Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൊട്ടും കുരവയും ആള്‍ക്കൂട്ടവും ഇല്ല'; സീമ വിനീതും നിശാന്തും വിവാഹിതരായി

കൊച്ചി: പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമണുമായ സീമ വിനീത് വിവാഹിതയായി. സീമ തന്നെയാണ് വിവാഹ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഔദ്യോഗികമായി വിവാഹം കഴിച്ചു എന്ന കുറിപ്പോടെയാണ് സീമ ഇക്കാര്യം അറിയിച്ചത്. നിശാന്താണ് വരന്‍. ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെ രജിസ്റ്റര്‍ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്.

ഒന്നിച്ച് സദ്യ കഴിക്കുന്ന ചിത്രവും സീമ പങ്കുവെച്ചിട്ടുണ്ട്. 'കൊട്ടും കുരവയും ആര്‍പ്പുവിളികളും ആരവങ്ങളും ആള്‍ക്കൂട്ടവും ഇല്ലാതെ.....ഫൈനലി ഒഫീഷ്യലി മാരീഡ്' എന്ന ക്യാപ്ഷനോടെയാണ് സീമ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു സീമയും നിശാന്തും തമ്മിലുള്ള വിവാഹ നിശ്ചയം.

seema-vineeth-wedding

image credit: seema vineeth facebook page

വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ കൈയ്യില്‍ പിടിച്ച് കൊണ്ട് നില്‍ക്കുന്ന ചിത്രവും സീമ പങ്കുവെച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹത്തില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ച് കൊണ്ട് സീമ പങ്കുവെച്ച കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു. ഈ പോസ്റ്റ് വൈറലായിരുന്നു. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും സീമ അറിയിച്ചിരുന്നു.

അഞ്ചുമാസത്തെ ബന്ധമായിരുന്നു ഇവര്‍ തമ്മില്‍. എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി എന്ന കുറിപ്പോടെയായിരുന്നു സീമ വിവാഹ നിശ്ചയ വാര്‍ത്ത പങ്കുവെച്ചത്. ഇരുവരും മോതിരങ്ങള്‍ കൈമാറുന്ന ചിത്രങ്ങളും സീമ പങ്കുവെച്ചിരുന്നു.

seema-vineeth-wedding

image credit: seema vineeth instagram

'ഒരുപാട് ആലോചിച്ചതിന് ശേഷം പരസ്പരം ബഹുമാനം കാത്തുസൂക്ഷിക്കുന്നതിനിടയില്‍ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹ നിശ്ചയത്തിന്റെ അഞ്ച് മാസത്തെ ബന്ധത്തിന് ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തില്‍ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് അംഗീകരിച്ച് കൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരായ സമയത്ത് അധികം വിനയപൂര്‍വം നിങ്ങളെ അറിയിക്കുന്നു. നന്ദി... സീമ വിനീത്' എന്നായിരുന്നു അവര്‍ കുറിച്ചത്.

പിന്നീട് സീമ തന്നെ ഈ കുറിപ്പ് പിന്‍വലിച്ചിരുന്നു. ചേര്‍ത്തുനിര്‍ത്തിയ ചിലതൊന്നും വിട്ടുകളയില്ലെന്നായിരുന്നു നിശാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് സീമ പിന്നീട് കുറിച്ചത്. ഇപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ഇവര്‍ വിവാഹിതരായിരിക്കുകയാണ്. നിരവധി പേരാണ് സീമയ്ക്കും നിശാന്തിനും വിവാഹാശംസകള്‍ നേര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+