ജവാനില്‍ ദീപികയ്ക്ക് ലഭിച്ച പ്രതിഫലം എത്ര, 30 കോടിയല്ല, നയന്‍താരയ്ക്ക് മുകളിലോ? വെളിപ്പെടുത്തി നടി
ഷാരൂഖ് ഖാന്റെ ജവാന്‍ ആഗോള തലത്തില്‍ 700 കോടിയും പിന്നിട്ട് കുതിക്കുകയാണ്. ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ നടി ദീപിക പദുക്കോണും എത്തിയിരുന്നു. ജവാനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ഷാരൂഖ് ഖാനുമായുള്ള നടിയുടെ രംഗങ്ങള്‍ ഇനിയും വേണമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം ചിത്രത്തിനായി ദീപിക റെക്കോര്‍ഡ് പ്രതിഫലമാണ് വാങ്ങിയതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
നായികയായിരുന്ന നയന്‍താരയ്ക്ക് പത്ത് കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്. എന്നാല്‍ ദീപിക ഈ വേഷത്തിനായി മുപ്പത് കോടി രൂപ വാങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടി. അതേസമയം ബോളിവുഡിലെ ഈ വര്‍ഷത്തെ പണം വാരി ചിത്രങ്ങളിലൊന്നായി മാറിയ ജവാന് വേണ്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സിനിമാ മേഖലയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. അധികം അതിഥി വേഷങ്ങള്‍ ദീപിക ചെയ്യാറില്ല. പക്ഷേ ചെയ്യുന്ന അതിഥി വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്.

സാംസങ്ങ് ഗ്യാലക്‌സി സീരീസിന് ഓഫറുകളുടെ പെരുമഴ, ഐഫോണ്‍ 15 പ്രൊ വീഴും, ഡിസ്‌കൗണ്ട് ഇങ്ങനെ
ഷാരൂഖ് ഖാനൊപ്പം നടി ചെയ്ത എല്ലാ ചിത്രങ്ങളും വമ്പന്‍ വിജയങ്ങളാണ്. ദീപികയുടെ ആദ്യ ചിത്രം ഓം ശാന്തി ഓമായിരുന്നു. ഇത് ഷാരൂഖിനൊപ്പമായിരുന്നു. ആ ചിത്രം ബ്ലോക് ബസ്റ്ററായിരുന്നു. അടുത്തതായി ഇരുവരും നായികാ നായകന്മാരായി എത്തിയത് ചെന്നൈ എക്‌സ്പ്രസിലായിരുന്നു. ഈ ചിത്രവും ബ്ലോക്ബസ്റ്ററായിരുന്നു. ഈ വര്‍ഷം ഇറങ്ങിയ പത്താനിലും ദീപികയായിരുന്നു നായിക. ചിത്രം ബോക്‌സോഫീസില്‍ ആയിരം കോടിയില്‍ അധികം നേടിയിരുന്നു.
താന്‍ അതിഥി വേഷങ്ങള്‍ അഥവാ കാമിയോ റോളുകള്‍ക്ക് പണം വാങ്ങാറില്ലെന്നും ദീപിക പറയുന്നു. ഭര്‍ത്താവായ രണ്‍വീര്‍ സിംഗിനൊപ്പം 83, സര്‍ക്കസ് എന്നീ രണ്ട് ചിത്രങ്ങളില്‍ അതിഥി വേഷങ്ങള്‍ ചെയ്തിരുന്നു. അതിലൊന്നും താന്‍ പണം വാങ്ങിയിട്ടില്ല. കാരണം 83യുടെ ഭാഗമാകണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത്രയും വലിയ നേട്ടം സ്വന്തമാക്കിയ ഒരാളുടെ പിന്നിലെ ശക്തിയെന്ന നിലയിലുള്ള ശക്തമായ സ്ത്രീകഥാപാത്രമായി നില്‍ക്കാനായി താന്‍ ആഗ്രഹിച്ചിരുന്നു. കാരണം എന്റെ അമ്മ അങ്ങനെ നിന്നൊരു വ്യക്തിയാണ്. ഇത് അത്തരം ജീവിതത്തില്‍ സ്വന്തം ഭര്‍ത്താക്കന്മാരുടെ കരിയറിനായി വലിയ ത്യാഗങ്ങള്‍ ചെയ്ത ഭാര്യമാര്‍ക്കായുള്ള തന്റെ സമര്‍പ്പണമാണെന്നും ദീപിക പറഞ്ഞു.
1983ലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ കഥ പറഞ്ഞ ചിത്രമാണ് 83. ചിത്രത്തില്‍ ഇന്ത്യന്‍ ടീമിന്റെ നായകനായ കപില്‍ ദേവിന്റെ റോളിലാണ് രണ്‍വീര്‍ സിംഗ് എത്തിയത്. കപിലിന്റെ ഭാര്യയുടെ റോളാണ് ദീപിക ചിത്രത്തില്‍ അഭിനയിച്ചത്. ഷാരൂഖ് ഖാന്് വേണ്ടി ഏത് ചിത്രത്തിലും സ്‌പെഷ്യല്‍ അപ്പിയറന്‍സിന് തയ്യാറാണെന്ന് ദീപിക പറഞ്ഞു. രോഹിത് ഷെട്ടിക്ക് വേണ്ടിയും അതിഥി വേഷങ്ങള്‍ ചെയ്യുമെന്നും ദീപിക പറഞ്ഞു.
അതേസമയം സര്‍ക്കസും, 83യും ബോക്‌സോഫീസില്‍ വന്‍ പരാജയങ്ങളായിരുന്നു. എന്നാല്‍ ജവാന്‍ മെഗാ ഹിറ്റായി മാറുകയും ചെയ്തു. അതേസമയം ജവാന്റെ ബജറ്റും അടുത്തിടെ ഔദ്യോഗികമായി പുറത്തുവന്നിരുന്നു. സംവിധായകനായ അറ്റ്‌ലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നും അറ്റ്‌ലി പറഞ്ഞു.












Click it and Unblock the Notifications