Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാനൊരു ക്രിസ്‌ത്യാനി പെൺകുട്ടിയുമായി പ്രണയത്തിലെന്ന് പറഞ്ഞു, അച്ഛന്റെ പ്രതികരണം ഞെട്ടിച്ചു'; ധ്യാൻ

മലയാളികളുടെ ഇഷ്‌ട നടനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ രണ്ട് മക്കളും സിനിമാ രംഗത്ത് സജീവമാണ്. അതിൽ വിനീത് ശ്രീനിവാസൻ സംവിധാനത്തിലാണ് കൂടുതലായി ശ്രദ്ധിക്കുന്നത്. എന്നാൽ ധ്യാൻ ശ്രീനിവാസൻ മലയാളത്തിൽ ഇന്ന് തിരക്കേറിയ ഒരു നടനാണ്. നിരവധി ചെറു ചിത്രങ്ങളാണ് താരം നായകനായി എത്തിയത്. ഇപ്പോഴിതാ തന്റെ അച്ഛനുമായുള്ള ബന്ധത്തെ കുറിച്ചും, പ്രണയം എങ്ങനെയാണ് അച്ഛൻ സ്വീകരിച്ചതെന്നും പറയുകയാണ് ധ്യാൻ.

തന്റെ പ്രണയത്തെ പറ്റിയും അതിനെ അച്ഛൻ എങ്ങനെയാണ് സ്വീകരിച്ചതെന്നുമൊക്കെ ധ്യാൻ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഷൈൻ ടോം ചാക്കോയ്ക്കും എംഎ നിഷാദിനുമൊപ്പം അയ്യർ ഇൻ അറേബ്യ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

dhyanandsreenivasan

'ഞാനൊരു ക്രിസ്ത്യാനി പെണ്‍കുട്ടിയെയാണ് വിവാഹം കഴിച്ചത്. ശ്രീനിവാസന്റെ മകന്‍ വേറെ മതത്തിലുള്ള കുട്ടിയെ കല്യാണം കഴിച്ചത് വളരെ സെന്‍സിറ്റീവായിട്ടുള്ള വിഷയമാണ്. വേണമെങ്കില്‍ ഇത് പറഞ്ഞ് പല പ്രശ്‌നങ്ങളും ഉണ്ടാക്കാവുന്നതാണ്. അച്ഛനും അമ്മയും ലവ് മ്യാരേജ് ആയിരുന്നു. അവർ രജിസ്‌റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം ചെയ്‌തത്‌' ധ്യാൻ പറഞ്ഞു.

'ആ കുട്ടിയെ അവന് ഇഷ്‌ടമാണെങ്കില്‍ കല്യാണം കഴിച്ചോട്ടെ, നമുക്ക് പോയി സംസാരിക്കാമെന്ന് പറഞ്ഞ് അച്ഛനാണ് ആദ്യം അവിടേക്ക് പോയത്. ഞാന്‍ അമ്മയോട് മാത്രമാണ് കാര്യം പറഞ്ഞത്. പിറ്റേന്ന് അവര്‍ വണ്ടിയുമെടുത്ത് പോയി അവിടെ സംസാരിച്ചു. ഉറച്ച തീരുമാനമാണോ എന്ന് മാത്രമേ എന്നോട് ചോദിച്ചിട്ടുള്ളു.' ധ്യാൻ വെളിപ്പെടുത്തി.

അച്ഛന്‍ ഒരു റിബലായിരുന്നുവെന്നും ധ്യാൻ പറഞ്ഞു. 'അച്ഛൻ ഒരു റിബലായിരുന്നു. അച്ഛനും അമ്മയും രജിസ്‌റ്റര്‍ ഓഫീസില്‍ വച്ചാണ് കല്യാണം കഴിച്ചത്. അന്ന് അവര്‍ക്ക് കിട്ടാത്ത പിന്തുണയൊക്കെ ഇക്കാര്യത്തില്‍ എനിക്ക് തന്നു.' ധ്യാൻ വ്യക്തമാക്കി.

സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റ്നസിനെ കുറിച്ചും അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ സംസാരിച്ചു. പലപ്പോഴും കോമഡി എഴുതുമ്പോൾ പോലും ഇപ്പോൾ ഒരുപാട് പരിമിതികളുണ്ടെന്നാണ് താരം പറയുന്നത്. 'ഭയങ്കര സെൻസിറ്റീവ് ആണല്ലോ ഇപ്പോൾ. കുറെ വിഷയങ്ങളുണ്ട്. പണ്ടൊക്കെ നമ്മൾ ബോഡി ഷെയിമിങ്, പൊളിറ്റിക്കൽ ആയിട്ടുള്ള കാര്യങ്ങൾ ഒക്കെ കൊടുക്കാറുണ്ട്. ഇപ്പോൾ ആളുകൾ വളരെ സെൻസിറ്റീവ് ആണ്' ധ്യാൻ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+