Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപുമായി ഉണ്ടായത് ശക്തമായ പിണക്കം..അങ്ങനെ സംഭവിക്കും, ദിലീപ് മനസിൽ പക സൂക്ഷിക്കില്ല'; ലാൽ ജോസ് പറയുന്നു

ചാന്ത് പൊട്ട് എന്ന സിനിമ ഇപ്പോൾ ചെയ്താലും യാതൊരു മാറ്റവും വരുത്തില്ലെന്ന് സംവിധായകൻ ലാൽ ജോസ്. ദിലീപിന്റെ ക്യാരക്ടർ ട്രാൻസ്ജെന്റർ അല്ല. അയാൾ വിവാഹം കഴിക്കുന്നുണ്ട്, കുഞ്ഞുണ്ടാകുന്നുണ്ട്. അയാൾക്ക് ബിഹേവിയറൽ ചേഞ്ചസ് മാത്രമാണ്. പുതിയ കാലത്ത് പൊളിറ്റിക്കൽ കറക്ടനസിന്റെ ആൾക്കാർ ഇത് അട്ട് ഇങ്ങനെ അലക്കുന്നുണ്ട്. ഞാൻ അതിന് മറുപടി കൊടുക്കാറില്ല. കാരണം ഒന്നുകിൽ അവർ സിനിമ കണ്ടിട്ടില്ല, അല്ലെങ്കിൽ അവർക്ക് മനസിലാകില്ല', ലാൽ ജോസ് പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

' ആ ക്യാരക്ടർ കണ്ട് ആൾക്കാർക്ക് വെറുതെ സങ്കടം വരുന്നവരോട് ഒന്നും പറയാനില്ല. അത്തരം ആളുകൾ നേരിടേണ്ടി വരുന്ന പരിഹാസവും വേദനയുടേയും പക്ഷത്താണ് സിനിമ. അതിൽ നിന്നും ഒരാൽ സ്ട്രഗിൾ ചെയ്ത് പുറത്തുവരാൻ ശ്രമിക്കുന്നതാണ് സിനിമ. അന്ന് ആ സിനിമ റിലീസ് ചെയ്തപ്പോൾ കൊച്ചിയിലുള്ള ട്രാൻസ്ജെന്റേഴ്സ് സംഘടന എന്നെ വന്ന് പൊന്നാട അണിയിച്ചു. മുൻപ് ഞങ്ങളെ എത്രയോ വൃത്തികെട്ട പേരാണ് വിളിച്ചത് ഇപ്പോൾ നല്ല പേരല്ലേ ചാന്തുപൊട്ട് എന്ന്. വർഷങ്ങൾക്കിപ്പുറം ഓരോ ആളുകൾ തോണ്ടി പോളിച്ച് ഇതുപോലെ ചർച്ചയാക്കും. അതിനൊക്കെ എന്ത് മറുപടി പറയാനാണ്', ലാൽ ജോസ് പറഞ്ഞു.

dileeplaljose2-175

ചാന്തുപൊട്ട് ചെയ്യുന്ന സമയത്ത് ദിലീപുമായുണ്ടായ പിണക്കത്തെ കുറിച്ചും ലാൽ ജോസ് സംസാരിച്ചു. 'ശക്തമായ പിണക്കമായിരുന്നു. അങ്ങനെ ഉണ്ടാകും ആക്ടറും ഡയരക്ടറും തമ്മിൽ പലപ്പോഴും ഇത്തരത്തിലുള്ള അസ്വാരസ്യങ്ങൾ ഉണ്ടാകും. അത്രയും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ആക്ടേഴ്സ് പലപ്പോഴും അസ്വസ്ഥരായിരിക്കും. ഡയറക്ടനും അസ്വസ്ഥനായിരിക്കും. അതുകൊണ്ട് തന്നെ സിൻസിയറായി അവരവരുടെ ജോലിയെടുക്കുന്ന ആക്ടറും ഡയറക്ടറും തമ്മിൽ അസ്വസ്ഥതകൾ ഉണ്ടാകും. അത് ഉണ്ടാകുന്നത് നല്ലതാണ്.

ഞാനും ദിലീപും നല്ല സുഹൃത്തുക്കളാണ് .പക്ഷെ പൂർണമായും വ്യത്യസ്തരായ രണ്ട് ആളുകാണ്. അതുകൊണ്ടാണ് ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. ഞാൻ പെട്ടെന്ന് ദേഷ്യപ്പെടുകയും പ്രതികരിക്കുകയും ചെയ്യുന്ന ആളാണ്. എന്നാൽ ദിലീപ് ഒരിക്കലും ദേഷ്യപ്പെടാത്ത ആളാണ്. പ്രതികാരം സൂക്ഷിക്കാത്ത ആളാണ്. ഒരാൾ നമ്മളെ കുറിച്ച് മോശം പറഞ്ഞതായി അറിഞ്ഞാൽ എപ്പോഴും നമ്മുടെ മനസിൽ അയാളോടുള്ള അനിഷ്ടം ഉണ്ടാകും. ദിലീപ് വളരെ പെട്ടെന്ന് ക്ഷമിക്കുന്ന ആളാണ്. പുറമെ ഉള്ളവർക്ക് അറിയില്ല അത്. ഞങ്ങൾക്ക് 30 കൊല്ലമായി അറിയാം. ദിലീപും ഞാൻ ആദ്യത്തെ ആറേഴ് കൊല്ലം ഒരേ മുറിയിൽ കഴിഞ്ഞ ആളുകളാണ്. ദിലീപുമായി ഇനിയൊരു സിനിമ ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാകില്ല. സിനിമയുടെ കാര്യമാണ്', ലാൽ ജോസ് വ്യക്തമാക്കി.

താൻ ആദ്യമായി അവതരിപ്പിക്കുന്ന കോലാഹലം എന്ന സിനിമയെ കുറിച്ചും ലാൽ ജോസ് സംസാരിച്ചു. 'കോലാഹലം പോലുള്ള സിനിമ ചെയ്യണമെങ്കിൽ നല്ല ബുദ്ധിയും ഭാവനയുമൊക്കെ വേണം. വളരെ സട്ടിലായിട്ടുള്ള ലളിതം എന്ന് തോന്നുന്ന കാര്യങ്ങളൊക്കെ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. ഇത്തരമൊരു കഥ കണ്ടെത്തുകയും അത് വർക്കൗട്ട് ചെയ്ത് എടുക്കുകയും ചെയ്യുന്നത് അത്ര എഴുപ്പമല്ല. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ചെയ്തത് വലിയൊരു പ്രയത്നമാണ്. അത്രയും യുനീക്കായാലും പെർഫെക്ട് ആയാലും മാത്രമേ ആളുകൾ പാസ് മാർക്കെങ്കിലും കൊടുക്കുകയുള്ളൂ.

ഈ സിനിമയിലെ ഓരോ താരങ്ങളുടേയും ഓരോ പെർഫോമൻസും കൗണ്ട് ചെയ്യപ്പെടും. ഓരോ സീനും പെർഫെക്ട് ആയി വന്നില്ലെങ്കിൽ പാളിപ്പോകാൻ സാധ്യതയുള്ളത് ഇത്തരം സിനിമകളാണ്. ഇത്തരം സിനിമകൾ എല്ലാവർക്കും ചെയ്യാൻ സാധിക്കില്ല. പൊൻമുട്ടയിടുന്ന താറാവ്, മഴവിൽ കാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ഇങ്ങനെ എല്ലാ സിനിമകളും എല്ലാവർക്കും ചെയ്യാൻ കഴിയില്ല. കാരണം അതിലെ ഹ്യൂമർ ബ്ലന്റാകണം, സെന്റിമെന്റ്സ് വർക്കാവണം, ഫാമിലി വെർച്യൂസ് വർക്കാവണം. കോലാഹലം അത്തരം കാര്യങ്ങളുടെ പെർഫെക്ട് മിക്സാണ്', ലാൽ ജോസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+