റോബിനും ആരതിയും ഹണിമൂണിനായി 2 വർഷത്തെ വിദേശ യാത്രയിൽ? എന്തിനാണ് നുണ പറയുന്നതെന്ന് ആരാധകർ
ബിഗ് ബോസ് താരങ്ങളിൽ ഏറ്റവും ജനപ്രീതി ഉണ്ടായിരുന്ന വ്യക്തികളിൽ ഒരാൾ തന്നെയായിരുന്നു ഡോ. റോബിൻ രാധാകൃഷ്‌ണൻ. ബിഗ് ബോസിൽ കിരീടം നേടിയവരേക്കാൾ ഫാൻ ബേസ് ഉണ്ടായിരുന്നത് കൊണ്ട് തന്നെ റിയാലിറ്റി ഷോയിൽ നിന്ന് ഇറങ്ങിയ ശേഷവും റോബിൻ സമൂഹ മാധ്യമങ്ങളിൽ താരമായി തിളങ്ങി നിന്നിരുന്നു. അതിനിടെയാണ് അവതാരകയും സംരഭകയുമായ് ആരതി പൊടിയുമായി കണ്ടു മുട്ടുന്നതും ഇരുവരും പ്രണയത്തിലാവുന്നതും.
ഏകദേശം രണ്ട് വർഷത്തോളം നീണ്ടുനിന്ന കാത്തിരിപ്പിന് ശേഷമാണ് അടുത്തിടെ ഇരുവരും വിവാഹിതരായത്. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഫെബ്രുവരി 16ന് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സന്നിഹിതരായത്. എങ്കിലും ഓൺലൈൻ മീഡിയ ഇവിടെ കൃത്യമായി എത്തിയിരുന്നു.

ഒൻപത് ദിവസത്തോളം നീണ്ടുനിന്ന ആഡബരങ്ങളോട് കൂടിയ കല്യാണമാണ് നടന്നത്. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു. ബോളിവുഡ് ശൈലിയിൽ ഇരുവരും വസ്ത്രം അണിഞ്ഞുള്ള ചിത്രങ്ങളും അതിനൊപ്പം ഹാൽദി വീഡിയോകളും ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇരുവരുടെയും ഹണിമൂൺ വിശേഷങ്ങളാണ് ഇപ്പോൾ ആരാധകർ കൂടുതലായി ഏറ്റെടുത്തിരിക്കുന്നത്.
ഏറ്റവും ഒടുവിലായി വന്ന വീഡിയോകൾ ഇരുവരും വിദേശത്തേക്ക് പറന്നുവെന്നാണ് സൂചിപ്പിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് റോബിനും ആരതിയും ഹണിമൂൺ യാത്ര ആരംഭിച്ചത്. എയർപോർട്ടിൽ നിന്നുള്ള ഇരുവരുടെയും ദൃശ്യങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു. കറുത്ത വസ്ത്രം അണിഞ്ഞാണ് ഇരുവരും വീഡിയോയിൽ ഉള്ളത്. ഇവർക്കൊപ്പം മാതാപിതാക്കളെയും അടുത്ത സുഹൃത്തുക്കളെയും കാണാൻ കഴിയും.
ഹാപ്പി ജേർണി പറയൂ എന്ന് മാത്രമാണ് റോബിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഏത് രാജ്യത്തേക്ക് ആണ് ആദ്യം യാത്ര തിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. നേരത്തെ രണ്ട് വർഷത്തെ ഹണിമൂൺ യാത്രയാണ് തങ്ങൾ പ്ലാൻ ചെയ്യുന്നത് എന്നായിരുന്നു റോബിൻ പറഞ്ഞത്. ഇതോടെ ആരാധകർ കമന്റ് ബോക്‌സിൽ ഇക്കാര്യം എടുത്തു പറയുകയും മറ്റ് പ്രചാരണങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.
'എന്തിനാണ് ഇങ്ങനെ നുണ എഴുതി വിടുന്നത്' എന്നാണ് ചില ആരാധകർ ചോദിക്കുന്നത്. രണ്ട് വർഷം ഒരുമിച്ചല്ല പലപ്പോഴായി 27 രാജ്യങ്ങളിലൂടെ സഞ്ചരിക്കുമെന്നാണ് അവർ പറഞ്ഞതെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. മാധ്യമങ്ങളാണ് ഈ കള്ള പ്രചാരണം നടത്തുന്നതെന്നും അവർ പറഞ്ഞതല്ല എഴുതി വിടുന്നതെന്നും ആരാധകർ ദേഷ്യത്തോടെ പറയുന്നുണ്ട്. ഇങ്ങനെ പരസ്യമായി യാത്ര പോവുന്നത് എന്തിനെന്നും ചിലർ ചോദിക്കുന്നുണ്ട്.
അതിനിടെ ഇരുവരുടെയും വിവാഹം വലിയ രീതിയിൽ ഏറ്റെടുത്തതിന് പിന്നാലെ റോബിൻ വാങ്ങിയ സ്ത്രീധനത്തെ കുറിച്ചുള്ള ചില വാർത്തകളും ശ്രദ്ധ നേടിയിരുന്നു. കോടികൾ വിലമതിക്കുന്ന കാറും സ്വർണവും ഒക്കെയാണ് റോബിന് ആരതിയുടെ കുടുംബം സ്ത്രീധനമായി നൽകിയത് എന്നായിരുന്നു ചില റിപ്പോർട്ടുകൾ. എന്നാൽ ഇതൊക്കെയും റോബിൻ പൂർണമായി തള്ളിയിരുന്നു. ഒരു രൂപ പോലും താൻ സ്ത്രീധനം വാങ്ങിയിട്ടില്ലെന്നാണ് റോബിൻ പറഞ്ഞത്.












Click it and Unblock the Notifications