Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജീവിച്ചിരുന്നപ്പോൾ മണി ചേട്ടനിട്ട് പണിതവൻ'; വേദിയിൽ കലാഭവൻ മണിയെ അനുസ്‌മരിച്ച ദിലീപിന് വിമർശനം

മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ദിലീപ്. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് ശേഷം ജനഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠ നേടിയ താരങ്ങളിൽ ഒരാളായ ദിലീപിനെ ജനപ്രിയ നായകൻ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. രണ്ടായിരത്തിന് ശേഷം അത്രയധികം ബോക്‌സ് ഓഫീസ് ഹിറ്റുകൾ താരത്തിന് സ്വന്തമായുണ്ട്. എന്നാൽ അടുത്തകാലത്തായി ദിലീപിന്റെ സിനിമാ കരിയർ അത്ര നല്ല രീതിയിലല്ല പോവുന്നത്.

അഭിനയിച്ച സിനിമകൾ ഒക്കെ ഒന്നൊന്നായി ബോക്‌സ് ഓഫീസിൽ പരാജയപ്പെടുന്ന സാഹചര്യമാണ്. കൂടാതെ നടിയെ ആക്രമിച്ച കേസ് ഉൾപ്പെടെ ഇപ്പോഴും താരത്തെ വേട്ടയാടുന്നുണ്ട്. അതിനിടയിൽ ഭാര്യ കാവ്യ മാധവനുമായി ഒത്തുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുമ്പോൾ താരത്തിന് നിരന്തരമായി വിമർശനവും ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യമാണ്.

dileepandmanichalakkudy

എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം ചാലക്കുടിയിൽ പങ്കെടുത്ത ഒരു പൊതു പരിപാടിയുടെ വീഡിയോകളാണ് ഇപ്പോൾ വൈറലാവുന്നത്. ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവർക്കൊപ്പമാണ് ദിലീപും ചാലക്കുടിയിലെ പരിപാടിയിൽ പങ്കെടുത്തത്. ശേഷം മൈക്കിലൂടെ തന്റെ പ്രസംഗം നടത്തുമ്പോൾ താരം അന്തരിച്ച അനുഗ്രഹീത കലാകാരനും ചാലക്കുടിക്കാരനുമായ കലാഭവൻ മണിയെ അനുസ്‌മരിച്ചതും ശ്രദ്ധേയമായിരുന്നു.

മണിയുടെ സ്വന്തം നാടായ ചാലക്കുടിയിൽ വച്ചായിരുന്നു പരിപാടി എന്നത് കൊണ്ട് തന്നെ ഉറ്റ സുഹൃത്തും സഹപ്രവർത്തകനും ഒക്കെയായ ദിലീപ് വേദിയിൽ വച്ച് കലാഭവൻ മണിയെ അനുസ്‌മരിക്കുകയായിരുന്നു. ചാലക്കുടിയിൽ ഒരു പരിപാടിയിൽ പങ്കെടുത്തിട്ട് ഏറെ നാളായി എന്നാണ് ദിലീപ് പറയുന്നത്. ശേഷമാണ് ഇവിടെ എപ്പോൾ വരുമ്പോഴും കലാഭവൻ മണിയെ ഓർക്കാതെ പോവാൻ കഴിയില്ലെന്നും ജനപ്രിയ നായകൻ പറഞ്ഞത്.

'നമസ്‌കാരം എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു. ഏറെ നാളായി ചാലക്കുടിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തിട്ട്. ഇവിടെ എപ്പോൾ വന്നാലും വേദിയിൽ വലിയ നഷ്‌ടമായി തോന്നിയിട്ടുള്ളത് കലാഭവൻ മണിയെയാണ്. പക്ഷേ ചാലക്കുടിയിൽ എന്ത് നടക്കുമ്പോഴും ആ വേദിയിൽ കലാഭവൻ മണിയുടെ സാന്നിധ്യം നമുക്ക് അനുഭവിച്ചറിയാൻ കഴിയാറുണ്ട്. മണിയെ സ്‌മരിച്ചു കൊണ്ട് ഇവിടെ നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്' എന്നായിരുന്നു ദിലീപിന്റെ വാക്കുകൾ.

കലാഭവൻ മണിയുടെ പേര് പറഞ്ഞതും വേദിയിൽ നിറഞ്ഞ കൈയടി ആയിരുന്നു. ദിലീപിന്റെ പ്രസംഗം വൈറലായതോടെ നിരവധി പേരാണ് ഇതിൽ കമന്റ് രേഖപ്പെടുത്തിയത്. കൂടുതൽ പേരും ജനപ്രിയ നായകനെ പുകഴ്ത്തുകയാണ് ചെയ്‌തതെങ്കിൽ ചുരുക്കം ചിലർ കടുത്ത വിമർശനമാണ് ദിലീപിനെതിരെ ഉന്നയിക്കുന്നത്. ദിലീപിനോടും കലാഭവൻ മണിയോടുമുള്ള സ്നേഹം ഒരുപോലെ പ്രകടിപ്പിച്ച ഒട്ടേറെ കമന്റുകൾ കാണാം.

എന്നാൽ കലാഭവൻ മണിയോട് ദിലീപ് കാണിക്കുന്നത് കള്ള സ്നേഹമാണെന്ന് ചിലർ പറയുന്നു. 'ബേസിൽ ഉള്ളപ്പോൾ എന്ത് ദിലീപ്. ജീവിച്ചിരിക്കുമ്പോൾ മണി ചേട്ടനിട്ടു പണിത് ഇപ്പോൾ മണി ചേട്ടനെ പൊക്കി പിടിച്ചു നടക്കുന്നു' എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. 'ഇവൻ ഇത്രയും കാലം എവിടെ ആയിരുന്നു' എന്നാണ് മറ്റൊരാൾ ചോദിക്കുന്നത്. രണ്ട് കമന്റിനും ദിലീപ് ആരാധകർ മറുപടിയും നൽകിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

അതേസമയം, സിനിമയിൽ ഏതാണ്ട് സമകാലികർ ആയിരുന്നു ദിലീപും കലാഭവൻ മണിയും. ദിലീപ് നായക പദവിയിലേക്ക് ഉയരുന്നതിന് വലിയ പങ്ക് വഹിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. വെട്ടം, കുബേരൻ, ദോസ്ത്, മന്ത്ര മോതിരം, വാർ ആൻഡ് ലൗ, കല്യാണ സൗഗന്ധികം, വർണ കാഴ്ച്ചകൾ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഇവർ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+