Get Updates
Get notified of breaking news, exclusive insights, and must-see stories!

വാലിബന്‍ ബഹിഷ്‌കരിക്കുന്നു, ഇനി നിങ്ങളുടെ സിനിമകള്‍ കാണില്ല; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാത്ത നടന്‍ മോഹന്‍ലാലിനെതിരെ വ്യാപക സൈബര്‍ ആക്രമണം. സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ ഒരു വിഭാഗം രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ജനുവരി 25ന് റിലീസ് ചെയ്യാനിരിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ ബഹിഷ്‌കരിക്കുന്നതായും മോഹന്‍ലാലിന്റെ ഒരു സിനിമ പോലും തിയേറ്ററില്‍പോയി കാണില്ല എന്നൊക്കെ പ്രതിഷേധ പോസ്റ്റുകളിലുള്ളത്.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ വലിയ വാഗ്വാദവും ഈ പോസ്റ്റുകളുടെ കമന്റ് ബോക്‌സില്‍ കാണാം. മിസ്റ്റര്‍ മോഹന്‍ലാല്‍ നിങ്ങളുടെ സിനിമകള്‍ ഇനി മുതല്‍ ഞാനും എന്റെ കുടുംബവും കാണില്ല.ശ്രീരാമ ഭഗവാന്റെ പ്രാണപ്രതിഷ്ഠചടങ്ങില്‍ ക്ഷണം ലഭിച്ചിട്ടും നിങ്ങള്‍ പോകാതെ ഇരുന്നത് വളരെ മോശം ആയി. ഇനി നിങ്ങളോട് സ്‌നേഹമില്ല, എന്നായിരുന്നു ഒരാളുടെ കമന്റ്.

mohanlal-cyber-attack

ഈ വീക്ക് ഇറങ്ങുന്ന പടം ഉള്ളത് കൊണ്ട് അയോധ്യയില്‍ പോവാതെ നിന്ന് മറ്റുള്ളവരെ സന്തോഷിപ്പിച്ചു നട്ടെല്ല് പണയം വെച്ച താങ്കളുടെ സിനിമകള്‍ ഇനി മുതല്‍ കാണുന്നില്ലെന്നായിരുന്നു മറ്റൊരു യൂസര്‍ കുറിച്ചത്. പടം ഞാന്‍ കാണില്ല നിങ്ങളോട് ഉണ്ടായിരുന്ന വിശ്വാസവും ആരാധനയും എല്ലാം നഷ്ടപ്പെട്ടു, ദൈവത്തെക്കാള്‍ വലുതല്ല ഒരു മോഹന്‍ലാലും എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ഷിബു ബേബി ജോണിന്റെ സിനിമക്ക് വേണ്ടിയാണോ ക്ഷണിച്ചിട്ടും ഈ ഊളത്തരം ചെയ്തത്. നിങ്ങളെക്കാള്‍ 100 ഇരട്ടി വലിപ്പമുള്ളവരാണ് അവിടെ വന്നിരുന്നത്. ആ പുണ്യഭൂമിയില്‍ ഉണ്ടാകാന്‍ ഒരു യോഗം വേണം നിങ്ങള്‍ക്കതില്ല അത്രയേയുള്ളൂ ജയ് ശ്രീറാം എന്നും ഒരു യൂസര്‍ കുറിച്ചുണ്ട്.

സുഡാപ്പി സിന്‍ഡ്രോം കാരണം ആണോ അയോദ്ധ്യയില്‍ പോകാതിരുന്നത്. നിലപാട് ഒക്കെ മമ്മൂട്ടിയെ കണ്ടു പഠിക്കണം, മോഹന്‍ലാല്‍ സിനിമകള്‍ സൂടാപ്പികള്‍ തീയേറ്ററില്‍ പോയി കാണാറില്ല, അവരെയൊക്കെ പേടിച്ച് ചടങ്ങിന് പോകാതിരുന്നത് മോഹന്‍ലാലിന്റെ കടുത്ത ആരാധകരും തീയേറ്ററില്‍ പോയി അദ്ദേഹത്തിന്റെ സിനിമ കാണുന്ന ഹൈന്ദവ വിശ്വാസികളെ നിരാശരാക്കിയിട്ടുണ്ട് എന്നാണ് തോന്നുന്നത്.

വാലിബന്റെ ബിസിനെസ്സിനെ എന്നല്ല മോഹന്‍ലാലിന്റെ ഭാവിയില് ഇറങ്ങാന്‍ പോകുന്ന സിനിമകളുടെ ബിസിനസിനെയും ഈ സംഭവം കാര്യമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഷിബു ബേബിജോണിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സ്വന്തം നട്ടെല്ല് കമ്മി സുടാപ്പികള്‍ക്ക് മുന്നില്‍ പണയം വയ്ക്കണ്ടായിരുന്നു. എന്തായാലും മമ്മൂട്ടി ഫാന്‍സിന് സന്തോഷമായിക്കാണും അവര്‍ക്ക് ഇനി എതിരാളി ഇല്ലാതായി, എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

അതേസമയം നിരവധി ആരാധകര്‍ ഇതിനെ എതിര്‍ത്തും രംഗത്തെത്തിയിട്ടുണ്ട്. അയ്യോ സംഘിക്കൂട്ടം സിനിമ ബഹിഷ്‌കരിച്ചതോടെ വാലിബന്‍ വന്‍ വിജയമായി എന്നും, സംഘികള്‍ കാണാത്തത് കൊണ്ട് സിനിമ ഉറപ്പായും വിജയിച്ചിരിക്കും എന്നുമുള്ള കമന്റുകളും എത്തിയിട്ടുണ്ട്.

മോഹന്‍ലാല്‍ കമന്റ് കാണാനായി ഇവിടെ ഇല്ലെന്നും, അദ്ദേഹം അമേരിക്കയില്‍ ആണെന്നും, സിനിമ റിലീസ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. ലിജോ ജോസ് പെലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലിനെ കൂടാതെ ഹരീഷ് പേരടി അടക്കമുള്ളവരും ചിത്രത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+