'ദിലീപ് തല്ലിപ്പൊളി പടങ്ങൾ ചെയ്‌തില്ലായിരുന്നെങ്കിൽ സൂപ്പർതാരമായി തന്നെ ഇരുന്നേനെ'; ശാന്തിവിള ദിനേശ്
മലയാള സിനിമയിൽ സൂപ്പർതാര പദവിയിലേക്ക് ഉയരാൻ കെൽപ്പുള്ള യുവതാരങ്ങൾ ഒട്ടേറെയുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർക്ക് ശേഷം ജയറാം, ദിലീപ് തുടങ്ങിയവരാണ് ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവർ. എന്നാൽ മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞ 40 വർഷമായി അപ്രമാദിത്വം തുടരുന്ന ഇൻഡസ്ട്രിയിൽ പുതിയ സൂപ്പർതാരങ്ങൾ അധികം ഉയർന്നുവന്നിട്ടില്ല. പുതിയ യുവതാരങ്ങളിൽ കഴിവുറ്റ നടൻമാർ ഏറെയുണ്ട്.
ഇക്കാര്യത്തിൽ സംശയം ഒന്നുമില്ല താനും. എങ്കിലും ആരോക്കെ ഈ പദവിയിലേക്ക് ഉയർത്തപ്പെടും എന്ന കാര്യത്തിൽ കൃത്യമായ ഉത്തരം നൽകാൻ അധികമാർക്കും കഴിയില്ല. എന്നാൽ ഇക്കാര്യത്തിൽ തന്റെ പ്രവചനം പങ്കുവയ്ക്കുകയാണ് പ്രമുഖ സംവിധായകനും നടനുമൊക്കെയായ ശാന്തിവിള ദിനേശ്. ഫ്രെയിം റ്റു ഫ്രെയിം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാന്തിവിള ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവച്ചത്.

മലയാളത്തിൽ സൂപ്പർതാരങ്ങളായി ഉയർന്നുവരാൻ സാധ്യതയുള്ള നടൻമാരുടെ പേര് ശാന്തിവിള ദിനേശ് ഇതിൽ പറയുന്നുണ്ട്. മാത്രമല്ല മുൻപ് സൂപ്പർതാരങ്ങളായിരുന്ന ദിലീപ്, ജയറാം തുടങ്ങിയവരുടെ ഇപ്പോഴത്തെ സാഹചര്യത്തിന് കാരണം എന്തെന്നും അദ്ദേഹം വിശദീകരിക്കുന്നു. കൂടാതെ മുൻപ് ഷെയ്ൻ നിഗത്തിനെതിരെ തമാശ രൂപേണ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചു.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
ആഷിഖ് അബുവിന്റെ ഏതോ ഒരു പടത്തിൽ വരെ ഞാൻ ഉപയോഗിച്ച അഴുക്ക ചെറുക്കൻ എന്ന വാക്ക് വന്നിരുന്നു. ഞാനൊരു പൊട്ട പടമേ ചെയ്‌തിട്ടുള്ളൂ, അത് ഓടിയിട്ടില്ല. പക്ഷേ ഞാൻ 40 വർഷമായിട്ട് കഴിക്കുന്നത് സിനിമയിൽ നിന്നുള്ള ആഹാരമാണ്. സിനിമയിലെ ഏത് മേഖലയിൽ പ്രവർത്തിച്ചിട്ടും ആവട്ടെ, എനിക്ക് സിനിമയാണ് എല്ലാം. സിനിമയല്ലാതെ ഒന്നും എന്റെ യൂട്യൂബ് ചാനലായ ലൈറ്റ്‌സ് ക്യാമറ ആക്ഷനിലും വരില്ലെന്ന് ഒരുപാട് പേരോട് ഞാൻ പറഞ്ഞിട്ടുണ്ട്.
സിനിമ നിലനിൽക്കണം എന്നാണ് എന്റെ ആഗ്രഹം. എന്റെ മകൻ പഠിച്ചതും ഞാൻ ഇതുവരെ ജീവിച്ചതും എല്ലാം സിനിമ കൊണ്ടാണ്. സിനിമയെ ദ്രോഹിക്കുന്നത് കണ്ടാൽ ഞാൻ പ്രതികരിക്കും. ഈ ഷെയ്ൻ നിഗം എന്ന് പറയുന്ന ചെറുക്കൻ തുടക്കകാലത്ത് ചില കുഴപ്പങ്ങൾ കാണിച്ചത് കണ്ടപ്പോൾ ഞാൻ ഏതോ ഒരു ഇന്റർവ്യൂവിൽ ആരോ ചോദിച്ചപ്പോഴാണ് ഞാൻ അഴുക്ക ചെറുക്കൻ എന്ന് പറഞ്ഞത്. ഇത്രയും കാലം നിലനിൽക്കും എന്ന് വിചാരിച്ചു പറഞ്ഞതല്ല.
ഷെയ്ൻ നിഗം ഇപ്പോൾ വളരെ നന്നായി. എന്റെ വിമർശനം വരെ ചിലപ്പോൾ അവന് ഗുണം ചെയ്‌തിരിക്കാം. ആ പയ്യൻ ഇപ്പോൾ നല്ല നടനാണ്. ഈ സംഭവം നടന്ന ശേഷം ഒരിക്കൽ അവൻ എന്നെ വിളിച്ചിരുന്നു. ചേട്ടൻ പറഞ്ഞത് എനിക്ക് വല്ലാതെ ഡാമേജ് ആയെന്നു പറഞ്ഞു. ഞാൻ അവനോട് ഒരു കാര്യമേ പറഞ്ഞുള്ളൂ. എന്റെ കൈയിൽ ഒരു വീഡിയോ ക്ലിപ് ഉണ്ട്, അത് ഞാൻ ആ ഇന്റർവ്യൂവിൽ കൊടുത്തിട്ടില്ലെന്ന്. അവൻ ഉടൻ കട്ട് ചെയ്‌തു പോയി. പിന്നെ വിളിച്ചിട്ടേ ഇല്ല.
മലയാള സിനിമയിൽ സൂപ്പർതാരമാവാൻ ആരാണെന്ന് ചോദിച്ചാൽ. അയലത്തെ പയ്യൻ ഇമേജിലാണ് മോഹൻലാലിനെ നമ്മൾ ആദ്യം കാണുന്നത്, പിന്നെയാണ് പാൻ ഇന്ത്യൻ ഒക്കെ ആവാൻ പോയത്. അതോടെ നശിച്ചല്ലോ. പിന്നെ ജയറാം ആയിരുന്നു, പക്ഷേ പുള്ളിയത് ക്ലിഷേ ആക്കി നശിപ്പിച്ചു. അത് പിന്നീട് ഏറ്റെടുത്തത് ദിലീപ് ആണ്. ചുരുട്ടും വലിച്ചുകേറ്റി കൂളിങ് ഗ്ലാസും ഇട്ടുള്ള ബാന്ദ്ര പോലെയുള്ള തല്ലിപ്പൊളി പടങ്ങൾ ചെയ്‌തില്ലെങ്കിൽ ദിലീപ് ഇന്നും സൂപ്പർതാരമായി ഇരുന്നേനെ.
കേസൊന്നും എവിടെയും എത്തില്ല, പുള്ളിക്ക് ഇനിയും അവസരമുണ്ട്. പിന്നെ ഇപ്പോൾ ബേസിൽ ജോസഫ് ഉണ്ടല്ലോ. പുള്ളിയുടെ ജയ ജയഹേ എത്ര തവണ കണ്ടെന്ന് അറിയില്ല. നല്ല കഴിവുള്ള ആളാണ് ബേസിൽ. പുള്ളിക്ക് സിനിമയിൽ ഒരു സീറ്റുണ്ട്, അത് ഉറപ്പിച്ചു പറയാം. ദുൽഖറിനും ഉണ്ടായിരുന്നു. എന്നാൽ പാൻ ഇന്ത്യൻ ആവാൻ പോയി കണ്ട പൊട്ട ഹിന്ദി പടങ്ങൾ ഒക്കെ ചെയ്‌ത് അത് നശിപ്പിച്ചു.












Click it and Unblock the Notifications