ചിരഞ്ജീവിക്ക് 100 കോടി പ്രതിഫലം? ഒന്നാമന്‍ ഇപ്പോഴും ആ സൂപ്പര്‍ താരം, അല്ലു അര്‍ജുന് കിട്ടുന്നത് ഇത്ര
ഹൈദരാബാദ്: തെലുങ്ക് സിനിമ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ട് ഇപ്പോള്‍ മാസങ്ങള്‍ ആയി. കഴിഞ്ഞ വര്‍ഷം അവരെ സംബന്ധിച്ച് മോശം സമയമായിരുന്നു. എന്നാല്‍ വമ്പന്‍ ചിതങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ഇറങ്ങിയ സലാറായിരുന്നു തെലുങ്ക് സിനിമയ്ക്ക് വലിയ ആശ്വാസം പകര്‍ന്നത്. ഭഗവന്ത് കേസരി, വാള്‍ട്ടയര്‍ വീരയ്യ, വീരസിംഹ റെഡ്ഡി തുടങ്ങിയ ചിത്രങ്ങളും വിജയങ്ങളായിരുന്നു.
ചിരഞ്ജീവിക്ക് ആകെ ഒരു വിജയചിത്രമാണ് ലഭിച്ചത്. അതേസമയം പിന്നാലെ വന്ന ഭോലാ ശങ്കര്‍ വന്‍ പരാജയമായിരുന്നു. ഇതോടെ ചിരഞ്ജീവിക്ക് വമ്പന്‍ വിജയം ആവശ്യമായി വന്നിരിക്കുകയാണ്. വിശ്വംഭരയാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം.

അതേസമയം ചിരഞ്ജീവിയെ വമ്പനൊരു നിര്‍മാണ കമ്പനി ഇപ്പോള്‍ സമീപിച്ചിരിക്കുകയാണ്. പ്രതിഫലമാണ് ഇതില്‍ ഏറ്റവും ഞെട്ടിച്ചിരിക്കുന്നത്. നൂറ് കോടി രൂപയാണ് ഈ ചിത്രത്തിനായി ചിരഞ്ജീവിക്ക് നിര്‍മാതാക്കള്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. അതായത് ഈ ചിത്രത്തിലൂടെ യുവതാരങ്ങള്‍ വാങ്ങുന്ന പ്രതിഫല നിരയിലേക്ക് ചിരഞ്ജീവിയുമെത്തും.
നിലവില്‍ ചിത്രങ്ങള്‍ പരാജയപ്പെട്ടെങ്കിലും ചിരഞ്ജീവിയുടെ താരമൂല്യം ഇടിഞ്ഞിട്ടില്ല. ഇനിയുള്ള ചിത്രങ്ങള്‍ മികച്ച കഥകള്‍ മാത്രം നോക്കി മാത്രമേ ചിരഞ്ജീവി അഭിനയിക്കൂ. വിശ്വംഭര അതുകൊണ്ട് തന്നെ ചീരുവിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. എന്നാല്‍ നൂറ് കോടി ഓഫര്‍ നല്‍കിയ നിര്‍മാതാക്കളുടെ സിനിമ ചെയ്യാമെന്ന് ചിരഞ്ജീവി ഉറപ്പ് നല്‍കിയിട്ടില്ല.
അതേസമയം തെലുങ്കിലെ പ്രതിഫലക്കാര്യത്തില്‍ ആരാണ് മുന്നില്‍ എന്ന് അറിയുമോ? ഒന്നാം സ്ഥാനത്ത് ഇപ്പോഴും പ്രഭാസ് തന്നെയാണ്. വമ്പന്‍ ചിത്രങ്ങളുടെ ലൈനപ്പും, വലിയ വിജയവും ഓപ്പണിംഗുമെല്ലാം പ്രഭാസിന് കിട്ടുന്നത് കൊണ്ടാണിത്. പ്രഭാസ് ചിത്രങ്ങള്‍ ആദ്യ വാരാന്ത്യത്തില്‍ തന്നെ 200 കോടിക്ക് അടുത്ത് കളക്ഷന്‍ നേടാറുണ്ട്.
തെലുങ്കിലെ ഏറ്റവും വലിയ താരവും പ്രഭാസ് തന്നെയാണ്. ഒരു ചിത്രത്തിനായി നൂറ് മുതല്‍ 200 കോടി വരെയാണ് പ്രഭാസ് പ്രതിഫലമായി വാങ്ങുന്നത്. മറ്റൊരു താരവും ഇതിന് അടുത്തില്ല. രണ്ടാം സ്ഥാനത്ത് മലയാളികളുടെ കൂടി പ്രിയപ്പെട്ട താരമായ അല്ലു അര്‍ജുനാണ്. താരം 100 മുതല്‍ 125 കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. പുഷ്പയുടെ രണ്ടാം ഭാഗമാണ് അല്ലുവിന്റെ വരാനിരിക്കുന്ന ചിത്രം.
മൂന്നാം സ്ഥാനത്ത് പാന്‍ ഇന്ത്യന്‍ താരമായി മാറിയ ജൂനിയര്‍ എന്‍ടിആറാണ്. നൂറ് കോടിയാണ് താരത്തിന്റെ പ്രതിഫലം. നാലാം സ്ഥാനത്ത് രാംചരണാണ്. 90നും നൂറ് കോടിക്കും ഇടയിലാണ് രാംചരണിന്റെ പ്രതിഫലം. ടോളിവുഡിന്റെ പ്രിന്‍സ് മഹേഷ് ബാബുവാണ് അഞ്ചാം സ്ഥാനത്ത്. 80 മുതല്‍ നൂറ് കോടി വരെയാണ് താരം പ്രതിഫലം വാങ്ങുന്നത്. അതേസമയം മഹേഷ് രാജമൗലിയുടെ ചിത്രം വരുന്നതോടെ പ്രതിഫലം ഉയര്‍ത്തുമെന്ന് ഉറപ്പാണ്.
ആറാം സ്ഥാനത്ത് പവന്‍ കല്യാണാണ്. അറുപത് മുതല്‍ നൂറ് കോടി രൂപ വരെയാണ് താരത്തിന്റെ പ്രതിഫലം. ചിരഞ്ജീവി നിലവില്‍ നാല്‍പ്പത് മുതല്‍ 70 കോടി വരെയാണ് വാങ്ങുന്നത്. എട്ടാം സ്ഥാനത്ത് വിജയ് ദേവരകൊണ്ടയാണ്. 27 മുതല്‍ 45 കോടി വരെയാണ് താരത്തിന്റെ പ്രതിഫലം. ബാലകൃഷ്ണ 25 മുതല്‍ മുപ്പത് കോടിയും, നാനി 25 കോടിയുമാണ് പ്രതിഫലം വാങ്ങുന്നത്.












Click it and Unblock the Notifications