Get Updates
Get notified of breaking news, exclusive insights, and must-see stories!

മാമാട്ടിയ്ക്ക് കൂടെ കളിക്കാൻ ഒരാൾ കൂടി വരുന്നു..! ദിലീപും കാവ്യയും വീഡിയോ കോളിൽ, 'അവർ അത് തെളിയിച്ചു'

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. ഓൺ സ്ക്രീനിലെ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്‌ട ജോഡികൾ ആയിരുന്നു കാവ്യ മാധവനും ദിലീപും. എന്നാൽ ഇരുവരും ജീവിതത്തിൽ ഒന്നിച്ചപ്പോൾ ഒട്ടേറെ വിമർശനങ്ങൾ അവർക്ക് നേരിടേണ്ടി വന്നിരുന്നു. മഞ്ജുവുമായുള്ള ബന്ധം വേർപിരിഞ്ഞ ശേഷമായിരുന്നു ദിലീപ് കാവ്യയെ വിവാഹം ചെയ്‌തത്‌. അതുകൊണ്ട് തന്നെ വിമർശകർ വല്ലാതെ ഈ ബന്ധത്തെ ആക്ഷേപിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ പൊതുവേദിയിൽ പോലും സ്വന്തം ഭാര്യയെ ചേർത്തുപിടിക്കുന്ന ദിലീപിന്റെ അത്തരത്തിലുള്ള പുതിയ വീഡിയോ വൈറലായിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് കാവ്യയെ വീഡിയോ കോൾ ചെയ്‌ത ശേഷം തന്റെ കൊച്ച് ആരാധികയെ മകളായ മാമാട്ടിക്ക് (മഹാലക്ഷ്‌മി) പരിചയപ്പെടുത്തി കൊടുക്കുകയാണ് ദിലീപ്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലാവുകയാണ്.

dileepandfamilynew

ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിയപ്പോഴായിരുന്നു കുഞ്ഞ് ആരാധികയെ ദിലീപ് കാണുന്നതും അവളെ കൂടെ നിർത്തി വീഡിയോ കോൾ ചെയ്യുന്നതും. സ്‌കൂൾ യൂണിഫോമിലായിരുന്നു ഈ കുട്ടി ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ദിലീപ് തന്റെ ഫോണിൽ ഭാര്യ കാവ്യയെ വീഡിയോ കോൾ ചെയ്യുകയായിരുന്നു. ഈ വീഡിയോ കോൾ ദൃശ്യങ്ങളാണ് ഇപ്പോൾ വലിയ രീതിയിൽ ആരാധകർ ഏറ്റെടുക്കുന്നത്.

മോളുടെ പേരെന്താണ് എന്ന് കാവ്യ ഫോണിൽ ചോദിക്കുമ്പോൾ കുഞ്ഞ് മറുപടി പറയുന്നുണ്ട്. എന്നാൽ പറഞ്ഞ വ്യക്തമാവാതെ വന്നതോടെ ദിലീപ് തന്നെ കാവ്യക്ക് പേരും പറഞ്ഞുകൊടുക്കുന്നു. യുകെജിയിലാണ് പടിക്കുന്നതെന്നായിരുന്നു കുഞ്ഞ് ആരാധിക കാവ്യയോട് പറഞ്ഞത്. ഇവൾ എന്റെ കൂടി വരികയാണെന്ന് ദിലീപ് കാവ്യയോട് തമാശരൂപേണ പറയുന്നതും കേൾക്കാം.

എന്നാൽ കൂടെകൂട്ടിക്കോളൂ എന്നായിരുന്നു കാവ്യയുടെ മറുപടി. മാമാട്ടിക്ക് കൂടെ കളിക്കാന്‍ ഒരു കൂട്ടുകാരി കിട്ടുമല്ലോ എന്നാണ് ദിലീപ് പറഞ്ഞത്. ഇതിന് പിന്നാലെ തന്റെ ആരാധികയെ മാമാട്ടിക്ക് വിളിച്ചു കാണിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട് അവർ. വളരെ അനുസരണയോടെയാണ് കുഞ്ഞ് ആരാധിക എല്ലാം കേട്ടിരിക്കുന്നതും മറുപടി പറയുന്നതും.

ഇതോടെയാണ് വീഡിയോ വലിയ രീതിയിൽ വൈറലായത്. പിന്നാലെ പ്രതികരണവുമായി ആരാധകരും രംഗത്ത് വന്നു. ജനപ്രിയ നായകനെന്ന് വെറുതെ വിളിക്കുന്നതല്ലെന്നാണ് ചിലർ പറയുന്നത്. സന്തുഷ്‌ട കുടുംബമെന്നും ഈ ബന്ധം അധികകാലം പോവില്ലെന്ന ചിലരുടെ ധാരണയെ ഇവർ പൊളിച്ചെഴുതിയെന്നും, അത് തെറ്റാണെന്ന് തെളിയിച്ചെന്നും മറ്റ് ചിലർ ചൂണ്ടിക്കാണിക്കുന്നു. ദിലീപ്-കാവ്യ പ്രണയത്തിന് ഇപ്പോഴും ഒരു കുറവുമില്ലെന്നും ചിലർ പറയുന്നുണ്ട്.

അതേസമയം, ഇരുവരുടെയും വിവാഹം കഴിഞ്ഞ് വർഷം ഒൻപതായി. 2016 നവംബറിലായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. ഇരുവരും വിവാഹമോചിതരായിരുന്നു ഈ സമയത്ത്. വളരെ അടുത്ത ആളുകൾക്ക് മാത്രമായിരുന്നു ഇതിനെ കുറിച്ച് ധാരണ ഉണ്ടായിരുന്നത്. അതീവ രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ഇവർക്കൊരു മകളുണ്ട്, മഹാലക്ഷ്‌മി. ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയും ഇവർക്കൊപ്പം തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+