Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയിയെ വീഴ്ത്തുമോ ജൂനിയര്‍ എന്‍ടിആര്‍? ദേവരയില്‍ പ്രതിഫലം വേറെ ലെവല്‍; ജാന്‍വിക്കും കോടികള്‍

ഹൈദരാബാദ്: തെലുങ്ക് സിനിമ ഇപ്പോള്‍ ചെറിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെ വലിയ വിജയങ്ങള്‍ തെലുങ്കില്‍ ഉണ്ടായിട്ടില്ല. ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലാണ് അവരുടെ പ്രതീക്ഷ. അതില്‍ പ്രധാനപ്പെട്ട ചിത്രമാണ് ജൂനിയര്‍ എന്‍ടിആറിന്റെ ദേവര. സെപ്റ്റംബര്‍ 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

തെലുങ്ക് ബോക്‌സോഫീസില്‍ വന്‍ തരംഗമാകും ചിത്രമെന്ന പ്രതീക്ഷയിലാണ് ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍. എസ്എസ് രാജൗലിയുടെ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ അഭിനയിക്കുന്ന ചിത്രമാണിത്. രണ്ട് വര്‍ഷത്തോളമായി എന്‍ടിആറിനെ ആരാധകര്‍ സ്‌ക്രീനില്‍ കണ്ടിട്ട്. അതുകൊണ്ട് തന്നെ ദേവരയ്ക്ക് വലിയ ഹൈപ്പാണ് ഉള്ളത്.

jr-ntr-remuneration-in-devara

നേരത്തെ ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളുമെല്ലാം പുറത്തുവിട്ടിരുന്നു. ട്രെയിലര്‍ വന്‍ തരംഗമായി മാറി കഴിഞ്ഞിരിക്കുകയാണ്. കടലിന്റെ പശ്ചാത്തലത്തില്‍ വരുന്ന ആക്ഷന്‍ ചിത്രമാണിത്. നിറയെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. അനിരുദ്ധാണ് ഗാനങ്ങള്‍ ചെയ്തിരിക്കുന്നത്. ജനതാ ഗ്യാരേജ്, ശ്രീമന്ദുഡു, ഭരത് അനേ നേനു എന്നീ മെഗാ ഹിറ്റുകള്‍ ഒരുക്കിയ കൊരട്ട ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

എന്‍ടിആര്‍ ആരാധകര്‍ക്ക് വേണ്ടതെല്ലാം ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. ദേവര രണ്ട് ഭാഗങ്ങളിലായിട്ടാണ് പുറത്തിറക്കുന്നത്. നിറയെ വിഎഫ്എക്‌സ് രംഗങ്ങളും ചിത്രത്തിലുണ്ട്. 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

ഏറെ പ്രത്യേകതകള്‍ ചിത്രത്തിനുണ്ട്. ബോളിവുഡ് സൂപ്പര്‍ താരം സെയ്ഫ് അലി ഖാനാണ് ദേവരയില്‍ വില്ലന്‍ വേഷം ചെയ്യുന്നത്. ഇതിനോടകം സെയ്ഫിന്റെ ഫസ്റ്റ് ലുക്ക് അടക്കം പുറത്തുവിട്ടപ്പോള്‍ തരംഗമായിരുന്നു. ഭൈര എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍ അവതരിപ്പിക്കുന്നത്.

ബോളിവുഡിലെ യുവ നായിക ജാന്‍വി കപൂറിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ജനതാ ഗ്യാരേജിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ കൊരട്ടല ശിവയുടെ ചിത്രത്തില്‍ നായകനാവുകയാണ്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, മുരളി ശര്‍മ, നരൈന്‍, കലൈയരസന്‍, പോലുള്ള പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്.

അതേസമയം ജൂനിയര്‍ എന്‍ടിആറിന് ചിത്രത്തില്‍ വമ്പന്‍ പ്രതിഫലമാണ് ലഭിച്ചിരിക്കുന്നത്. 60 കോടിയാണ് താരത്തിന് ലഭിച്ചിരിക്കുന്ന പ്രതിഫലമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ലാഭവിഹിതവും താരത്തിന് ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അങ്ങനെയെങ്കില്‍ തെലുങ്ക് സിനിമയിലെ തന്നെ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി ജൂനിയര്‍ എന്‍ടിആര്‍ മാറും.

ചിത്രത്തിലെ നായികയായ ജാന്‍വി കപൂറിന് അഞ്ച് കോടി രൂപ വരെയാണ് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. സെയ്ഫ് അലി ഖാന് പത്ത് കോടിയാണ് പ്രതിഫലം. പ്രകാശ് രാജിന് ഒന്നര കോടിയും, ശ്രീകാന്തിന് 50 ലക്ഷവും, നരൈന് 40 ലക്ഷവും, മുരളി ശര്‍മയ്ക്ക് 40 ലക്ഷവും കലൈയരസന് 25 ലക്ഷവും പ്രതിഫലമായി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+