Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപേട്ടൻ എങ്ങോട്ടും പോയിട്ടില്ല തിരിച്ചുവരാൻ, കുറ്റം ഇതുവരെ തെളിഞ്ഞിട്ടില്ലല്ലോ, പിന്നെ എന്തിനാണ്'; സാരംഗി

മലയാളത്തിൽ ഒരുകാലത്ത് ഒരുപാട് വമ്പൻ ഹിറ്റുകളിലൂടെ ജനപ്രീതി നേടിയ താരമായിരുന്നു ദിലീപ്. എന്നാൽ അടുത്ത കാലത്ത് ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങൾ ഒന്നും തന്നെ ബോക്‌സ് ഓഫീസിൽ ക്ലച്ച് പിടിച്ചിരുന്നില്ല. എങ്കിലും ലിസ്‌റ്റിൻ സ്‌റ്റീഫൻ നിർമ്മിച്ച ധ്യാൻ ശ്രീനിവാസനും ദിലീപും ഒന്നിച്ച പ്രിൻസ് ആൻഡ് ദി ഫാമിലി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.

ഇതിന് പിന്നാലെ ദിലീപ് ചിത്രത്തിന് ഒട്ടേറെ ഡീഗ്രേഡിംഗ് നേരിടേണ്ടി വന്നിരുന്നു. പല റിവ്യൂവർമാരും ചിത്രത്തിന് മോശം അഭിപ്രായമാണ് പങ്കുവച്ചത്. സ്ഥിരം ദിലീപ് ചിത്രങ്ങളുടെ പാറ്റേൺ ആണ് പ്രിൻസിലും പിന്തുടരുന്നതെന്നും ദിലീപിന്റ കോമഡികൾ ഒന്നും ഏശുന്നില്ലെന്നുമായിരുന്നു വിമർശനം. ഇപ്പോഴിതാ ദിലീപിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ യുവനടിയും നർത്തകിയുമായ സാരംഗി ശ്യാം.

dileepsarangishyam

സാരംഗി നായികയായി എത്തുന്ന യുകെഒകെ എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടയിലാണ് ഇപ്പോഴത്തെ വിവാദങ്ങളിലും ദിലീപിനെതിരായ ഡിഗ്രേഡിംഗിലും ഒക്കെ സാരംഗി തന്റെ അഭിപ്രായം പങ്കുവച്ചത്. ദിലീപിനെതിരായ ഡിഗ്രേഡിംഗ് കാണുമ്പോൾ വിഷമം തോന്നാറുണ്ടെന്നും കുറ്റം തെളിയിക്കപ്പെട്ടാത്ത സാഹചര്യത്തിൽ എന്തിനാണ് ഇത്രയും അകറ്റിനിർത്തലെന്നും സാരംഗി ചോദിച്ചു. തന്റെ പുതിയ സിനിമയെ കുറിച്ചും അവർ മനസ് തുറന്നു.

യുകെഒകെ എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയൊരു കാര്യമാണ്. അതുകൊണ്ട് തന്നെയാണ് അതിന്റെ പ്രമോഷൻ പരിപാടികളിൽ ഒക്കെ ഇത്രയധികം സജീവമാകുന്നതും എനർജറ്റിക് ആയി നിൽക്കുന്നതും. പിന്നെ ഒരു ഡാൻസർ ആയത് കൊണ്ട് തന്നെ ഏത് സ്‌റ്റേജിലും അവർ ഡാൻസ് കളിയ്ക്കാൻ ആവശ്യപ്പെട്ടാൽ അപ്പൊ കേറി ഞാൻ അങ്ങ് കളിക്കും, അത്രയേ ഉള്ളൂ.

തീർച്ചയായിട്ടും ഞാനൊരു ദിലീപേട്ടൻ ഫാൻ തന്നെയാണ്. കുഞ്ഞിലേ മുതൽ ഞാൻ ഭയങ്കര മീശ മാധവൻ ഫാനാണ്. ദിലീപേട്ടനെ അനാവശ്യമായി ഡിഗ്രേഡ് ചെയ്യുമ്പോൾ വിഷമം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് പറയാനുള്ളത് കുറ്റം തെളിഞ്ഞിട്ടില്ലല്ലോ, അങ്ങനെ ആരെയും അല്ലാതെ ഒറ്റപ്പെടുത്തരുത്.

സിനിമ വർക്ക് ആയില്ലെങ്കിൽ ഓഡിയൻസിന് ഉറപ്പായിട്ടും വിമർശിക്കാം. എന്തായാലും നല്ലൊരു പെർഫോമൻസിലൂടെ തിരിച്ചുവരും എന്നുള്ളത് സത്യമാണ്, ശരിക്കും പറഞ്ഞാൽ തിരിച്ചുവരാൻ ദിലീപേട്ടൻ എങ്ങും പോയിട്ടില്ല. പുള്ളിക്കാരൻ ഇതുപോലെ തന്നെ തരംഗം തീർക്കുമെന്ന് എനിക്കറിയാം. ദിലീപേട്ടന്റെ സിനിമകൾ ഇനിയും വരും, അത് ഓഡിയൻസ് സ്വീകരിക്കുകയും ചെയ്യും.

ആ ഒരു പ്രതീക്ഷയിലാണ് ഞാനും. പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമ കണ്ടിരുന്നു. ദിലീപേട്ടൻ എങ്ങും പോയില്ലല്ലോ. പ്രിൻസ് ആൻഡ് ഫാമിലി കണ്ടതിന്റെ പിറ്റേന്ന് തന്നെ ഞാൻ ദിലീപേട്ടൻ പോയി കണ്ടിരുന്നു. അതിന്റെ സന്തോഷം നേരിട്ട് തന്നെ പറയാൻ കഴിഞ്ഞു; സാരംഗി ശ്യാം യുണൈറ്റഡ് കിംഗ്‌ഡം ഓഫ് കേരള എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പറഞ്ഞു.

അതേസമയം, മെയ് 23-നാണ് അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന 'യുണൈറ്റഡ് കിംഗ്‌ഡം ഓഫ് കേരള' തീയേറ്ററുകളിലെത്തുന്നത്. സാരംഗി ശ്യാമിനൊപ്പം രഞ്ജിത്ത് സജീവാണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. ഇവരെ കൂടാതെ ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, അല്‍ഫോണ്‍സ് പുത്രന്‍, മീര വാസുദേവ്, മഞ്ജു പിള്ള തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്‍ സജീവ്, സജീവ് പികെ, അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് യുകെഒകെ നിർമ്മിക്കുന്നത്. നിലവിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മോഹൻലാലിന്റെ 'തുടരും', ദിലീപിന്റെ പ്രിൻസ്‌ ആൻഡ് ഫാമിലി എന്നിവയാണ് പ്രധാനമായും ചിത്രത്തിന് വെല്ലുവിളിയാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+