവും, നൈറ്റ് ഷോകള്‍ക്ക് 61.97 ശതമാനവുമായിരുന്നു ബോഗെയിന്‍വില്ലയുടെ ഒക്കുപ്പെന്‍സി.
കൊച്ചിയിലും കോഴിക്കോടുമായിരുന്നു ഏറ്റവും കൂടുതല്‍ ഒക്ക്യുപ്പെന്‍സി രേഖപ്പെടുത്തിയത്. രണ്ടാം ദിനം വര്‍ക്കിംഗ് ഡേയായത് കൊണ്ട് കളക്ഷനില്‍ ഇടിവ് വന്നിട്ടുണ്ട്. ഏകദേശം കണക്കുകള്‍ പ്രകാരം 2.15 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. അതേസമയം അന്തി കണക്കുകളില്‍ മാറ്റം വരാം.
രണ്ട് ദിനം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 5.45 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഇനി വരാനിരിക്കുന്നത് വീക്കെന്‍ഡാണ്. ചിത്രത്തിന്റെ കളക്ഷന്‍ കുതിച്ചുയരുമെന്ന് ഉറപ്പാണ്. രാത്രി ഷോകള്‍ക്കാണ് രണ്ടാം ദിനവും കൂടുതല്‍ ഒക്ക്യുപ്പെന്‍സി രേഖപ്പെടുത്തിയിരിക്കുന്നത്. 53.59 ശതമാനമാണ് നൈറ്റ് ഷോകളുടെ ഒക്ക്യുപ്പെന്‍സി. കൊച്ചിയില്‍ 42.50 ശതമാനമാണ് വെള്ളിയാഴ്ച്ചത്തെ ഒക്ക്യുപ്പെന്‍സി.
തിരുവനന്തപുരത്ത് 30 ശതമാനവും, കോഴിക്കോട് 29.25 ശതമാനവുമാണ് ഒക്ക്യുപ്പെന്‍സി രേഖപ്പെടുത്തിയത്. അതേസമയം രണ്ടാം ദിന ഓവര്‍സീസ് കളക്ഷന്‍ ലഭ്യമല്ല. ഭീഷ്മപര്‍വത്തിന്റെ വീക്കെന്‍ഡ് കളക്ഷന്‍ ചിത്രം മറികടക്കില്ലെന്ന് ഉറപ്പാണ്. ആദ്യ ദിന കളക്ഷനിലും ഭീഷ്മപര്‍വം തന്നെയാണ് മുന്നിലുള്ളത്.












Click it and Unblock the Notifications