പിന്നിലിരുന്ന ഇന്ദ്രൻസിനെ വിളിച്ച് ഒപ്പമിരുത്തി ദിലീപ്, കെട്ടിപ്പിടിച്ചു; കാവ്യയെ കുറിച്ചാണോ ആ കാര്യം പറഞ്ഞത്?
മലയാളികളുടെ ജനപ്രിയ നായകൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, അത് ദിലീപാണ്. രണ്ട് പതിറ്റാണ്ടിൽ അധികം ഈ വിശേഷണം കൊണ്ടുനടന്ന ദിലീപ് പക്ഷേ അടുത്തകാലത്തായി ഈ ടാഗ്‌ലൈനോട് നീതി പുലർത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. തുടർച്ചയായ സിനിമാ പരാജയങ്ങളിൽ കരകയറാനുള്ള ശ്രമത്തിലാണ് താരം. ഇതിനായി പുതിയ കാലത്തെ താരങ്ങൾക്കൊപ്പം സിനിമകൾ ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ട്.
എന്നാൽ ഓഫ് സ്‌ക്രീനിൽ ദിലീപിന്റെ പെരുമാറ്റം എക്കാലവും ആരാധകരെ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. ചില പൊതു പരിപാടികളിൽ ഭാര്യയായ കാവ്യക്ക് ഒപ്പം എത്തുന്ന ദിലീപ് തമാശ പറഞ്ഞും തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ടുമൊക്കെ സദസിനെ കൈയിൽ എടുക്കാറുണ്ട്. ഈ പതിവിന് ഇപ്പോഴും മുടക്കമൊന്നും വന്നിട്ടില്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ട് ദിലീപിന്റെ വീഡിയോകളിൽ എല്ലാം ആരാധകർ പ്രതികരിക്കാറുമുണ്ട്.

ഏറ്റവും ഒടുവിൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഈസ്‌റ്റ് കോസ്‌റ്റ് വിജയൻറെ ഏറ്റവും പുതിയ ആൽബത്തിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ വച്ചാണ് ആരാധകരെ സന്തോഷിപ്പിച്ച ഒരു കാര്യം നടന്നത്. ലോഞ്ചിൽ മുഖ്യാതിഥിയായി എത്തിയത് സൂപ്പർതാരം ദിലീപ് തന്നെയായിരുന്നു. കൂടാതെ വേറെയും സിനിമാ-സീരിയൽ നടീനടൻമാർ ചടങ്ങിൽ പങ്കെടുക്കാനായി എത്തി.
വാലന്റൈൻസ് ദിനത്തിലായിരുന്നു ഈ ചടങ്ങെന്നതും പ്രത്യേകതയാണ്. എന്നാൽ കറുപ്പ് വസ്ത്രവും അണിഞ്ഞാണ് ദിലീപ് എത്തിയത്. കാറിൽ നിന്നിറങ്ങിയ നിമിഷം മുതൽ ദിലീപിന്റെ ഓരോ ചലനവും ക്യാമറകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ലളിതമായ വേഷത്തിലാണ് ദിലീപ് ചടങ്ങിൽ പങ്കെടുക്കാനായി എത്തിയത്. തെസ്‌നി ഖാൻ അടക്കമുള്ള സിനിമാ താരങ്ങളും ആൽബം ലോഞ്ചിൽ പങ്കെടുക്കാനായി വന്നിരുന്നു.
ചടങ്ങിൽ നടൻ ഇന്ദ്രൻസും പ്രധാന അതിഥികളിൽ ഒരാൾ ആയിരുന്നു. സദസിൽ മുൻനിരയിൽ തന്നെയായിരുന്നു ദിലീപിന്റെ സ്ഥാനം. എന്നാൽ മൂന്ന് വരി പിന്നിലായാണ് ഇന്ദ്രൻസ് ഇരുന്നിരുന്നത്. പക്ഷേ ഇന്ദ്രൻസിനെ കണ്ടയുടൻ ദിലീപ് നിർബന്ധിച്ച് മുൻനിരയിലേക്ക് വിളിക്ക് ഇരുത്തിക്കുക ആയിരുന്നു. താരത്തെ ദിലീപ് കെട്ടിപ്പിടിക്കുന്നതും ശേഷം ഇരുവരും കുശലം പറയുന്നതും ഒക്കെ വിഡിയോയിൽ കാണാമായിരുന്നു.
ഇതാണ് ഇപ്പോൾ വൈറലാവുന്നത്. ദിലീപിന്റെ ഈ പെരുമാറ്റമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എത്ര വളർന്നാലും വന്ന മിഴി മറക്കാത്ത താരമാണ് ദിലീപ് എന്നാണ് ആരാധകർ പറയുന്നത്. വെറുതെയല്ല താരത്തെ ജനപ്രിയ നായകൻ എന്ന് വിളിക്കുന്നതെന്നും ചില ആരാധകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോഞ്ച് സമയത്തും ഇന്ദ്രൻസ് ദിലീപിനൊപ്പം വേദിയിൽ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഇതേ വേദിയിൽ തന്നെ ദിലീപ് വാലന്റൈൻസ് ദിന ആശംസകളും നേർന്നിരുന്നു. പ്രണയത്തിന് പ്രായമില്ലെന്നാണ് താരം പറഞ്ഞത്. അതുകൊണ്ട് എപ്പോഴും പ്രണയിക്കുക. നമ്മൾ പ്രണയിച്ചു കൊണ്ടേയിരിക്കുക. എല്ലാവരിലും പ്രണയം ഉണ്ടാവട്ടെയെന്നും ദിലീപ് പറയുന്നുണ്ട്. ഇത് കാവ്യയെ ഉദ്ദേശിച്ചാണ് പറഞ്ഞതല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.












Click it and Unblock the Notifications