ഒന്നാമത് ദീപിക, ആലിയ, കിയാര, കൃതി സമ്പത്തില്‍ രണ്ടാമത് ആരാണ്; പ്രതിഫലം എത്രയെന്നറിയുമോ?
ബോളിവുഡില്‍ ഒരുപാട് സൂപ്പര്‍ താരങ്ങളുണ്ട്. അതുപോലെ തന്നെ വമ്പന്‍ നായികമാരുമുണ്ട്. ദക്ഷിണേന്ത്യയിലെ പല നടിമാരേക്കാളും സമ്പത്തും പ്രതിഫലവും ഇവര്‍ക്ക് കൂടുതലാണ്. ഇതില്‍ ഒന്നാം സ്ഥാനത്ത് ആരാണെന്ന് ഒരു സംശയവുമില്ലാതെ പറയാം ദീപിക പദുക്കോണാണെന്ന്. വമ്പന്‍ പ്രൊജക്ടുകളാണ് ദീപികയ്ക്ക് ഇനി വരാനുള്ളത്.
പ്രഭാസിനൊപ്പം കല്‍ക്കി, രോഹിത് ഷെട്ടിക്കൊപ്പം സിംഗം എന്നിവയെല്ലാം വരാനിരിക്കുന്ന ചിത്രങ്ങളാണ്. മുപ്പത് കോടിയാണ് ദീപികയുടെ പ്രതിഫലം. ആസ്തയിയും വളരെ മുന്നിലാണ്. 600 കോടിയിലില്‍ അധികമുണ്ട് നടിയുടെ ആസ്തി. അതേസമയം യുവ നടിമാരില്‍ ഒന്നാമതും പിന്നീടുള്ള സ്ഥാനങ്ങളിലും ആരെല്ലാമാണെന്ന് അറിയുമോ? വിശദമായി അതൊന്ന് പരിശോധിക്കാം.

ആലിയ ഭട്ട്, കൃതി നോണ്‍, കിയാര അദ്വാനി അടക്കം മൂന്ന് പേരും സമ്പത്തില്‍ ഏറെ മുന്നേറ്റമുണ്ടാക്കിവരാണ്. ആലിയ കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്. പത്ത് വര്‍ഷം കൊണ്ട് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയായിരിക്കുകയാണ് അവര്‍. ഒരു ചിത്രത്തിന് പത്ത് മുതല്‍ 12 കോടി വരെയാണ് പ്രതിഫലമായി ആലിയ വാങ്ങുന്നത്.
എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആറില്‍ അടക്കം നായികയായിരുന്നു ആലിയ. ബാന്ദ്രയില്‍ ആഡംബര ബംഗ്ലാവ് സ്വന്തമായിട്ടുണ്ട് നടിക്ക്. 32 കോടിയാണ് ഇതിന്റെ വില. ബിഎംഡബ്ല്യു 7 സീരീസും, റോഞ്ച് റോവറും അടക്കമുള്ള വാഹനങ്ങള്‍ ആലിയക്ക് സ്വന്തമായിട്ടുണ്ട്. നിലവില്‍ ഫോബ്‌സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 517 കോടി രൂപയാണ് ആലിയയുടെ ആസ്തി.
യുവ നടിമാരില്‍ സമ്പത്തിലും പ്രതിഫലത്തിലും വളരെ മുന്നിലാണ് കിയാര അദ്വാനി. അതേസമയം ആസ്തിയില്‍ യുവ നടിമാരെല്ലാം പെട്ടെന്ന് നേട്ടമുണ്ടാക്കിയവരാണ്. കിയാര അക്കാര്യത്തില്‍ വളരെ മുന്നിലുണ്ട്. ആലിയ കഴിഞ്ഞാല്‍ പിന്നിലുണ്ട് കിയാര. എന്നാല്‍ പ്രതിഫല കാര്യത്തില്‍ നടി പിന്നിലാണ്. മൂന്ന് മുതല്‍ നാല് കോടി വരെയാണ് കിയാര പ്രതിഫലമായി വാങ്ങുന്നത്.
സിനിമയെ കൂടാതെ 1.5 കോടി മുതല്‍ 2 കോടി വരെയാണ് നടി ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി വാങ്ങുന്നത്.സാംസങ്ങ് പോലുള്ള ബ്രാന്‍ഡുകളുടെ പരസ്യത്തിലും കിയാര പ്രത്യക്ഷപ്പെടാറുണ്ട്. ദക്ഷിണ മുംബൈയില്‍ കിയാരക്ക് അപ്പാര്‍ട്ട്‌മെന്റ് സ്വന്തമായിട്ടുണ്ട്. 57.17 ലക്ഷത്തിന്റെ മേഴ്‌സിഡസ് ബെന്‍സും നടിക്കുണ്ട്. 32 കോടിയാണ് കിയാരയുടെ ആസ്തി.
കൃതി സനോണാണ് യുവനടിമാരില്‍ ചുരുങ്ങിയ കാലം കൊണ്ട് നേട്ടമുണ്ടാക്കിയ നടി. 74 കോടിയാണ് നടിയുടെ ആസ്തി. 2014ല്‍ ഹീറോപന്തി എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ ബോളിവുഡിലെ അരങ്ങേറ്റം. നാല് മുതല്‍ അഞ്ച് കോടി വരെയാണ് കൃതി ഒരു പരസ്യ ചിത്രത്തിനായി വാങ്ങുന്നത്. നിരവധി ബിസിനസുകളും നടിക്കുണ്ട്. തുണിത്തരങ്ങളുടെ ബ്രാന്‍ഡായ മിസ് ടേക്കണ്‍ കൃതി 2016ല്‍ ആരംഭിച്ചതാണ്.
കൃതിക്ക് ദ ട്രൈബ് എന്ന ഫിറ്റ്‌നെസ് ആപ്പിലും നിക്ഷേപമുണ്ട്. ബ്ലൂ ബട്ടര്‍ഫ്‌ളൈ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയും കൃതിയുടേതായിട്ടുണ്ട്. സ്വന്തം സ്‌കിന്‍ കെയര്‍ ബ്രാന്‍ഡായ ഹൈഫനും അടുത്തിടെ നടി ആരംഭിച്ചതാണ്. ചുരുങ്ങിയ കാലം കൊണ്ട് വന്‍ വില്‍പ്പനയാണ് ഇത് നടത്തിയത്. ജുഹുവില്‍ ആഡംബര വീടും നടിക്കുണ്ട്. ഓഡി ക്യു7, മെഴ്‌സിഡസ് ബെന്‍സ് ഇ ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ് പോലുള്ള കാറുകളും കൃതിയുടെ വാഹന ശേഖരത്തിലുണ്ട്.












Click it and Unblock the Notifications