ദീപികയും കത്രീനയും വീണു, ജനപ്രീതിയില്‍ ഒന്നാം സ്ഥാനം നയന്‍സിനല്ല ഈ നടിക്ക്; രണ്ടാമത് ഈ താരം
ഇന്ത്യന്‍ സിനിമയില്‍ നടിമാര്‍ ധാരാളമുണ്ട്. എന്നാല്‍ ഇതില്‍ സൂപ്പര്‍ താരങ്ങളോളം ജനപ്രീതിയുള്ളത് കുറച്ച് നടിമാര്‍ക്ക് മാത്രമാണ്. ഇവര്‍ക്ക് സ്വന്തമായി ചിത്രങ്ങള്‍ വിജയിപ്പിച്ചെടുക്കാനുള്ള കഴിവുമുണ്ടാവും. ദീപിക പദുക്കോണ്‍, കത്രീന കൈഫ്, എന്നിവര്‍ ബോളിവുഡിലും അതുപോലെ ദക്ഷിണേന്ത്യയില്‍ നയന്‍താര, അനുഷ്‌ക ഷെട്ടി, രശ്മിക മന്ദാന പോലുള്ള താരങ്ങളും ഉണ്ട്.
നയന്‍താരയെ പോലുള്ളവര്‍ സോളോ ഹിറ്റുകള്‍ ഉണ്ടാക്കിയവരാണ്. തമിഴില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണവും നയന്‍സിനുണ്ട്. അതുപോലെ തെലുങ്കില്‍ അനുഷ്‌ക ഷെട്ടി സ്വന്തമായി അരുദ്ധതി, ബാഗമതി പോലുള്ള ചിത്രങ്ങള്‍ വന്‍ വിജയങ്ങളാക്കിയ നടിയാണ്. അതേസമയം ആര്‍ക്കാണ് പക്ഷേ ഈ നടിമാരില്‍ ഒന്നാം സ്ഥാനം. ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ട പോപ്പുലര്‍ നടിമാരുടെ ലിസ്റ്റ് ഒന്ന് പരിശോധിക്കാം.

പട്ടികയില്‍ ഇത്തവണ വലിയ മാറ്റങ്ങളുണ്ട്. ദീപിക പദുക്കോണല്ല ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. ഇത് അമ്പരപ്പിക്കുന്നതാണ്. ദീപിക പദുക്കോണിന് മൂന്നാം സ്ഥാനം മാത്രമാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ആയിരം കോടി നേടിയ രണ്ട് ചിത്രങ്ങളുടെ ഭാഗമായിരുന്നു ദീപിക. അതുപോലെ ദീപികയുടെ വരാനിരിക്കുന്ന ചിത്രങ്ങളും വമ്പന്‍ പട്ടികയില്‍ വരുന്നതാണ്.
പ്രഭാസിനൊപ്പമുള്ള കല്‍ക്കിയാണ് ഇതില്‍ ഏറ്റവും വലിയ ചിത്രം. സിംഗത്തിന്റെ മൂന്നാം ഭാഗവും ഇതില്‍ വരുന്നതാണ്. അമ്മയാവാന്‍ പോകുന്ന നടി അടുത്തിടെ പങ്കുവെച്ചിരുന്നു. ഇതെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ദീപികയെ സഹായിച്ചിരുന്നു. എന്നാല്‍ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് ദീപിക.
അതേസമയം ദീപികയെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് സാമന്തയാണ്. അടുത്തിടെ വലിയ ചിത്രങ്ങളൊന്നും സാമന്തയുടേതായി പുറത്തിറങ്ങിയിട്ടില്ല. എന്നിട്ടും നടി ജനപ്രീതിയില്‍ വന്‍ കുതിപ്പ് നടത്തിയിരിക്കുകയാണ്. ബോളിവുഡില്‍ വമ്പനൊരു പ്രൊജക്ടാണ് നടിയുടേതായി വരാനുള്ളത്.
സിറ്റാഡെല്‍ എന്ന സീരീസാണ് നടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. വരുണ്‍ ധവാനാണ് ഇതിലെ നായകന്‍. നേരത്തെ ഫാമിലി മാനിന്റെ രണ്ടാം ഭാഗത്തിലൂടെയായിരുന്നു നടിയുടെ ബോളിവുഡ് അരങ്ങേറ്റം. അതേസമയം ഒന്നാം സ്ഥാനത്ത് ആലിയ ഭട്ടാണ് ഉള്ളത്. പട്ടികയില്‍ നേരത്തെയും ആലിയ ഭട്ട് ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയില്‍ മുന്നിലുള്ള നടിയും ആലിയയാണ്. കൊവിഡിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ഒരു സിനിമ പോലും പരാജയപ്പെടാത്ത നടിയും ആലിയയാണ്. ഗംഗുഭായ് കാത്തിയവാഡി, ബ്രഹ്‌മാസ്ത്ര, ആര്‍ആര്‍ആര്‍, റോക്കി ഓര്‍ റാണി കി പ്രേം കഹാനി തുടങ്ങി വമ്പന്‍ ഹിറ്റുകളാണ് നടിയുടെ പേരിലുണ്ടായത്.
ഈ കാലയളവില്‍ ആലിയക്ക് ആദ്യ ദേശീയ അവാര്‍ഡും സ്വന്തമാക്കാനായി. സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം അടക്കം നടിയുടേതായി വരാനുണ്ട്. നാലാം സ്ഥാനത്ത് കത്രീന കൈഫാണ്. അഞ്ചാം സ്ഥാനത്ത് കാജള്‍ അഗര്‍വാളും. നയന്‍താര, തൃഷ, കിയാര അദ്വാനി, രശ്മിക മന്ദാന, കൃതി സനോണ്‍ എന്നിവരണ ആദ്യ പത്തില്‍ ഉള്ളത്.












Click it and Unblock the Notifications