"ദിലീപിനെ വച്ച് സിനിമ എടുക്കാൻ ആരും മടിച്ചതല്ല, കേസ് ഉള്ളത് കൊണ്ട് മാറി നിന്നതാണ്, 10 പടം വെയിറ്റിങ്ങാണ്"
ദിലീപിനെ വച്ച് ശുഭരാത്രി എന്ന ചിത്രങ്ങൾ സംവിധാനം ചെയ്‌ത വ്യക്തിയാണ് വ്യാസൻ കെപി എന്ന വ്യാസൻ എടവനക്കാട്. സിനിമയിൽ വർഷങ്ങളുടെ പരിചയ സമ്പത്തുള്ള അദ്ദേഹം ഇതിന് പുറമേ വേറെയും സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്. മാത്രമല്ല ജോഷി സംവിധാനം ചെയ്‌ത ദിലീപ് ചിത്രമായ അവതാരത്തിന് തിരക്കഥ ഒരുക്കിയതും വ്യാസനായിരുന്നു. ഇപ്പോഴും സിനിമ മേഖലയിൽ സജീവമായി തന്നെ അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ അദ്ദേഹം ഇപ്പോഴിതാ താരത്തിന്റെ കരിയറിൽ ഉണ്ടായ മാറ്റാതെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ. ദിലീപിനെ ഒരിടയ്ക്ക് ചിത്രങ്ങൾ കുറഞ്ഞത് ഒരിക്കലും അദ്ദേഹത്തെ വച്ച് സിനിമയെടുക്കാൻ ആളില്ലാഞ്ഞിട്ടല്ലെന്നാണ് വ്യാസൻ പറയുന്നത്. കേസ് ചൂണ്ടിക്കാട്ടി ദിലീപ് സ്വയം മാറി നിൽക്കുകയായിരുന്നു എന്നും വ്യാസൻ പറയുന്നു. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു സംവിധായകൻ.

വ്യാസൻ എടവനക്കാടിന്റെ വാക്കുകൾ
ശുഭരാത്രി എന്ന സിനിമ എടുത്തത് ഒരിക്കലും കൺവെൻഷനൽ ദിലീപ് സിനിമ ആയിട്ടായിരുന്നില്ല. ദിലീപിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന സിനിമ ആയിരുന്നില്ല ഞാൻ കൊടുക്കാൻ ഉദ്ദേശിച്ചത്, വ്യത്യസ്‌തമായ ഒന്നായിരുന്നു. നമ്മൾ എല്ലാ ദിവസവും ചോറ് കഴിക്കുമ്പോൾ ആഴ്ച്ചയിൽ ഒരിക്കൽ എങ്കിലും ബിരിയാണി കഴിക്കാൻ തോന്നില്ല. ഇവനും ഇത് തന്നെയാണോ ചെയ്യുന്നത് എന്ന് ചോദിക്കരുത് എന്നാണ് ആ സിനിമ ചെയ്യുമ്പോൾ മനസിൽ കരുതിയത്.
ഞാൻ ചെയ്‌ത അവതാരം എന്ന ചിത്രത്തിൽ ആയാലും ശുഭരാത്രിയിൽ ആയാലും ഒരിക്കലും കാണാത്ത ദിലീപിനെയാണ് ഞാൻ കാണിക്കാൻ ശ്രമിച്ചത്. പിന്നെ ദിലീപിനെ വച്ച് പടമെടുക്കാൻ ആളുകൾ മടിക്കുന്നുവെന്ന് പറയുന്നതൊക്കെ വെറുതെയാണ്, അങ്ങനെയൊരു സംഭവമില്ല. സിനിമ എടുക്കാൻ ആരും മടിച്ചതല്ല. അല്ലാതെ ദിലീപ് തന്നെ കേസിന്റെ ഭാഗമായി സിനിമയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതാണ്.
ഒരുപാട് തവണ മാറി നിന്നതാണ്, പലരും അപ്പോഴെല്ലാം വിളിക്കുന്നുണ്ടായിരുന്നു. ദിലീപിന് ഇപ്പോഴും പത്ത് പടത്തിന്റെ സ്ക്രിപ്റ്റ്, മിനിമം അത്രയും ആളുകൾ പുള്ളിയെ വച്ച് പടം ചെയ്യാനായി കാത്തിരിക്കുന്നുണ്ട്. പുള്ളി തന്നെ കേസ് കഴിയട്ടെ, കേസ് കഴിയട്ടെ എന്ന് പറഞ്ഞു മാറ്റി വയ്ക്കുകയാണ്. പിന്നെ രണ്ടാമത്തെ സംഭവം എന്താണെന്ന് വച്ചാൽ വേറെയൊരു കാര്യം കൂടി കൂടിയുണ്ട്.
അടുത്തകാലത്തായി ദിലീപിന് ഉണ്ടായ പരാജയം ആണെങ്കിൽ പോലും അദ്ദേഹത്തെ ചൂസ് ചെയ്യുന്ന സംവിധായകരും, നിർമ്മാതാക്കളും ഒക്കെയാണ് തീരുമാനിക്കേണ്ടത്. ഏത് കഥ വേണമെന്ന് അവരാണ് തീരുമാനിക്കുന്നത്. മാറിയ കാലഘട്ടത്തിൽ മാറിയ സിനിമയും കഥയും ഒക്കെ വരണം. പ്രത്യേകിച്ച് കോവിഡിന് ശേഷം അങ്ങനെയുള്ള സാഹചര്യമാണ്.
ദിലീപ് സ്ലാപ്സ്റ്റിക് കോമഡി തന്നെ ചെയ്യണമെന്ന് പറയുന്നത് വെറുതെയാണ്. അതൊക്കെ മാറ്റി ചെയ്യുന്നത് ഒരു വെല്ലുവിളിയേ അല്ല. അങ്ങനത്തെ സിനിമകൾ പരാജയപ്പെട്ടില്ലേ. ഏത് സിനിമയും പ്രേക്ഷകന് ഇഷ്‌ടപ്പെടണം. ഒരു കഥയിലൂടെ നിങ്ങൾ എങ്ങനെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നു എന്നതാണ് പ്രധാനം. നല്ല കഥയായിരിക്കണം. അതിനകത്ത് ഇത്ര ശതമാനം കോമഡി ഇത്ര ശതമാനം ആക്ഷൻ എന്നൊന്നും ഇല്ല.
ഇപ്പോൾ മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രം ഏതാണ്? അത് ലോകയാണ്. കളക്ഷൻ റെക്കോർഡ് തകർത്ത സിനിമയാണ്. ലോക കൺവെൻഷനൽ സിനിമയാണ്. മുൻപ് ഇന്ദ്രിയം എന്ന ഹൊറർ പടത്തിൽ പ്രധാനം നായികയായിരുന്നു, ലോകയിലും നായികയാണ് പ്രധാനം. എത്ര വലിയ സൂപ്പർതാരങ്ങൾ നിൽക്കുമ്പോൾ ഇത്തരമൊരു ചിത്രം വലിയ നേട്ടം കൊയ്‌തത്.
സിനിമയിൽ ആർടിസ്‌റ്റ് എന്ന് പറയുന്നത് ഒരു ടൂൾ മാത്രമാണ്. ഇന്നത്തെ കാലത്ത് പ്രേക്ഷകർ കാണാൻ താൽപര്യപ്പെടുന്ന ഒരു സിനിമ അവർ കൊടുത്തു. അത് മലയാളത്തിലെ വമ്പൻ വിജയമായി, അതും സൂപ്പർതാരങ്ങൾ ആരുമില്ലാതെ. മാനദണ്ഡം ഒന്നേയുള്ളൂ, നല്ല സിനിമയായിരിക്കണം എന്ന് മാത്രം. അങ്ങനെ ആണെങ്കിൽ അത് ഓടും.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications