ആടുജീവിതത്തേക്കാള്‍ മുകളില്‍ ഈ പെണ്‍പടയുടെ ചിത്രം; കരീനയ്‌ക്കോ കൃതിക്കോ പ്രതിഫലം കൂടുതല്‍
ബോളിവുഡില്‍ നിന്ന് ഒരു സര്‍പ്രൈസ് ചിത്രം മികച്ച ഓപ്പണിംഗ് നേടിയിരിക്കുകയാണ്. ദ ക്രൂ എന്ന ഈ ചിത്രം വലിയ വിജയം നേടുമെന്നാണ് ഇതിനോടകം വ്യക്തമാകുന്നത്. ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് മാത്രം ഏകദേശം 10 കോടിക്ക് അടുത്താണ് ചിത്രം നേടിയത്. ആഗോള തലത്തില്‍ ഇരുപത് കോടിയുമാണ് ചിത്രം നേടിയത്.
മലയാളത്തിലെ വമ്പന്‍ റിലീസായ ആടുജീവിതത്തേക്കാള്‍ മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ പുരുഷ താരങ്ങള്‍ അല്ല പ്രധാന വേഷത്തില്‍ എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. കരീന കപൂര്‍, തബു, കൃതി സനോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത്. സ്ത്രീകള്‍ പ്രധാന കഥാപാത്രമായ ചിത്രങ്ങളുടെ കളക്ഷനില്‍ മൂന്നാം സ്ഥാനത്താണ് ഈ ചിത്രം.

മാര്‍ച്ച് 29നാണ് ചിത്രം റിലീസ് ചെയ്തത്. മൂന്ന് നായികമാരെ കൂടാതെ കപില്‍ ശര്‍മ, ദില്‍ജിത്ത് ദോസഞ്ച് തുടങ്ങിയവരും ചിത്രത്തിലുണ്ട്. എന്നാല്‍ ഇവര്‍ ബോളിവുഡിലെ വമ്പന്‍ താരങ്ങള്‍ അല്ല. ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന മൂന്ന് താരങ്ങളും എയര്‍ഹോസ്റ്റസിന്റെ വേഷമാണ് അഭിനയിച്ചിരിക്കുന്നത്.
ആദ്യ ദിനം 9.50 കോടി നേടിയതോടെ ബോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍ പോലും അമ്പരന്നിരുന്നു. വിദേശത്താണെങ്കില്‍ ചിത്രം വമ്പന്‍ കളക്ഷന്‍ നേടുകയും ചെയ്തു. ക്രൂ എന്ന ഈ ചിത്രം എല്ലാവരെയും അമ്പരപ്പിക്കാന്‍ കാരണങ്ങള്‍ പലതാണ്. കൊവിഡിന് ശേഷം അര്‍ബന്‍ കോമഡി വിഭാഗത്തില്‍ വരുന്ന ചിത്രങ്ങള്‍ പൊതുവേ വിജയിക്കാറില്ല.
നഗര മേഖല കേന്ദ്രീകരിച്ച് വരുന്ന ചിത്രങ്ങള്‍ വേണ്ടത്ര ഹിറ്റാവാറുമില്ല. കാരണം മള്‍ട്ടിപ്ലെക്‌സ് ഓഡിയന്‍സ് വളരെ സേഫായിട്ടാണ് ചിത്രങ്ങളെ സമീപിക്കുന്നത്. ഏറ്റവും മികച്ച ചിത്രമെന്ന് തോന്നുന്ന സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് മാത്രമേ അവര്‍ തിയേറ്ററിലേക്ക് വരാറുള്ളൂ. നിരവധി മള്‍ട്ടിപ്ലെക്‌സ് ചിത്രങ്ങളാണ് അതുകൊണ്ട് പരാജയപ്പെട്ടത്.
പക്ഷേ ചിത്രത്തില്‍ കരീന കപൂറിന്റെ താരമൂല്യം ഗുണകരമായി മാറുകയായിരുന്നു. ദീര്‍ഘകാലമായി അവര്‍ സൂപ്പര്‍ താര പദവിയില്‍ തിളങ്ങി നില്‍ക്കുകയാണ്. അത് ചിത്രത്തിന്റെ ഓപ്പണിംഗിനെ സഹായിച്ചിട്ടുണ്ട്. തബുവും കൃതി സനോണും ഉള്ളത് ചിത്രത്തിന്റെ താരമൂല്യം വര്‍ധിപ്പിക്കുകയായിരുന്നു.
ക്രൂവിന് മികച്ച ഗാനങ്ങള്‍ ഉള്ളതും ഏറെ ഗുണകരമായി. ചോളി കെ പീച്ചെ ക്യാഹേ എന്ന ഗാനത്തിന്റെ റീമിക്‌സും ഓപ്പണിംഗിന് സഹായിച്ചിട്ടുണ്ട്. അതേസമയം ചിത്രത്തില്‍ കൂടുതല്‍ പ്രതിഫലം ആര്‍ക്കാണ് ലഭിച്ചതെന്ന് അറിയുമോ? ആദ്യം ക്രൂവിന്റെ ബജറ്റ് എത്രയാണെന്ന് പറയാം. 45-50 കോടിക്ക് ഇടയിലാണ് ചിത്രത്തിന്റെ ബജറ്റ്.
കൂടുതല്‍ പ്രതിഫലം കരീന കപൂറിന് തന്നെയാണ്.ജാസ്മിന്‍ റാണ എന്ന വേഷത്തിന് പത്ത് കോടിയാണ് അവര്‍ പ്രതിഫലമായി വാങ്ങിയത്. കൃതി സനോണ്‍ ദിവ്യറാണ എന്ന റോളാണ് ചെയ്ത്. നാല് കോടിയാണ് നടിയുടെ പ്രതിഫലം. തബുവിന് മൂന്ന് കോടിയാണ് ചിത്രത്തില്‍ പ്രതിഫലമായി ലഭിച്ചത്. ഗീത സതി എന്ന റോളാണ് നടി അഭിനയിച്ചത്.












Click it and Unblock the Notifications