ദീപിക പദുക്കോണ്‍ അമ്മയാകുന്നു? നാല് മാസം ഗര്‍ഭിണി; ഹോളിവുഡ് സീരീസ് പോലും ഉപേക്ഷിച്ചു
ബോളിവുഡിലെ താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഇരുവര്‍ക്കും വലിയ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കമുണ്ട്. ഇരുവരുടെയും ആരാധകര്‍ക്ക് തേടി ഇതാ ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ബോളിവുഡ് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപിക പദുക്കോണ്‍ ഗര്‍ഭിണിയാണ്.
വമ്പന്‍ ചിത്രങ്ങളുടെ ഭാഗമാണ് ദീപിക ഇപ്പോള്‍. നാഗ് അശ്വിന്റെ പ്രഭാസ് ചിത്രമായ കല്‍ക്കിയിലെ നായിക വേഷമാണ് ദീപിക ഇപ്പോള്‍ ചെയ്യുന്നത്. സിംഗം സീരീസില്‍ നിര്‍ണായക വേഷവും ദീപികയെ കാത്തിരിക്കുന്നുണ്ട്. ഇതിനിടയിലാണ് നടി ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നേരത്തെ തന്നെ ഇക്കാര്യത്തില്‍ ആരാധകര്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

രണ്‍വീറും ദീപികയും വിവാഹിതരായിട്ട് അഞ്ച് വര്‍ഷമായി. ഇരുവരും ആദ്യത്തെ കണ്‍മണിയെയാണ് സ്വാഗതം ചെയ്യാന്‍ പോകുന്നത്. ദീപിക അമ്മയാവാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണെന്ന് നേരത്തെ ദി വീക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം രണ്‍വീറും ദീപികയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
നാല് മാസം ഗര്‍ഭിണിയാണ് ദീപികയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇരുവരും ഇക്കാര്യം പ്രഖ്യാപിക്കുന്നതിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ ദീപിക അമ്മയാവുന്നതിനെ കുറിച്ചെല്ലാം സംസാരിച്ചിരുന്നു. ഇത് ദീപിക ഗര്‍ഭിണിയാണ് എന്നതിന്റെ സൂചനയാണെന്ന് ആരാധകര്‍ കരുതുന്നു.
അതേസമയം ഹോളിവുഡിലെ പ്രമുഖ ഡാര്‍ക്ക് കോമഡി സീരീസായ ദ വൈറ്റ് ലോട്ടസില്‍ നിന്നും ദീപിക പിന്‍മാറിയിരിക്കുകയാണ്. ഈ സീരീസില്‍ ദീപികയ്ക്ക് നിര്‍ണായക റോളുണ്ടായിരുന്നു. ഇന്ത്യയിലെ നിരവധി താരങ്ങള്‍ ഈ സീരീസിന്റെ ഭാഗമാവാന്‍ താല്‍പര്യള്ളവരാണ്. ഈ സമയത്താണ് ഷോയില്‍ അഭിനയിക്കാനുള്ള അവസരം ദീപിക ഉപേക്ഷിച്ചത്.
വൈറ്റ് ലോട്ടസിന്റെ മൂന്നാം സീസണിലേക്കാണ് ദീപികയെ വിളിച്ചതെന്നാണ് റിപ്പോര്‍ട്ട്. എച്ച്ബിഒയിലെ പ്രമുഖ ഷോയാണിത്. എന്നാല്‍ ദീപിക ഈ സീരീസില്‍ നിന്ന് പിന്‍മാറിയത് ഗര്‍ഭിണിയായതിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴത്തെ വാര്‍ത്തകള്‍ അക്കാര്യം സ്ഥിരീകരിക്കുന്നതാണ്.
നേരത്തെ ഫൈറ്ററിന്റെ പ്രമേഷന്റെ സമയത്ത് ദീപികയുടെ ബേബി ബംപ് ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഫൈറ്ററിന്റെ പ്രമോഷനുകളുടെ തുടക്കത്തില്‍ ദീപിക എത്തിയിരുന്നില്ല. അവസാന ഘട്ടത്തില്‍ മാത്രമാണ് ദീപിക എത്തിയത്. ഇതെല്ലാം അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു.
മാതാപിതാക്കളാവാന്‍ മാനസികമായി തയ്യാറെടുക്കുകയാണ് താനും രണ്‍വീറുമെന്നും ദീപിക പറഞ്ഞിരുന്നു. എനിക്കും രണ്‍വീറിനും കുട്ടികളെ ഒരുപാട് ഇഷ്ടമാണ്. ഞങ്ങളുടേതായൊരു കുടുംബം ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ദീപിക പറഞ്ഞിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ രാംലീലയുടെ സെറ്റില്‍ വെച്ചാണ് രണ്‍വീറും ദീപികയും പ്രണയത്തിലാവുന്നത്.












Click it and Unblock the Notifications