Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടികള്‍ മുടക്കിയുള്ള പരീക്ഷണം; ഭ്രമയുഗം മമ്മൂട്ടിയുടെ ചെലവേറിയ ചിത്രം; ബജറ്റ് എത്രയെന്നറിയുമോ?

കരിയറില്‍ വ്യത്യസ്ത വേഷങ്ങളുമായി ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് മമ്മൂട്ടി. ഈ വര്‍ഷം തന്നെ എബ്രഹാം ഓസ്ലറിലെ അപ്രതീക്ഷിത വേഷം എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രവും ഓസ്ലര്‍ തന്നെയാണ്. ഇനി മമ്മൂട്ടി എല്ലാവരെയും ഭയപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. അടുത്തതായി റിലീസിന് ഒരുങ്ങുന്നത് ഭ്രമയുഗം എന്ന ഹൊറര്‍ ത്രില്ലറാണ്.

പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തില്‍ എന്നല്ല ഏതൊരു ഭാഷയിലും പൂര്‍ണമായും ഒരുചിത്രം ബ്ലാക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങുന്നത് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഭ്രമയുഗത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകളെല്ലാം ഇതിനോടകം വൈറലാണ്.

bramayugam-release-poster

മമ്മൂട്ടി ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നു എന്നതാണ് ഭ്രമയുഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പുഴുവിന് ശേഷം അത്തരമൊരു വേഷം മമ്മൂട്ടി ചെയ്യുന്നതും ആദ്യമായിട്ടായിരിക്കും. പക്ഷേ ദുര്‍മന്ത്രവാദത്തിന്റെയും പ്രേതങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്.

മമ്മൂട്ടി ഹോമം ചെയ്യുന്നതിന്റെ ചിത്രങ്ങളും, എന്റെ മനയിലേക്ക് സ്വാഗതം എന്ന് ടീസറില്‍ പറയുന്ന ഡയലോഗുമെല്ലാം ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഫെബ്രുവരി പതിനഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഫെബ്രുവരി റിലീസുകളില്‍ ഏറ്റവും ഹൈപ്പേറിയ ചിത്രമായിരിക്കും ഭ്രമയുഗം. ബ്ലാക് ആന്‍ഡ് വൈറ്റില്‍ തന്നെയാണ് ചിത്രം പുറത്തിറങ്ങുന്നത് എന്ന് മമ്മൂട്ടി തന്നെ മറുപടി നല്‍കിയിട്ടുണ്ട്. അതേസമയം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ആരാധക ഗ്രൂപ്പുകളിലുമെല്ലാം ചര്‍ച്ചയാവുന്നത് ഭ്രമയുഗത്തിന്റെ ബജറ്റിനെ കുറിച്ചാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണെങ്കിലും വലിയ ബജറ്റിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഐഎംഡിബിയാണ് ഭ്രമയുഗത്തിന്റെ ബജറ്റ് പുറത്തുവിട്ടിരിക്കുന്നത്. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഇതൊരു സാധാരണ സിനിമയ്ക്കും മുകളില്‍ വരുന്ന ബജറ്റാണിത്. അതേസമയം നിര്‍മാതാക്കളോ മറ്റ് അണിയറ പ്രവര്‍ത്തകരോ ബജറ്റിന്റെ കാര്യം സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ അടക്കം തിയേറ്ററില്‍ ഉള്ളതിനാല്‍ ഭ്രമയുഗത്തിന് ആവശ്യമായ സ്‌ക്രീനുകള്‍ ലഭിക്കുമോ എന്ന ആശങ്കയാണ് ആരാധകര്‍ക്കുള്ളത്.

പത്ത് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ അടക്കം ഭ്രമയുഗം റിലീസ് ചെയ്യുന്നുണ്ട്. കേരളത്തില്‍ മുന്നൂറില്‍ അധികം തിയേറ്ററില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ സദാശിവനാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുല്‍ ചെയ്യുന്ന ചിത്രം കൂടിയാണിത്. സിദ്ധാര്‍ത്ഥ് ഭരതന്‍, അര്‍ജുന്‍ അശോകന്‍, അമാല്‍ഡ ലിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

മലയാള സിനിമ ജനുവരി മാസം സമ്മാനിച്ചത് ഒരേയൊരു ഹിറ്റ് ചിത്രമാണ്. എബ്രഹാം ഓസ്ലര്‍ വലിയ വിജയമായിരുന്നു. എന്നാല്‍ മലൈക്കോട്ടൈ വാലിബന്‍ അടക്കം തിയേറ്ററില്‍ തിരിച്ചടി നേരിട്ടിരുന്നു. ഫെബ്രുവരി മാസത്തെ ചിത്രങ്ങളെല്ലാം അതുകൊണ്ട് മലയാള സിനിമയ്ക്ക് നിര്‍ണായകമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+