Get Updates
Get notified of breaking news, exclusive insights, and must-see stories!

'കണ്ടെടോ ആ പഴയ ദിലീപേട്ടനെ'; നിഖിലയും ഡയാനയും വിയർത്തു, തകർപ്പൻ ഡാൻസുമായി ജനപ്രിയൻ, ഫാൻസ്‌ ഞെട്ടി..!

മലയാള സിനിമയിൽ ജനപ്രിയ നായകൻ എന്ന വിളിപ്പേര് സ്വന്തമായുണ്ടായിരുന്ന താരമായിരുന്നു ദിലീപ്. ഒരുകാലത്ത് ദിലീപ് ചിത്രങ്ങൾ വന്നാൽ തിയേറ്ററുകളിലേക്ക് കുടുംബങ്ങളുടെ ഒഴുക്കായിരുന്നു. അയൽവക്കത്തെ പയ്യൻ ഇമേജും മികച്ച ചിത്രങ്ങളുടെ നീണ്ട നിരയുമൊക്കെ ദിലീപ് എന്ന വ്യക്തിയെ സാധാരണ പ്രേക്ഷകരിലേക്ക് അടുപ്പിച്ച ഘടകമാണ്. നിരവധി സൂപ്പർ, മെഗാ ഹിറ്റുകളാണ് താരം നമുക്ക് സംസാരിച്ചത്.

രണ്ടായിരത്തിന് ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നിവർ ഒന്ന് ചെറുതായി പിന്നിലേക്ക് പോയതും ദിലീപിന്റെ സാന്നിധ്യത്തിലാണ്. ഡാൻസിലും ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് താരത്തിനെന്നത് മുൻപേ തെളിഞ്ഞതാണ്. അടുത്തകാലത്തായി അമ്മ പോലെയുള്ള സംഘടനകളുടെ പരിപാടികളിൽ സജീവമല്ലാത്തതിനാൽ ദിലീപിന്റെ സ്‌റ്റേജിലെ ലൈവ് പെർഫോമൻസ് ആരാധകർ വളരെയധികം മിസ് ചെയ്തൊരു കാര്യമായിരുന്നു.

dileepandactress

ഇപ്പോഴിതാ ഈ 58ന്റെ ചെറുപ്പത്തിലും ഡാൻസ് നമ്പറുകളിലൂടെ ആരാധകരെ കൈയിലെടുത്തിരിക്കുകയാണ് ദിലീപ്. അതും ഒറ്റയ്ക്കല്ല എന്ന് കൂടി ഓർക്കണം. മലയാള സിനിമയിലെ ശ്രദ്ധേയരായ യുവതാരങ്ങളായ നിഖില വിമലിനും ഡയാന ഹമീദിനും ഒപ്പമാണ് ദിലീപ് ചുവടുവച്ചത്. ഈ ഡാൻസിന്റെ വീഡിയോ നിമിഷ നേരങ്ങൾ കൊണ്ട് വൻരീതിയിൽ വൈറലായിരുന്നു.

താരത്തിന്റെ ആരാധക കൂട്ടായ്‌മകൾ എല്ലാം തന്നെ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്. വീഡിയോയിൽ ദിലീപ് മികച്ച രീതിയിൽ ഇരുവർക്കും ഒപ്പം നൃത്തച്ചുവടുകൾ വയ്ക്കുന്നത് കാണാം. തന്റെ തന്റെ സിനിമയായ ക്രിസ്ത്യൻ ബ്രദേഴ്‌സിലെ ഗാനത്തിനൊപ്പമാണ് മൂവരും ഒരുപോലെ ചുവടുവച്ചത്. എന്നാൽ ആരാധകരുടെ ശ്രദ്ധ മുഴുവനും ദിലീപിലായിരുന്നു.

അടുത്തിടെ ഖത്തറിലെ ദോഹയിൽ നടന്ന സ്‌റ്റേജ് പരിപാടിക്കിടെയായിരുന്നു താരങ്ങളുടെ നൃത്ത പ്രകടനം ഉണ്ടായത്. നിറഞ്ഞ സദസിന് മുൻപിലായിരുന്നു ദിലീപിന്റെയും മറ്റ് താരങ്ങളുടെയും പരിപാടി. നേരത്തെ പൊതുപരിപാടികളിൽ ഒക്കെയും സ്ഥിരമായി കാണാറുണ്ടെങ്കിലും ദിലീപ് പഴയത് പോലെ ഡാൻസ് കളിക്കുന്നത് ആദ്യമായിട്ടാണെന്ന് ആരാധകർ പറയുന്നു.

ഭാര്യയായ കാവ്യാ മാധവനൊപ്പമാണ് അധിക പരിപാടികളിലും താരം എത്താറുള്ളത്. എന്നാൽ ഇത്തവണ ആ പതിവൊക്കെ മാറ്റിക്കൊണ്ടാണ് താരം രംഗത്തിറങ്ങുന്നത്. രാമലീലയ്ക്ക് ശേഷം പറയത്തക്ക ഹിറ്റ് ഇല്ലാതെ വലയുകയാണ് ദിലീപ്. ഇടയ്ക്ക് ഇറങ്ങിയ അഞ്ചോളം സിനിമകളിൽ വലിയ പരാജയമാണ് താരത്തിന് നേരിടേണ്ടി വന്നിട്ടുള്ളത്.

അതിനിടെ ദിലീപിന്റെ ഡാൻസ് വീഡിയോ ആരാധകർ വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ആരാധകരാണ് ജനപ്രിയ നായകന്റെ തിരിച്ചുവരവിൽ കമന്റുമായി രംഗത്ത് വന്നിരിക്കുന്നത്. 'കണ്ടെടോ ഞങ്ങളുടെ പഴയ ദിലീപേട്ടനെ..' എന്നാണ് ചിലർ പറയുന്നത്. വെറുതെയല്ല ജനപ്രിയ നായകൻ ആയതെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രമാണ് ദിലീപിന്റേതായി ഇനി തിയേറ്ററിൽ ഇറങ്ങാനുള്ളത്. ഇതിന്റെ ട്രെയിലർ അടുത്തിടെ പുറത്തിങ്ങിരുന്നു. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചത്. എന്നാൽ ചിലരൊക്കെയും ഔട്ട് ഡേറ്റഡ് എന്ന് വിളിച്ച് കളിയാക്കുകയും ചെയ്‌തിരുന്നു. ഏപ്രിൽ 25നാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+