പൊങ്കല്‍ വിന്നറായി ക്യാപ്റ്റന്‍ മില്ലര്‍, ശിവരാജ് കുമാറിനേക്കാള്‍ പ്രതിഫലം ധനുഷിന്; വാങ്ങിയത് ഇത്ര
തമിഴ്‌നാട്ടില്‍ പൊങ്കലിന് റിലീസിനെത്തിയ ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. ശിവ കാര്‍ത്തികേയന്റെ അയാലനൊപ്പമായിരുന്നു ചിത്രത്തിന്റെ ക്ലാഷ് റിലീസ്. എന്നാല്‍ പൊങ്കല്‍ ചിത്രങ്ങളില്‍ വിന്നറിയായിരിക്കുകയാണ് ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലര്‍. ചിത്രത്തിന്റെ മികച്ച കഥയും അതോടൊപ്പം ഗംഭീരമായ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടായിരുന്നു.
ആദ്യ മൂന്ന് ദിനം കൊണ്ട് ആഗോള തലത്തില്‍ നിന്ന് മുപ്പത് കോടിയാണ് ചിത്രം കളക്ട് ചെയ്തത്. അതേസമയം നാലാം ദിനത്തില്‍ ചിത്രം മികച്ച കളക്ഷനാണ് നേടിയിരിക്കുന്നത്. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമായത് കൊണ്ട് പത്ത് കോടിയാണ് ചിത്രം നാലാം ദിനത്തില്‍ കളക്ട് ചെയ്തിരിക്കുന്നത്. ഇതില്‍ എട്ട് കോടിയും തമിഴനാട്ടില്‍ നിന്നാണ്. ഇതുവരെ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 25 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.

പൊങ്കല്‍ അവധിയായത് കൊണ്ട് ചിത്രത്തിന്റെ കളക്ഷന്‍ ഇനിയും ഉയരുമെന്ന് ഉറപ്പാണ്. കേരളത്തിലും കര്‍ണാടകയിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. സ്വാതന്ത്ര്യ സമര കാലത്തെ കഥയാണ് ചിത്രം പറയുന്നത്. ധനുഷിനെ കൂടാതെ കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാര്‍, പ്രിയങ്ക മോഹന്‍, സന്ദീപ് കിഷന്‍ എന്നിവരാണ് ചിത്രത്തിലുണ്ട്.
ജിവി പ്രകാശിന്റെ സംഗീതത്തിനാണ് ഏറ്റവും പ്രശംസ ലഭിക്കുന്നത്. ചിത്രത്തിന്റെ മൂഡ് നിലനിര്‍ത്താന്‍ ജിവി പ്രകാശിന്റെ സംഗീതത്തിനായി എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം വമ്പന്‍ ബജറ്റിലാണ് ക്യാപ്റ്റന്‍ മില്ലര്‍ സംവിധായകന്‍ അരുണ്‍ മാതേശ്വരന്‍ അണിയിച്ചൊരുക്കിയത്.
റോക്കി, സാനി കായിതം എന്നീ മികച്ച ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. വലിയ നിരൂപക പ്രശംസയും അതുപോലെ പ്രേക്ഷക ശ്രദ്ധയും നേടിയ ചിത്രങ്ങളായിരുന്നു ആദ്യ രണ്ടും. എന്നാല്‍ ക്യാപ്റ്റന്‍ മില്ലര്‍ ഇവയേക്കാള്‍ ഏറെ ഉയരത്തിലെത്തിയിരിക്കുകയാണ്.
ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ധനുഷ് ശിവരാജ് കുമാറിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലം ചിത്രത്തില്‍ വാങ്ങി എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം. ധനുഷ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി വാങ്ങിയത് പതിനഞ്ച് കോടി രൂപയാണ്. താരത്തിന്റെ പ്രതിഫലവും ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്. 12 കോടിയാണ് ധനുഷ് മുന്‍ ചിത്രമായ തിരുചിത്രമ്പലത്തിനായി വാങ്ങിയത്.
അതേസമയം കന്നഡയില്‍ നിന്നുള്ള വന്‍ താരം ശിവരാജ് കുമാറിന് ചിത്രത്തില്‍ വലിയ റോള്‍ ഉണ്ട്. മൂന്ന് കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്. മറ്റൊരു റോള്‍ ചെയ്ത സന്ദീപ് കിഷന്‍ മൂന്ന് കോടിക്ക് മുകളിലാണ് പ്രതിഫലം വാങ്ങിയത്. ചിത്രത്തിലെ നായിക പ്രിയങ്ക മോഹന്‍ ഒരു കോടിയും ചിത്രത്തിനായി വാങ്ങി. 50 കോടി ബജറ്റിലാണ് ക്യാപ്റ്റന്‍ മില്ലര്‍ ഒരുക്കിയത്. ധനുഷിന്റെ കരിയറിലെ തന്നെ ചെലവേറിയ ചിത്രങ്ങളിലാന്നാണിത്. ധനുഷിന്റെ കരിയറിലെ 47ാമത് ചിത്രം എന്ന പ്രത്യേകതയും ക്യാപ്റ്റന്‍ മില്ലര്‍ക്കുണ്ട്.












Click it and Unblock the Notifications