ദിലീപ് ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥിലായിപ്പോയേനെ: തലനാരിഴക്കാണ് രക്ഷപ്പെട്ടത്: നാദിർഷ പറഞ്ഞ കഥ
മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമ ലോകത്തേക്ക് എത്തിയ അനേകം കലാകാരന്മാരില്‍ ഒരാളാണ് ദിലീപ്. പഠ കാലത്ത് തന്നെ മിമിക്രി വേദികളില്‍ സജീവായിരുന്ന താരത്തിന്റെ കലാജീവിതത്തില്‍ വഴിത്തിരിവാകുന്നത് കലാഭവനിലേക്ക് എത്തുന്നതോടെയാണ്. ജയറാം സിനിമയിലേക്ക് പോയ സ്ഥാനത്തെ ഒഴിവ് നികത്താൻ ദിലീപിന് കഴിഞ്ഞതോടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ട് തുടങ്ങുകയായിരുന്നു.
മിമിക്രി വേദികളില്‍ നിന്നും കമലിന്റെ കീഴില്‍ സഹസംവിധായകനായി സിനിമയില്‍ എത്തിയ ദിലീപ് പിന്നീട് ചെറിയ വേഷങ്ങളും പതിയെ പതിയെ നായക നിരയിലേക്കും ഉയർന്ന് വരികയുമായിരുന്നു. കലാഭവന് പുറമെ, കൊച്ചിന്‍ സാഗർ, ഹരിശ്രി തുടങ്ങിയ ഗ്രൂപ്പുകളിലും ദിലീപ് മിമിക്രി അവതരിപ്പിച്ചു. ഹരിശ്രി അശോകന്‍, നാദിർഷ, അബി, ഏലൂർ ജോർജ് തുടങ്ങിയവരൊക്കെയായിരുന്നു മിമിക്രി വേദികളിലെ താരത്തിന്റെ പ്രാധാന കൂട്ടാളികള്‍.

മിമിക്രി അവതരണത്തിനായി ഒരിടത്ത് പോയപ്പോള്‍ദിലീപിന്റെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഒരു ആക്രമണം ഉണ്ടായതായി നേരത്തെ നാദിർഷ പറഞ്ഞിട്ടുണ്ട്. വർഷങ്ങള്‍ക്ക് മനോരമ ചാനലിന്റെ 'ചിരിമാ.. സിനിമാ..' എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു തങ്ങളുടെ ട്രൂപ്പ് അകപ്പെട്ടുപോയ ഒരു അപകടത്തെക്കുറിച്ച് താരം വിവരിച്ചത്.
'ദിലീപ് എന്ന് പറയുന്ന ഈ വ്യക്തി നമുക്ക് ചിന്തിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിപ്പോകേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നു. ചെമ്മാട് ഒരു പരിപാടി അവതരിപ്പിച്ചപ്പോള്‍ ചെറിയ വിഷയം ഉണ്ടായി. അവിടുത്തെ രണ്ട് രാഷ്ട്രീയ വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമായിരുന്നു. പരിപാടിയൊക്കെ ഗംഭിരാമായി അവസാനിച്ചപ്പോള്‍ എതിർ രാഷ്ട്രീയപ്പാർട്ടിക്കാർ പൊലീസിന്റെ കൂടെ പിന്തുണയോടെ നമ്മളുടെ കലാകാരന്മാരെ ആക്രമിക്കുകയായിരുന്നു' നാദിർഷ പറയുന്നു.
അങ്ങോട്ടും ഇങ്ങോട്ടും വലിയ അടിയായി. ഒടുവില്‍ എല്ലാവരും തിരിച്ച് വാഹനത്തില്‍ കയറി പോകാന്‍ നോക്കുകയാണ്. ദിലീപ് ഇരിക്കുന്നത് ഡ്രൈവർ സീറ്റിന്റെ തൊട്ട് എതിർവശത്തുള്ള സീറ്റിലാണ്. സീറ്റില്‍ വെച്ചിരുന്ന ജുബ്ബ കാണുന്നില്ലെന്ന് പറഞ്ഞ് ദിലീപ് ഒന്ന് കുനിഞ്ഞു. ആ സമയത്താണ് ഒരു ഇഷ്ടിക വണ്ടിയുടെ ഗ്ലാസും തകർത്തുകൊണ്ട് വന്ന് സീറ്റിന്റെ ഹെഡ്റെസ്റ്റില്‍ ഇടിക്കുന്നത്. സീറ്റ് വരെ തുളഞ്ഞ് പോയി. ദിലീപ് അങ്ങനെ തന്നെ ഇരിക്കുകയാണെങ്കില്‍ കറക്ട് മുഖത്ത് വന്ന് പതിക്കേണ്ടതായിരുന്നു. ആ സമയത്ത് കുനിയാന്‍ തോന്നിയതുകൊണ്ട് രക്ഷപ്പെട്ടതാണെന്നും നാദിർഷ പറയുന്നു.
ദിലീപിന്റേയും സംവിധായകന്‍ സിദ്ധീഖിന്റേയും സാന്നിധ്യത്തിലായിരുന്നു നാദിർഷ ഈ കഥ ഓർത്തത്. ഇതോടെ സമാനമായ രീതിയിലുള്ള ഒരു അനുഭവം തങ്ങളുടെ മിമിക്രി കാലത്തും ഉണ്ടായതായി സിദ്ധീഖ് പറഞ്ഞു. കൊടുങ്ങല്ലൂർ അമ്പലത്തിലാണ് പരിപാടി. കേരളം മുഴുവന്‍ ബന്ദ് ആയിരുന്നെങ്കിലും കൊടുങ്ങല്ലൂരിനെ ബന്ദില്‍ നിന്നും ഒഴിവാക്കിയിരുന്നു. അതുകൊണ്ട് തന്നെ തലേദിവസം തന്നെ അവിടേക്ക് പോയെന്നും സിദ്ധീഖ് പറയുന്നു.
ഒടുവില്‍ പരിപാടിയൊക്കെ വിജയകരമായി അവസാനിച്ചു. രാത്രി 12 മണിയേ ആയിട്ടുള്ളു, അതുകൊണ്ട് നാളെ രാവിലെ പേയാല്‍ പോരെയെന്ന് ഞാന്‍ മറ്റുള്ളവരോട് ചോദിച്ചു. നേരം വെളുത്താലെ ബന്ദ് തീരൂ. എന്നാല്‍ അത് പറ്റില്ല, ബന്ദൊക്കെ അടങ്ങിയിട്ടുണ്ടാകും എന്ന് പറഞ്ഞ് എല്ലാവരും കൂടെ വണ്ടിയില്‍ കയറി വന്നുകൊണ്ടിരിക്കുകയാണ്. പറവൂരില്‍ എത്തിയപ്പോഴുണ്ട് വന്‍ ശബ്ദം. വണ്ടിക്ക് നേരെ കല്ലേറ് നടക്കുകയാണ്.
സാധാരാണ എല്ലാവരും കല്ലേറ് നടക്കുമ്പോള്‍ തലതാഴ്ത്തി കല്ലേറ് കൊള്ളാതിരിക്കാന്‍ നോക്കുകയാണല്ലോ ചെയ്യാറുള്ളത്. എന്നാല്‍ ലാല്‍ തലപൊക്കി കല്ലേറ് നടക്കുന്ന സ്ഥലത്തേക്ക് നോക്കിയതും ഒരു കല്ല് വന്ന് ലാലിന്റെ തലയില്‍ പതിച്ചു. അവന് അങ്ങനെ ചെയ്യേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ലെന്നും ചിരിച്ചുകൊണ്ട് സിദ്ധീഖ് പറയുന്നു.












Click it and Unblock the Notifications