Get Updates
Get notified of breaking news, exclusive insights, and must-see stories!

'പഠിക്കാനുള്ള ഫീസ് അടച്ചത് ദിലീപേട്ടൻ, ക്യാമറയും ഇടാനുള്ള ഡ്രസും വാങ്ങി തന്നത് മമ്മൂക്ക'; ഹരികൃഷ്‌ണൻ ലോഹിതദാസ്

മലയാള സിനിമയിലെ തിരക്കഥാകൃത്തുക്കളുടെ പട്ടിക എടുത്താൽ അതിൽ മുൻനിരയിൽ നിൽക്കുന്ന വ്യക്തിയാണ് ലോഹിതദാസ്. കലാപരമായ കഥാതന്തുക്കളെ വാണിജ്യപരമായ മേമ്പൊടി ചേർത്തുകൊണ്ട് തികച്ചും വേറിട്ട രീതിയിലുള്ള ആഖ്യാനമായിരുന്നു ലോഹിതദാസിന്റേത്. അതുകൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്ക് ലോഹിയെ ഒരിക്കലും മറക്കാൻ കഴിയില്ല. അകാലത്തിൽ അദ്ദേഹം വിടപറയുമ്പോൾ ഒറ്റപ്പെട്ടുപോയത് അദ്ദേഹത്തിന്റെ കുടുംബമാണ്.

പിന്നീട് സിനിമ മേഖലയിൽ നിന്നും മറ്റും ചില സഹായങ്ങൾ ലോഹിയുടെ കുടുംബത്തിന് ലഭിച്ചിരുന്നു. ലോഹിതദാസിന്റെ മകനായ ഹരികൃഷ്‌ണനും പിതാവിന്റെ വഴിയേ സിനിമയിൽ സജീവമാവുകയാണ്. ലോഹിയിൽ നിന്ന് വ്യത്യസ്‌തമായി ഛായാഗ്രഹണ രംഗത്താണ് ഹരികൃഷ്‌ണൻ തന്റെ മികവ് തെളിയിച്ചത്. അടുത്തിടെ റിലീസായ ഹിറ്റ് ചിത്രം ധീരന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഹരികൃഷ്‌ണനായിരുന്നു.

haririshnanlohi

ഇപ്പോഴിതാ സിനിമയിലെ അനുഭവങ്ങളെ കുറിച്ചും മറ്റുമൊക്കെ മനസ് തുറക്കുകയാണ് ഹരികൃഷ്‌ണൻ ലോഹിതദാസ്. പിതാവിന്റെ മരണശേഷം സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന ആക്ഷേപങ്ങൾ അദ്ദേഹം തള്ളി. തന്റെ ഛായാഗ്രഹണ പഠനത്തിന് ഫീസ് നൽകിയത് ദിലീപ് ആണെന്നും ക്യാമറയും ഡ്രസും വാങ്ങിത്തന്നത് മമ്മൂട്ടിയാണെന്നും ഹരികൃഷ്‌ണൻ പറയുന്നു.

ഹരികൃഷ്‌ണൻ ലോഹിതദാസിന്റെ വാക്കുകൾ

ധീരൻ എന്ന സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. എനിക്കും സംവിധായകൻ ദേവദത്ത് ഷാജിക്കും ഇടയിലുള്ള സൗഹൃദം സിനിമയ്ക്ക് ഗുണം ചെയ്‌തിട്ടുണ്ട്‌. അച്ഛൻ ഛായാഗ്രഹണം ചെയ്‌തിട്ടുണ്ടായിരുന്നില്ല എന്നതാണ് എനിക്ക് ഉണ്ടായ ഭാഗ്യം. അതുകൊണ്ട് ആ മേഖലയിൽ ലെഗസിയുടെ ഭാരം ഉണ്ടായിരുന്നില്ല.

സിനിമാ മേഖലയിൽ നിന്നും ഞങ്ങളുടെ കുടുംബത്തിലേക്ക് തീർച്ചയായും നോട്ടമുണ്ടായിട്ടുണ്ട്. അവർ തന്നെ അവരുടേതായ സ്ട്രഗിളുകളിൽ കടന്നുപോവുന്ന സമയമായിരുന്നു ഇത്. എന്നാൽ തന്നെയും സിനിമയിൽ നിന്നും സഹായങ്ങൾ കിട്ടിയിട്ടുണ്ട്. ഞാൻ സിനിമാട്ടോഗ്രഫി പഠിച്ചതും, ആ കോഴ്‌സ് ചെയ്‌തതും ദിലീപേട്ടൻ ഫീസ് കൊടുത്തത് കൊണ്ടാണ്. അദ്ദേഹമാണ് എന്റെ ഫീസ് ഒക്കെ അന്ന് അടച്ചിരുന്നത്.

പിന്നെ എനിക്ക് അവിടെ പോവുമ്പോൾ കൈയിൽ ഒരു ക്യാമറ പോലും ഉണ്ടായിരുന്നില്ല. മമ്മൂക്കയാണ് എനിക്ക് ക്യാമറ വാങ്ങിത്തരുന്നത്. അവിടെ പോവുമ്പോൾ ഇടാനുള്ള ഡ്രസുകൾ വരെ എനിക്ക് മമ്മൂക്ക വാങ്ങി തന്നിരുന്നു. ഇപ്പോഴും എന്റെ കൈയിലുള്ള ക്യാമറ അത് തന്നെയാണ്. അതിന് ശേഷം ഒരു ക്യാമറ ഞാൻ വാങ്ങിച്ചിട്ടില്ല. അത് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അവർ എനിക്ക് തന്നത് ഇതൊക്കെയാണ്.

കുറച്ച് കാശ് തന്നിട്ട് പോയാൽ അത് അവിടെ കഴിയും. അവർ എനിക്ക് തന്നത് ഒരു ജീവിത മാർഗം കൂടിയായിരുന്നു. അച്ഛനോടുള്ള അടുത്ത ബന്ധം കൊണ്ടായിരിക്കാം അവർക്ക് അറിയാം അധികം സഹായിച്ചാൽ ലോഹിക്ക് ഇഷ്‌ടപ്പെടില്ലെന്ന്. അവർ മറ്റ് പലയിടത്തും എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്‌തു തന്നിട്ടുണ്ട്. ഞങ്ങളെ കുറിച്ചുള്ള എല്ലാ വിവരവും അവർ അറിയുന്നുണ്ടായിരുന്നു.

അമരാവതി എന്ന വീട് അച്ഛന് ഭയങ്കര ഇഷ്‌ടമാണ്. പക്ഷേ അത് വാങ്ങിയത് ഭൂതക്കണ്ണാടി എന്ന ചിത്രത്തിന് ശേഷമായിരുന്നു. അവിടെ ഇരുന്ന് ചിന്തിക്കുക മാത്രമേ ചെയ്യാറുള്ളു. അമരാവതിയിൽ ഇരുന്ന് എഴുതാറില്ല. സാധാരണക്കാരുമായി ഇടപഴകാനും ചിന്തിക്കാനും ഒക്കെയുള്ള ഇടമായിരുന്നു. ആളുകളെ കാണുക അറിയുക എന്നൊക്കെയായിരുന്നു അതിന്റെ ഉദ്ദേശ്യം.

എഴുതി വയ്ക്കുന്ന ശീലം അച്ഛന് ഉണ്ടായിരുന്നില്ല. അമ്മയുടെ കൈയിലാണ് ഭീഷ്‌മർ എന്ന ചിത്രത്തിന്റെ കഥ ഉള്ളത്. 20 സീനൊക്കെ എഴുതി കഴിഞ്ഞിരുന്നു. അമ്മ അതിന് അനുകൂലിക്കാത്ത കാര്യമായിരുന്നു. അച്ഛന് തന്നെ വളരെ ടഫ് ആയിട്ടുള്ളൊരു സബ്‌ജക്റ്റ് ആയിരുന്നു അത്. അതിനാലാണ് അമ്മ അത് പിന്നാലെ വേണ്ടെന്ന് പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+