അവസാന 4 ചിത്രങ്ങളുടെ കളക്ഷന്‍ 3600 കോടി, ഈ നടിയുടെ ആസ്തി 500 കോടി; പ്രതിഫലം ഇത്ര
മുംബൈ: ബോളിവുഡില്‍ സൂപ്പര്‍ താര നായികമാര്‍ നിരവധിയുണ്ട്. അതുപോലെ ആയിരം കോടി ക്ലബുകള്‍ സ്വന്തമാക്കുന്ന നടിമാരുമുണ്ട്. എന്നാല്‍ കരിയറില്‍ മൂന്ന് ആയിരം കോടി ചിത്രങ്ങളുള്ള ഇന്ത്യയിലെ ഏക നടി ആരാണെന്ന് അറിയുമോ? ആലിയ ഭട്ടോ, കത്രീന കൈഫോ അല്ല ആ താരം. അത് ദീപിക പദുക്കോണാണ്. കരിയറില്‍ പ്രതിസന്ധികള്‍ നേരിട്ട് അതിനെ തരണം ചെയ്താണ് ദീപിക ബോളിവുഡിലെ സൂപ്പര്‍ താരമായത്.
ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക. കരീന കപൂര്‍, മാധുരി ദീക്ഷിത് തുടങ്ങിയ നടിമാര്‍ കരിയറില്‍ ഫ്‌ളോപ്പുമായിട്ടാണ് ആരംഭിച്ചത്. പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ നായികമാരായി മാറുകയായിരുന്നു. ദീപികയും അതുപോലെ തന്നെയാണ് കരിയര്‍ കെട്ടിപ്പടുത്തത്.

ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കൊപ്പം വമ്പന്‍ ഹിറ്റുകളുണ്ടാക്കിയിട്ടുണ്ട് ദീപിക. സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം നടി ഇതുവരെ അഭിനയിച്ചിട്ടുമില്ല. കരീന കപൂര്‍ ഇവര്‍ക്കൊപ്പം അഭിനയിച്ച നടിയാണ്. എന്നാല്‍ ഇവരില്ലാതെയും ഉയരങ്ങളിലെത്താനാവുമെന്ന് ദീപിക തെളിയിക്കുകയായിരുന്നു.
സിംഗം എഗെയിനാണ് ദീപികയുടെ വരാനിരിക്കുന്ന ചിത്രം. ഈ വര്‍ഷം തന്നെ ദീപികയുടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളാണ് നേടിയത്. എന്നാല്‍ കരിയറിന്റെ തുടക്കം ദീപികയ്ക്ക് അത്ര സുഖകരമായിരുന്നില്ല. കന്നഡയിലെ ഐശ്വര്യ എന്ന ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ അരങ്ങേറ്റം. ഇത് ബോക്‌സോഫീസില്‍ വന്‍ പരാജയമായി.
ബാക്ക്ഗ്രൗണ്ട് ഡാന്‍സറായിട്ടാണ് ദീപിക കരിയര്‍ ആരംഭിച്ചതെന്ന് പലര്‍ക്കും അറിയില്ല. മോഡലിംഗും ദീപിക ചെയ്തിരുന്നു. ഇതിനിടെ ഹിമേഷ് റെഷാമിയയുടെ ആപ് കാ സുറൂറിലെ ആല്‍ബം ഗാനത്തിലും നടി അഭിനയിച്ചിരുന്നു. 2007ലാണ് ദീപികയുടെ കരിയറിന് വലിയ ബ്രേക് ലഭിക്കുന്നത്. ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാന്റെ നായികയായിട്ടായിരുന്നു ബോളിവുഡിലെ നടിയുടെ അരങ്ങേറ്റം. 2007ലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായിരുന്നു ചിത്രം. ഒറ്റ രാത്രി കൊണ്ട് നടി താരമാവുകയും ചെയ്തു.
ബച്ച്‌നാ ഹസീനോ, യേ ജവാനി ഹേ ദീവാനി, കോക്ടെയില്‍, ലവ് ആജ്കല്‍, പികു, ചെന്നൈ എക്‌സ്പ്രസ്, ബാജിറാവു മസ്താനി, പദ്മാവത് പോലുള്ള വമ്പന്‍ ഹിറ്റുകളും ദീപികയ്ക്ക് ലഭിച്ചു.
അതേസമയം ദീപിക ഇപ്പോള്‍ കരിയറില്‍ ഏറ്റവും ഉയരത്തിലാണ് നില്‍ക്കുന്നത്. ദീപികയുടെ കഴിഞ്ഞ നാല് ചിത്രങ്ങള്‍ ചേര്‍ന്ന് ബോക്‌സോഫീസില്‍ നിന്ന് നേടിയത് 3600 കോടി രൂപയാണ്. 2023ലാണ് ഈ വിജയക്കുതിപ്പ് തുടങ്ങിയത്. ഷാരൂഖ് ഖാനൊപ്പം പഠാനിലൂടെയായിരുന്നു തുടക്കം. 1050 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. പിന്നാലെ തന്നെ വന്ന ജവാന്‍ 1150 കോടിയാണ് വേള്‍ഡ് വൈഡായി കളക്ട് ചെയ്തത്.
ഹൃതിക് റോഷനൊപ്പം ഫൈറ്ററും വിജയമായി. 358 കോടിയാണ് ആഗോള തലത്തില്‍ ചിത്രം കളക്ട് ചെയ്തത്. ദീപികയുടെ കല്‍ക്കി 2898 എഡി 1042 കോടി ബോക്‌സോഫീസില്‍ നിന്ന് നേടിയിരുന്നു. ഇതോടെ മൂന്ന് ആയിരം കോടി ചിത്രങ്ങളാണ് ദീപികയ്ക്ക് ലഭിച്ചിരിക്കുന്നത്. നിലവില്‍ 500 കോടിയുടെ ആസ്തി ദീപികയ്ക്കുണ്ട്. ഇരുപത് കോടിയാണ് നടി പ്രതിഫലമായി വാങ്ങുന്നത്.












Click it and Unblock the Notifications