ഇളയരാജയാവാന്‍ ധനുഷ്, കോടികള്‍ പോക്കറ്റിലെത്തും; ഒരു ദിവസം ലഭിക്കുക 1 കോടി, മൊത്തം പ്രതിഫലം ഇത്ര
തമിഴ് സിനിമയില്‍ ഒരു പാന്‍ ഇന്ത്യ താരമുണ്ടെങ്കില്‍ അത് യുവനിരയില്‍ ധനുഷായിരിക്കും. കമല്‍ഹാസനെ പോലെ സകലാവല്ലഭനെന്ന് ധനുഷിനെ വിളിക്കാവുന്നതാണ്. അഭിനയം, നിര്‍മാണം, സംവിധാനം, പാട്ടെഴുത്ത്, തുടങ്ങിയ സകല മേഖലയിലും ധനുഷ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ ധനുഷിന്റേതായി പുറത്തുവന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. വലിയ വിജയമായി മാറിയിരുന്നു ഈ ചിത്രം.
അതേസമയം ഇതിഹാസ സംഗീത സംവിധായകന്‍ ഇളയരാജയുടെ ബയോപിക്കിലാണ് ധനുഷ് ഇനി അഭിനയിക്കുന്നത്. ആരാധകരും തമിഴ് സിനിമാലോകവും ഈ ചിത്രത്തിനായി കാത്തിരിക്കുകയാണ്. അരുണ്‍ മാതേശ്വരനാണ് ഈ ചിത്രം ഒരുക്കുന്നത്.

അതേസമയം ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ ഒരുക്കിയ സംവിധായകനാണ് അരുണ്‍ മാതേശ്വരന്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് ചെന്നൈയില്‍ കമല്‍ഹാസന്‍ ചിത്രം ലോഞ്ച് ചെയ്തത്. ചിത്രത്തിനായി കഥ എഴുതുന്നത് കമല്‍ഹാസനാണ്. ജീവാ രാജയ്യ എന്ന സാധാരണക്കാരന്‍ എന്ന സംഗീത ഇതിഹാസമായ ഇളയരാജയായി മാറിയെന്നതാണ് ചിത്രത്തില്‍ കാണിക്കുക.
82കാരനായ ഇളയരാജ ചിത്രത്തിന് വേണ്ട നിര്‍ണായക സംഭാവനകള്‍ നല്‍കും. എന്നാല്‍ ധനുഷ് ഈ റോളിനായി ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്നുണ്ട്. അതേസമയം ചിത്രത്തിനായി റെക്കോര്‍ഡ് പ്രതിഫലമാണ് ധനുഷ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ തമിഴ് സിനിമാ താരങ്ങളില്‍ തന്നെ മുന്നിലെത്താനും ഇതോടെ ധനുഷിന് സാധിക്കും.
ധനുഷ് അടുത്തിടെ വലിയൊരു ആഡംബര വീട് തന്നെ സ്വന്തമാക്കിയിരുന്നു. അതുപോലെ തമിഴ്‌നാട്ടിലെ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്റെ കെട്ടിടത്തിനായി ഒരു കോടി രൂപയും സംഭാവന നല്‍കിയിരുന്നു. തുടരെ വിജയ ചിത്രങ്ങളുമായി നില്‍ക്കുന്ന ധനുഷിന് അതുകൊണ്ട് ഇളയരാജയുടെ ചിത്രം വമ്പന്‍ ഹിറ്റാക്കി മാറ്റേണ്ടതുണ്ട്. രായനാണ് ധനുഷിന്റേതായി ഇനി റിലീസാവാനുള്ള ചിത്രം.
നിലവില്‍ 30 കോടിയില്‍ അധികം പ്രതിഫലമാണ് ധനുഷ് വാങ്ങാനാറുള്ളത്. എന്നാല്‍ ഇളയരാജയുടെ ബയോപ്പിക്കിനായി അന്‍പത് കോടിയാണ് പ്രതിഫലമായി ധനുഷ് വാങ്ങാറുള്ളത്. പാന്‍ ഇന്ത്യന്‍ താരമെന്ന നിലയിലാണ് ധനുഷ് ഇത്ര വലിയ തുക വാങ്ങുന്നത്. തെലുങ്കില്‍ ശേഖര്‍ കമ്മുലയുടെ വലിയൊരു ചിത്രവും ധനുഷിന്റേതായി റിലീസാവാനുണ്ട്. കുബേര എന്ന ഈ ചിത്രത്തില്‍ രശ്മിക മന്ദാനയും നാഗാര്‍ജുനയും അഭിനയിക്കുന്നുണ്ട്.
അതേസമയം ഇളയരാജയ്ക്കായി അന്‍പത് ദിവസത്തെ ഡേറ്റാണ് ധനുഷ് നല്‍കിയിരിക്കുന്നത്. അതായത് നിത്യേന ഒരു കോടി രൂപ ധനുഷിന് പ്രതിഫലമായി ലഭിക്കും. സിനിമകള്‍ വേഗത്തില്‍ തീര്‍ക്കുന്നതാണ് ധനുഷിന്റെ ശൈലി. എന്നാല്‍ രജനീകാന്ത്, വിജയ്, അജിത്ത് എന്നിവരെ വെച്ച് നോക്കുമ്പോള്‍ ധനുഷിന്റെ പ്രതിഫലം വളരെ കുറവാണ്.
ഇവരെല്ലാം നൂറുകോടിക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവരാണ്. 70 ദിവസം വരെ ഇവര്‍ ഷൂട്ടിനായി അനുവദിക്കാറുമുണ്ട്. അതേസമയം ധനുഷും ശിവകാര്‍ത്തിയേകനും ഒരേപ്രതിഫലമാണ് വാങ്ങാറുള്ളത്. സിനിമയുടെ വലിപ്പം നോക്കിയാണ് താരം പ്രതിഫലം നിശ്ചയിക്കാറുള്ളത്. 35 കോടി വരെ പ്രതിഫലം കുറയ്ക്കാറുമുണ്ട്.












Click it and Unblock the Notifications