പ്രതിഫലത്തില്‍ മാത്രമല്ല സ്റ്റൈലിലും ദീപിക താരറാണി, അണിഞ്ഞ ആഭരണങ്ങള്‍ക്ക് വില ലക്ഷങ്ങള്‍
മുംബൈ: ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം ഇപ്പോള്‍ ദീപിക പദുക്കോണിന് പിന്നാലെയാണ്. കഴിഞ്ഞ ദിവസം പ്രഭാസിനൊപ്പമുള്ള പുതിയ ചിത്രം കല്‍ക്കി 2898 എഡിയുടെ പ്രമോഷനായി ദീപിക എത്തിയതാണ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്. ആറ് മാസം ഗര്‍ഭിണിയായിട്ടും സ്വന്തം സിനിമയുടെ പ്രമോഷനായി നടി ഓടിയെത്തിയത് നിരവധി പേരുടെ പ്രശംസയ്ക്ക് കാരണമായിരുന്നു.
മുംബൈയിലായിരുന്നു ചിത്രത്തിന്റെ പ്രമോഷന്‍ നടന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന കല്‍ക്കി പാന്‍ ഇന്ത്യന്‍ ചിത്രമാണ്. പ്രഭാസിനെയും ദീപികയെയും കൂടാതെ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ പോലുള്ള സീനിയര്‍ താരങ്ങളും ചിത്രത്തില്‍ സുപ്രധാന വേഷം ചെയ്യുന്നുണ്ട്.

അതേസമയം ഗര്‍ഭിണിയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച ശേഷം പൊതുമധ്യത്തില്‍ അപൂര്‍വമായിട്ടേ ദീപിക പ്രത്യക്ഷപ്പെടാറുള്ളൂ. എന്നാല്‍ പ്രമോഷനല്‍ പരിപാടികള്‍ക്കായി വളരെ സ്റ്റൈലിഷായിട്ടാണ് നടി എത്തിയത്. അതുകൊണ്ട് ചിത്രങ്ങള്‍ എല്ലാം വൈറലായിരുന്നു. ദീപിക അണിഞ്ഞ കറുത്ത വസ്ത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഇഅക്കാര്യം സെര്‍ച്ച് ചെയ്തത്. ഗംഭീര ലുക്കുള്ള ഈ വസ്ത്രം സ്പാനിഷ് ലക്ഷ്വറി ബ്രാന്‍ഡായ ലോവെയുടേതാണ്. ഇത് കുറച്ച് വിലയേറിയതാണ്. 1.14 ലക്ഷം രൂപയാണ് ഇതിന്റെ വില. അതുകൊണ്ട് ഈ വസ്ത്രങ്ങള്‍ ലോവെയുടെ ഒഫീഷ്യല്‍ സ്റ്റോറില്‍ നിന്നോ റീട്ടെയില്‍ സ്‌റ്റോറില്‍ നിന്നോ മാത്രമേ വാങ്ങാനാവൂ.
അതേസമയം ലോവെയുടെ വസ്ത്രങ്ങള്‍ക്കൊപ്പം തന്നെ മാഗ്ദ ബുട്രിമിന്റെ ചെരിപ്പുകളാണ് പെയറായി ദീപിക ഉപയോഗിച്ചത്. ഇതിന് 41500 രൂപയാണ് വില. ഈ പ്രമോഷനല്‍ ഇവന്റില്‍ ഏറെ പ്രാധാന്യവും കല്‍ക്കി ടീം നല്‍കിയിരുന്നു. അതുകൊണ്ട് ലുക്കിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു.
എന്നാല്‍ ദീപികയുടെ വസ്ത്രങ്ങള്‍ക്കൊപ്പം ധരിച്ച ആഭരണങ്ങളും എറെ ശ്രദ്ധ നേടിയിരുന്നു. കാര്‍ട്ടിയറിന്റെ ആഭരണങ്ങളാണ് നടി ധരിച്ചിരുന്നത്. ഇതും വളരെ ആഡംബരമേറിയതാണ്. 1.16 കോടിയാണ് ഇതിന്റെ വില. ദീപികയുടെ കൈകളില്‍ വജ്രങ്ങള്‍ കൊണ്ടുള്ള ബ്രേസ്ലെറ്റുകളും അണിഞ്ഞിരുന്നു. ഏറ്റവും ആകര്‍ഷകമായിരുന്നു ഈ ആഭരണം.
പാന്തരെ ഡി കാര്‍ട്ടിയര്‍ ബ്രേസ്ലെറ്റാണ് ദീപിക ധരിച്ചത്. 18 ക്യാരറ്റ് വൈറ്റ് ഗോള്‍ഡാണ് ഇതില്‍ പതിപ്പിച്ചിരിക്കുന്നത്. അതിനൊപ്പം തന്നെ എമറാള്‍ഡും, വജ്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 53.50 ലക്ഷമാണ് ഇതിന്റെ വില. ഇതനൊപ്പം ജസ്റ്റ് ഉന്‍ ക്ലോ ബ്രേസ്ലെറ്റും, റോസ് ഗോള്‍ഡിലുള്ള പാന്തരെ ഡി കാര്‍ട്ടിയര്‍ ബ്ലേസ്ലെറ്റും ദീപിക അണിഞ്ഞിരുന്നു.
ഏറ്റവും സിംപിളും അതുപോലെ ആഡംബരത്തില്‍ മുന്നില്‍ നില്‍ക്കുന്നവയുമായിരിക്കും ഈ ആഭരണങ്ങള്‍ എന്നതാണ് ഇവയുടെ പ്രത്യേകത. ഈ ഇവന്റ് മൊത്തം ഡാര്‍ക് തീമിലായിരുന്നു നടന്നത്. പ്രഭാസ് ഓവര്‍സൈഡ് ടീഷര്‍ട്ടും ഫേഡായിട്ടുള്ള കറുത്ത ജീന്‍സുമാണ് ധരിച്ചത്. അമിതാഭ് ബച്ചന്‍ കറുത്ത ഹൂഡിയാണ് ധരിച്ചത്.












Click it and Unblock the Notifications