'മോഹൻലാലും പ്രിയദർശനും ഉള്ളതുകൊണ്ടാണോ എംജി ശ്രീകുമാർ ഗായകനായത്?'; തകർപ്പൻ മറുപടിയുമായി താരം
മലയാളത്തിന്റെ പ്രിയ ഗായകനാണ് എംജി ശ്രീകുമാർ. തട്ടുപൊളിപ്പൻ ഗാനങ്ങൾ മുതൽ മികച്ച യുഗ്മ ഗാനങ്ങളും മെലഡികളും ഒക്കെ ഒരുപോലെ വഴങ്ങുന്ന അപൂർവ പ്രതിഭകളിൽ ഒരാൾ കൂടിയാണ് എംജി. അയ്യപ്പ ഭക്തിഗാന ശാഖയിൽ അത്രയധികം സംഭാവന നൽകിയ ഗായകൻ കൂടിയ എംജി ശ്രീകുമാറിന്റെ ശബ്‌ദം കേൾക്കാത്ത ദിവസം മലയാളികളെ സംബന്ധിച്ച് വളരെ കുറവായിരിക്കും. അഞ്ച് പതിറ്റാണ്ടോളമായി സിനിമയിൽ സജീവമാണ് എംജി.
ഒരു സമ്പൂർണ സംഗീത കുടുംബം തന്നെയാണ് എംജി ശ്രീകുമാറിന്റേത്. പിതാവിൽ നിന്ന് വരദാനമായി കിട്ടിയ സംഗീതത്തിലെ അപൂർവ സിദ്ധി ഉപയോഗപ്പെടുത്തിയ എംജി ദേശീയ അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയ ഗായകൻ കൂടിയാണ്. ലളിതമായ ഗാനാലാപന ശൈലി കൊണ്ട് തന്നെ സാധാരണക്കാർക്കും പ്രിയങ്കരനാണ് എംജി ശ്രീകുമാർ.

കരിയറിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കി തിളങ്ങിയപ്പോഴും ചില കാര്യങ്ങളിൽ വലിയ വിവാദങ്ങൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് കാലങ്ങളായി അദ്ദേഹത്തിന് നേരെ ഉയരുന്ന ആരോപണം. തിരുവനന്തപുരം ബെൽറ്റ് എന്ന് മുൻപ് അറിയപ്പെട്ടിരുന്ന മോഹൻലാൽ-പ്രിയദർശൻ ഉൾപ്പെടെയുള്ളവരുടെ അകമഴിഞ്ഞ പിന്തുണയാണ് എംജിയെ ഗായകനായി വളർത്തിയത് എന്നായിരുന്നു പ്രധാന ആരോപണം.
പല വേദികളിലും ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഈ താരങ്ങളോടും എംജി ശ്രീകുമാറിനോട് നേരിട്ടും ആളുകൾ ഉന്നയിക്കുന്നത് നാം കണ്ടിട്ടുണ്ട്. മോഹൻലാലിന് വേണ്ടി ഒട്ടേറെ ചിത്രങ്ങളിൽ എംജി പാടിയിട്ടുണ്ട്. കൂടാതെ മൂവരും ചെറുപ്രായം തൊട്ട് സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ ഈ ചോദ്യത്തിൽ എംജി നൽകിയ മറുപടി വൈറലാവുകയാണ്. കൈരളി ചാനലിന് നൽകിയ അഭിമുഖത്തിലാണ് എംജി ഇക്കാര്യം സംസാരിച്ചത്.
എംജി ശ്രീകുമാറിന്റെ വാക്കുകൾ
പ്രിയൻ എന്റെ ചവിട്ടുപടിയായിരുന്നു എന്നത് സത്യമാണ്. പലരും പറയുന്നത് കേൾക്കാറുണ്ട്, പ്രിയദർശനും മോഹൻലാലും ഉള്ളത് കൊണ്ടാണ് എംജി ശ്രീകുമാർ എന്ന ഗായകൻ ഉണ്ടായതെന്ന്. അതിന് അവരാണ് ഉത്തരം പറയേണ്ടത് ഞാനല്ല. പലപ്പോഴും പല വേദിയിലും അവർ തന്നെ അതിനുള്ള ഉത്തരം നൽകിയിട്ടുമുണ്ട്. കമുകറ പുരുഷോത്തമൻ സാറിന്റെ പരിപാടിയിൽ പ്രിയൻ ആണ് എനിക്ക് അവാർഡ് തന്നത്.
ആ വേദിയിൽ പ്രിയൻ ഒരു മറുപടി നൽകിയിരുന്നു. ഞാൻ ഇവനെ കൊണ്ട് പാടിച്ചു, എന്റെ കൂട്ടുകാരൻ ആയത് കൊണ്ട്. ഒരു സിനിമയിൽ പാടിച്ചു, രണ്ട് സിനിമയിൽ പാടിച്ചു. അതുകഴിഞ്ഞിട്ട് പല സംവിധായകരും അവനെ വിളിക്കാൻ തുടങ്ങി. സിബി മലയിൽ, തമ്പി കണ്ണന്താനം, ജോഷിയേട്ടൻ അങ്ങനെ പലരും വിളിക്കാൻ തുടങ്ങിയെന്നതാണ് സത്യം. പല സംഗീത സംവിധായകരും പിന്നെ വിളിക്കാൻ തുടങ്ങി.
പ്രിയൻ വെറുതെ വിളിച്ചു പറഞ്ഞാൽ ആർക്കും പാടാൻ കഴിയില്ലല്ലോ, എന്റെ പൊട്ടൻഷ്യൻ കൂടി തിരിച്ചറിഞ്ഞിട്ടാണല്ലോ. നമ്മൾ എല്ലാ ജോണറിലും പാടാൻ കഴിവുള്ള ആളാണെങ്കിൽ നമുക്ക് അവസരങ്ങൾ തേടിയെത്തും. അവിടെയാണ് പ്രിയൻ എനിക്ക് അവസരം തന്നത്, അതുകൊണ്ട് പ്രിയദർശൻ എന്റെ ചവുട്ടുപടിയായി എന്ന് ഞാൻ പറഞ്ഞത്.
ഇനി മോഹൻലാലിനെ കുറിച്ച് പറഞ്ഞാൽ ഇന്നുവരെ എന്നെ പാടിക്കണമെന്നോ പാടിക്കരുതെന്നോ പറഞ്ഞിട്ടില്ല. ഭരതം എന്ന സിനിമയുണ്ടല്ലോ അതിൽ ഞാൻ പാടിയിട്ടില്ലല്ലോ, എന്നുകരുതി ഞങ്ങൾ പിണങ്ങിയോ? ഒരിക്കലുമില്ല. ഞങ്ങൾ ഒരിക്കലും പിണങ്ങില്ല, ആർക്കും പിണക്കാനും കഴിയില്ല. ഇപ്പൊ ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങളിലും ഞാൻ പാടിയിട്ടില്ല. വർഷങ്ങൾക്ക് ശേഷമാണ് തുടരും എന്ന ചിത്രത്തിൽ പാടുന്നത്.
ഞങ്ങളുടെ സൗഹൃദം വേറെയാണ്, അതൊരിക്കലും സംഗീതമോ അഭിനയമോ അല്ല. ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് സത്യമാണ്. മൂന്ന് കാര്യങ്ങളാണ് സംഗീതത്തിൽ ഉള്ളത്. ജന്മനാ ജ്ഞാനസ്ഥനായിരിക്കണം. രണ്ടാമത് അതിനെ പരിപോഷിപ്പിച്ച് വരുന്ന കാറ്റഗറി. മൂന്നാമത് ഒന്നും പഠിക്കാതെ തന്നെ ഒക്കെ മനസിലാക്കി എടുക്കുന്നത്. നാലാമത്തെ ഒന്നാണ് അനുകരിക്കുക. മിമിക്രി ചെയ്‌ത് സ്‌റ്റേജിൽ പാടുമ്പോൾ അത് അപകടമാണ്.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications