റോബിനെ ബിഗ് ബോസ് താരങ്ങൾ ഒറ്റപ്പെടുത്തിയോ? കല്യാണത്തിന് ലാലേട്ടനും വന്നില്ല, പങ്കെടുത്തത് ആ നടി മാത്രം
രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബിഗ് ബോസ് താരം റോബിൻ വിവാഹിതനായത്. ആരതി പൊടിയായിരുന്നു വധു. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഇരുവരുടെയും വിവാഹ ആഘോഷമായിരുന്നു പ്രധാന വാർത്ത. ഒൻപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ആഡംബരങ്ങളോട് കൂടിയ വിവാഹമാണ് ഇരുവരുടേതും. ഒടുവിൽ ഫെബ്രുവരി 16നാണ് റോബിൻ ആരതിയുടെ കഴുത്തിൽ വരണമാല്യം അണിയിച്ചത്.
ഗുരുവായൂർ അമ്പലനടയിൽ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സൃഹുത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ഓൺലൈൻ മീഡിയാസ് നിരവധി പേർ വിവാഹത്തിന് സാക്ഷികളായി അവിടെ ഉണ്ടായിരുന്നു. നേരത്തെ തന്നെ ഗുരുവായൂരിൽ വച്ചാവും തങ്ങളുടെ വിവാഹമെന്ന കാര്യം റോബിൻ വെളിപ്പെടുത്തിയിരുന്നു.

അതിന്റെ മൂന്ന് ദിവസം മുൻപ് ഇരുവരും ബോളിവുഡ് ശൈലിയിൽ വിവാഹ വേഷത്തിൽ പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ ആകാംക്ഷയിൽ ആയി. ഗുരുവായൂർ എന്നത് വെറുതെ പറഞ്ഞതാണെന്നും വിവാഹം കഴിഞ്ഞുവെന്നുമൊക്കെ സംശയങ്ങൾ ഉയരുകയും ചോദ്യം ചോദിക്കുകയും ഒക്കെ ചെയ്‌തെങ്കിലും ഒടുവിൽ അതിനെയൊക്കെ കാറ്റിൽ പറത്തി കൊണ്ടാണ് ഇന്നലെ റോബിൻ ആരതിക്ക് താലി ചാർത്തിയത്.
എന്നാൽ ഇതിനിടയിലും ചർച്ചയാവുന്നത് ബിഗ് ബോസ് താരങ്ങളുടെ അസാന്നിധ്യമാണ്. റോബിൻ മത്സരിച്ച നാലാമത്തെ സീസണിൽ വൻ താരനിര തന്നെയാണ് അണിനിരന്നത്. ബിഗ് ബോസിലെ വളരെയധികം ശ്രദ്ധ നേടിയ സീസണുകളിൽ ഒന്ന് കൂടിയായിരുന്നു അത്. അന്ന് സഹ മത്സരാർത്ഥികൾ ആയിരുന്നവരിൽ ഒരാളൊഴികെ മറ്റാരും റോബിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിൽ എത്തിയിരുന്നില്ല.
ഇതോടെ ചോദ്യങ്ങൾ ഉയരുകയാണ്. ബിഗ് ബോസ് താരങ്ങൾ എല്ലാവരും ചേർന്ന് റോബിനെ ഒറ്റപ്പെടുത്തുകയാണോ എന്നതാണ് ആരാധകരുടെ പ്രധാന സംശയം. കാരണം ഗുരുവായൂരിൽ റോബിനെയും ആരതിയെയും കണ്ട് അനുഗ്രഹിക്കാൻ എത്തിയത് സിനിമാ-സീരിയൽ താരമായിരുന്ന ലക്ഷ്‌മി പ്രിയ മാത്രമാണ്. ബിഗ് ബോസ് നാലാം സീസണിൽ റോബിനൊപ്പം മത്സരിച്ച ആളായിരുന്നു ലക്ഷ്‌മി പ്രിയ.
മറ്റൊരു താരവും വിവാഹത്തിൽ പങ്കെടുത്തില്ല എന്നതാണ് ശ്രദ്ധേയം. റിയാസ് സലിം, ദിൽഷ പ്രസന്നൻ, ബ്ലെസ് ലീ, ധന്യ, സൂരജ്, സുചിത്ര, നിമിഷ, ശാലിനി തുടങ്ങിയ വൻ താരനിര ഉണ്ടായിരുന്നിട്ടും ഒരാൾ പോലും കല്യാണത്തിന് വന്നിരുന്നില്ല. ബിഗ് ബോസ് നാലാം സീസണിൽ മോശം പെരുമാറ്റത്തെ തുടർന്ന് പാതിവഴിയിൽ പുറത്താക്കിയെങ്കിലും റോബിന്റെ ജനപ്രീതിയിൽ യാതൊരു ഇടിവും സംഭവിച്ചിരുന്നില്ല.
അതിനിടെ നേരത്തെ ലാലേട്ടനെ ക്ഷണിക്കുമെന്ന് റോബിൻ പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹവും കല്യാണവുമായി ബന്ധപ്പെട്ട ഒരു ആഘോഷങ്ങളിലും പങ്കെടുത്തിരുന്നില്ല. ഇതും ആരാധകർ എടുത്തു പറയുന്നുണ്ട്. റോബിന്റെ ജനപ്രീതിയാണ് ഈ അവഗണനകൾക്ക് കാരണമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
മറ്റ് ചിലരാവട്ടെ ലക്ഷ്‌മി പ്രിയയെ പുകഴ്ത്തി രംഗത്ത് വരികയും ചെയ്‌തിട്ടുണ്ട്. ബിഗ് ബോസിൽ എങ്ങനെ ഒക്കെ നിന്നെന്ന് പറഞ്ഞാലും ലക്ഷ്‌മി പ്രിയക്ക് മാത്രമാണ് റോബിനോദ് സ്നേഹമുള്ളത് എന്നാണ് ചിലർ പറയുന്നത്. കൂടാതെ അവർ ഒരു അനുജനെ പോലെയാണ് റോബിനെ കാണുന്നതെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. ഡോക്‌ടറുടെ ചേച്ചിയമ്മ എന്നും അവരെ ആരാധകർ വിശേഷിപ്പിച്ചു.












Click it and Unblock the Notifications