ആനന്ദ് അംബാനിയുടെ സംഗീതില്‍ തിളങ്ങി ദീപിക, ടൊറാനിയുടെ സാരിയും വൈറല്‍; വില ഇത്ര
മുംബൈ: ദീപിക പദുക്കോണ്‍ കല്‍ക്കി 2898 എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിന്റെ ആവേശത്തിലാണ്. നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ ദീപികയുടെ പ്രതിഫലവും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗര്‍ഭിണിയായതിന് ശേഷം ഓരോ തവണ നടി പൊതുവേദിയില്‍ വരുമ്പോഴെല്ലാം അത് വാര്‍ത്തയാവാറുണ്ട്.
കല്‍ക്കിയുടെ പ്രമോഷന്‍ സമയത്ത് ദീപിക എത്തിയിരുന്നു. കല്‍ക്കിയില്‍ ദീപിക ഗര്‍ഭിണിയായിട്ടാണ് അഭിനയിച്ചത്. അതേസമയം കഴിഞ്ഞ ദിവസം ദീപിക ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ക്ക് എത്തിയിരുന്നു. ദീപികയുടെ വസ്ത്രങ്ങള്‍ അടക്കം ഇതോടെ ട്രെന്‍ഡിംഗായിരിക്കുകയാണ്.

ദീപിക ധരിച്ചത് ഒരു പര്‍പ്പിള്‍ സാരിയാണ്. ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും സംഗീത് പരിപാടിക്കായിരുന്നു ദീപിക മനോഹരമായ ഈ സാരി ധരിച്ച് എത്തിയത്. ചടങ്ങില്‍ നടിയുടെ ബേബി ബംപും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിറവവയറില്‍ ഏറെ സുന്ദരിയായിരുന്നു ദീപിക.
ഏറെ പ്രത്യേകതകള്‍ ഉള്ള സാരിയായിരുന്നു ദീപിക ധരിച്ചത്. ടൊറാനി എന്ന ബ്രാന്‍ഡിന്റെ സാരിയാണ് ദീപിക ധരിച്ചത്. ശാലീന നതാനിയാണ് ഇത് ഡിസൈന്‍ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇതിന്റെ വില എത്രയാണെന്നും എവിടെ വാങ്ങാന്‍ ലഭിക്കും എന്നെല്ലാം ആരാധകര്‍ തിരഞ്ഞ് കൊണ്ടിരിക്കുകയാണ്.
ഹുക്കും കി റാണി സാരി സെറ്റ് എന്നാണ് ഈ മനോഹരമായ സാരി അറിയപ്പെടുന്നത്. ടൊറാനിയുടെ ലീല കളക്ഷനില്‍ ഉള്ളതാണ് ഈ മനോഹര വസ്ത്രം. 3400 മണിക്കൂറുകളുടെ പരിശ്രമത്തിലാണ് ഇവ നെയ്‌തെടുത്തത്. 16ാം നൂറ്റാണ്ടിലെ ഹൈദരാബാദിലെ ചൗമഹല്ല കൊട്ടാരത്തിന്റെയും കറാച്ചിയിലെ ചൗകാണ്ഡിയിലെ ശവകുടീരങ്ങളുടെയും ഡിസൈനിലാണ് ഇവ നിര്‍മിച്ചെടുത്തത്.
കൈകൊടുത്ത് എംബ്രോയഡ് ചെയ്ത് പിടിപ്പിച്ച മുത്തുകള്‍, വൈരങ്ങള്‍, പല ആഡംബര വസ്തുക്കള്‍ എന്നിവ ഈ സാരിയില്‍ ഉണ്ട്. ദീപികയ്ക്ക് ഇന്ത്യന്‍ വസ്ത്രങ്ങളോടും അതുപോലെ പരമ്പരാഗത രീതികളോടും എത്ര വലിയ താല്‍പര്യമുണ്ടെന്ന് തെളിയിക്കുന്നതാണ്. അടുത്തിടെയെല്ലാം ദീപിക സാരിയാണ് സുപ്രധാന ചടങ്ങുകള്‍ക്ക് ധരിക്കാറുള്ളത്.
അതേസമയം ഈ സാരിയുടെ വില ബോളിവുഡിലെ പല താരങ്ങളെയും അമ്പരപ്പിക്കുന്നതാണ്. 1.92 ലക്ഷം രൂപയാണ് ഈ ആഡംബര സാരിയുടെ വില. വളരെ ചെലവേറിയ കാര്യമാണ് ഇവ നെയ്‌തെടുക്കുകയെന്നത്. എന്നാല്‍ ദീപികയ്ക്ക് സാരിക്ക് മാത്രമല്ല ചെലവ് വന്നിരിക്കുന്നത്. മൂന്ന് ലക്ഷത്തോളം രൂപയാണ് ഇതിനോട് ധരിക്കാനുളള ആക്‌സസറികള്‍ക്കായി ദീപിക ചെലവിട്ടത്.
30000 രൂപയാണ് മേക്കപ്പിന് മാത്രമായി ചെലവായത്. അതേസമയം കുഞ്ഞ് ജനിക്കുന്നതിന് മുമ്പായി അഞ്ച് ഫോട്ടോഷൂട്ടുകള്‍ വരെ ദീപികയ്ക്കുണ്ട്. ഓരോന്നും പ്രത്യേക സ്റ്റൈലില്‍ഉള്ളതായിരിക്കും. രോഹിത് ഷെട്ടിയുടെ സിംഗം എഗെയിനാണ് ദീപികയുടെ വരാനിരിക്കുന്ന ചിത്രം.












Click it and Unblock the Notifications